ദുബായ്: സ്വര്‍ണക്കടത്തു കേസിലെ മൂന്നാം പ്രതിയായ ഫൈസല്‍ ഫരീദിനെതിരെ യുഎഇയിലും നിയമ നടപടികള്‍ക്കു സാധ്യതയുണ്ടെന്ന്് റിപ്പോര്‍ട്ട്. നയതന്ത്ര ബാഗേജില്‍ സ്വര്‍ണം ഒളിപ്പിച്ചത് ഗുരുതരമായ വകുപ്പുകള്‍ ചുമത്താവുന്ന കുറ്റമാണ്. കൂടാതെ, തെറ്റായ വിവരം നല്‍കുന്നത് കസ്റ്റംസ് നിയമമനുസരിച്ച് 5 വര്‍ഷം വരെ തടവു ലഭിക്കാവുന്ന കുറ്റവുമാണ്. ഫൈസലിനെ കണ്ടെത്തുന്നതു സംബന്ധിച്ച് ദുബായ് ഇന്ത്യന്‍ കോണ്‍സുലേറ്റിന് ഇന്നലെ വൈകിട്ടു വരെ എന്‍ഐഎയില്‍ നിന്ന് അറിയിപ്പൊന്നും ലഭിച്ചിട്ടില്ല എന്നാണ് വിവരം.
രാജ്യസുരക്ഷ അപകടത്തിലാക്കല്‍, രാജ്യാന്തര ബന്ധങ്ങളില്‍ വിള്ളലുണ്ടാക്കല്‍ എന്നിവയാണ് യുഎഇയിലെ പരമോന്നത കോടതി (അബുദാബി ഫെഡറല്‍ കോര്‍ട്ട്) പരിഗണിക്കുക. കഴിഞ്ഞ ദിവസം ഇയാള്‍ ചാനലുകളില്‍ പ്രത്യക്ഷപ്പെട്ട് 'അതു ഞാനല്ല' എന്നു പറഞ്ഞിരുന്നു. പിന്നീട് അഭിഭാഷകരുമായി കൂടിക്കാഴ്ച നടത്തിയതായാണ് വിവരം.
ഫൈസലിന് പങ്കാളിത്തമുള്ള ദുബായ് ഖിസൈസിലെ ഗോ ജിം ഇന്നലെയും പ്രവര്‍ത്തിച്ചെങ്കിലും ഇന്നു മുതല്‍ തുറക്കില്ലെന്ന് ഇടപാടുകാരെ അറിയിച്ചിട്ടുണ്ടെന്നാണ് വിവരം. കൂടാതെ, ഇയാളുടെ ഉടമസ്ഥതയിലുള്ള 'ഫൈവ് സി' എന്ന കാര്‍ വര്‍ക് ഷോപ്പും അടച്ചു. വാടക കുടിശിക സംബന്ധിച്ച തര്‍ക്കത്തില്‍ ഫൈസലും കെട്ടിട ഉടമയും തമ്മില്‍ കേസും നടക്കുന്നുണ്ട്.
from mangalam.com https://ift.tt/3fy2xNE
via IFTTT
No comments:
Post a Comment