ആലുവ: മരിച്ച യുവാവിന്റെ മഹസര്‍ തയാറാക്കിയ ശേഷം ഇന്‍ക്വസ്റ്റിനു ചിത്രം എടുക്കുന്നതിനിടെ യുവാവിന് ജീവന്‍ തിരിച്ച് കിട്ടി. ചിത്രം എടുക്കാന്‍ വന്ന ഫോട്ടോഗ്രഫര്‍ക്കു തോന്നിയ സംശയമാണ് യുവാവിനെ തിരികെ ജീവിതത്തിലേക്ക് എത്തിച്ചത്. എടത്തല ആനക്കുഴിയില്‍ വാടകയ്ക്ക് താമസിക്കുകയാണ് യുവാവ്. ഒരു കുപ്പിവെള്ള നിര്‍മാണ കമ്പനിയില തൊഴിലാളിയാണ്.
ഇയാള്‍ വാടകയ്ക്ക്് താമസിക്കുന്ന വീട്ടിലെ ഉടമസ്ഥന്‍ രണ്ട് ദിവസമായി ഇയാളെ കാണാഞ്ഞതിനെ തുടര്‍ന്ന് വാതിലില്‍ മുട്ടി വിളിച്ചെങ്കിലും വാതില്‍ തുറന്നില്ല. തുര്‍ന്ന് നാട്ടുകാര്‍ ചേര്‍ന്ന് വാതില്‍ ചവിട്ടിത്തുറന്നു. മരക്കട്ടിലിന്റെ ഒരു ഭാഗം ഒടിഞ്ഞ് തല ആ വശത്തേക്കു തൂങ്ങിക്കിടക്കുന്ന നിലയിലായിരുന്നു യുവാവ് അപ്പോള്‍.
പോലീസില്‍ അറിയിച്ചതുപ്രകാരം പോലീസ് എത്തി പരിശോധനകള്‍ നടത്തി മരണം സ്ഥിരീകരിച്ചു. ഇന്‍ക്വസ്റ്റ് തയാറാക്കാനുള്ള നടപടികള്‍ക്കിടയില്‍ കമിഴ്ന്നു കിടന്ന ശരീരം ചിത്രങ്ങള്‍ പകര്‍ത്താന്‍ നിവര്‍ത്തി കിടത്തിയപ്പോഴാണ് ജീവന്‍ പൂര്‍ണമായും നഷ്ടപ്പെട്ടിട്ടില്ലെന്നു ഫോട്ടോഗ്രഫര്‍ക്ക് സംശയം തോന്നിയത്.
പലവട്ടം കുലുക്കി വിളിച്ചെങ്കിലും അനക്കമുണ്ടായില്ല. മദ്യപിച്ച് അവശനിലയില്‍ ആയതാണെന്നാണു നിഗമനം. മരിച്ചയാളുടെ മൃതദേഹം ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്കു കൊണ്ടുപോകാന്‍ പോലീസ് ആംബുലന്‍സുമായി എത്തിയിരുന്നു. എന്നാല്‍, ജീവനുണ്ടെന്ന് കണ്ടതോടെ ഇയാളെ അതേആംബുലന്‍സില്‍ ആശുപത്രിയില്‍ എത്തിച്ചു.
ആശുപത്രിയില്‍ കാഷ്‌ലെസ് ഇന്‍ഷുറന്‍സ് സൗകര്യം ഇല്ലെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞപ്പോള്‍ സ്വന്തം ഇഷ്ടപ്രകാരം പോകുന്നതായി എഴുതിക്കൊടുത്ത് അവിടെ നിന്ന് പോയി. തൃക്കാക്കരയിലെ ആശുപത്രിയിലേക്കാണ് പോകുന്നതെന്ന് പറഞ്ഞെങ്കിലും അവിടെ എത്തിയിട്ടില്ല.
from mangalam.com https://ift.tt/2W1YEbT
via IFTTT
No comments:
Post a Comment