സ്വര്‍ണക്കടത്ത് കേസ്; സരിത്തിനൊപ്പം സന്ദീപിനെയും സ്വപ്‌നയ്‌യെയും ഒരുമിച്ചിരുത്തി ചോദ്യംചെയ്യും - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, July 14, 2020

സ്വര്‍ണക്കടത്ത് കേസ്; സരിത്തിനൊപ്പം സന്ദീപിനെയും സ്വപ്‌നയ്‌യെയും ഒരുമിച്ചിരുത്തി ചോദ്യംചെയ്യും

കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ ചോദ്യം ചെയ്യല്‍ തുടരുന്നു. കേസില്‍ ഇപ്പോള്‍ അറസ്റ്റിലാ സ്വപ്‌നയെയും സന്ദീപിനെയും സരിത്തിനെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യാന്‍ ഒരുങ്ങുകയാണ് എന്‍.ഐ.എ. ഇതിനായി കസ്റ്റംസിന്റെ കസ്റ്റഡിയിലുള്ള ഒന്നാം പ്രതി പി.എസ്. സരിത്തിനെ കസ്റ്റഡിയില്‍ വാങ്ങാന്‍ എന്‍.ഐ.എ കോടതിയില്‍ അപേക്ഷ നല്‍കി. സരിത്തില്‍ നിന്നാണ് സ്വര്‍ണക്കടത്തു സംബന്ധിച്ചു കസ്റ്റംസിന് ഏറ്റവും അധികം വിവരങ്ങള്‍ ലഭിച്ചത്.

സരിത്തിനെ കസ്റ്റംസ് ഇന്നു സാമ്പത്തിക കുറ്റവിചാരണ കോടതിയില്‍ ഹാജരാക്കും. തുടര്‍ന്ന് , എന്‍ഐഎ കോടതിയില്‍ ഹാജരാക്കി യുഎപിഎ കേസിലും റിമാന്‍ഡ് ചെയ്ത ശേഷമാകും അന്വേഷണ സംഘം കസ്റ്റഡിയില്‍ വാങ്ങുക.

സ്വപ്‌നയും സന്ദീപും കസ്റ്റഡിയിലുള്ളതിനാല്‍ 3 പ്രതികളെയും ഒരുമിച്ചു ചോദ്യം ചെയ്യാന്‍ അന്വേഷണ സംഘത്തിനു കഴിയും. മൂവരെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യുന്നതിലൂടെ പല നിര്‍ണായക വിവരങ്ങളും പുറത്തുവന്നേക്കുമെന്നാണ് കരുതുന്നത്. നീണ്ട ഒന്‍പത് മണിക്കൂര്‍ ചോദ്യം ചെയ്യലിന് ശേഷം എം. ശിവശങ്കറിനെ ഇന്ന് പുലര്‍ച്ചെയാണ് തിരികെ വീട്ടില്‍ എത്തിച്ചത്.



from mangalam.com https://ift.tt/32kp4JJ
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages