മാര്‍ക്കറ്റ്, വിവാഹസല്‍ക്കാരം, സംസ്‌കാരച്ചടങ്ങ് കോവിഡ് വ്യാപിപ്പിച്ചു ; എറണാകുളം അടച്ചതോടെ ആലുവ മാര്‍ക്കറ്റില്‍ തിരക്കേറിയത് രോഗം പടരാനിടയായി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, July 22, 2020

മാര്‍ക്കറ്റ്, വിവാഹസല്‍ക്കാരം, സംസ്‌കാരച്ചടങ്ങ് കോവിഡ് വ്യാപിപ്പിച്ചു ; എറണാകുളം അടച്ചതോടെ ആലുവ മാര്‍ക്കറ്റില്‍ തിരക്കേറിയത് രോഗം പടരാനിടയായി

കൊച്ചി : കോവിഡ് രോഗവ്യാപനം അതിഗുരുതരമായതോടെ ആലുവ നഗരസഭയിലും സമീപ പഞ്ചായത്തുകളായ ചൂര്‍ണിക്കര, എടത്തല, ചെങ്ങമനാട്, കരുമാലൂര്‍, കടുങ്ങല്ലൂര്‍, ആലങ്ങാട് എന്നിവിടങ്ങളിലൂം കര്‍ഫ്യൂ നിലവില്‍ വന്നു. രാവിലെ 7-9 വരെ മൊത്തവിതരണവും 10-2 വരെ ചില്ലറ വില്‍പനയും അനുവദിക്കും. മെഡിക്കല്‍ സ്‌റ്റോറുകള്‍ക്ക് 24 മണിക്കൂര്‍ പ്രവര്‍ത്തനാനുമതി നല്‍കും. നഗരത്തിലേക്കും പഞ്ചായത്തുകളിലേക്കും അകത്തേക്കോ പുറത്തേക്കോ ആരെയും വിടില്ല. വിവാഹങ്ങള്‍ക്കും മരണാനന്തര ചടങ്ങുകള്‍ക്കും ഇളവുണ്ട്.

കോവിഡ് പിടിമുറുക്കിയതോടെ ആലുവ കഴിഞ്ഞ രണ്ടാഴ്ചയായി കണ്ടെയ്ന്‍മെന്റ് സോണായിരുന്നു. എറണാകുളം മാര്‍ക്കറ്റില്‍ കഴിഞ്ഞ മാസമാദ്യം കോവിഡ് സ്ഥിരീകരിച്ചതിനു പിന്നാലെ മാര്‍ക്കറ്റ് അടയ്ക്കുകയും തുടര്‍ന്ന് ആലുവ മാര്‍ക്കറ്റില്‍ തിരക്കേറുകയും ചെയ്തതാണ് സ്ഥിതി വഷളാക്കിയത്. ഇതര സംസ്ഥാന ലോറികളും മൊത്തക്കച്ചവടക്കാരും ആലുവ മാര്‍ക്കറ്റിലേക്ക് കൂട്ടമായി എത്തിയതാണ് കാര്യങ്ങള്‍ കൈവിട്ടുപോകാനിടയാക്കിയത്.

മാര്‍ക്കറ്റില്‍ വണ്ടിയോടിക്കുന്ന ഓട്ടോ ഡ്രൈവര്‍ക്കാണ് ആദ്യം കോവിഡ് കണ്ടെത്തിയത്. രണ്ടരയാഴ്ച മുമ്പായിരുന്നു അത്. തുടര്‍ന്ന് മാര്‍ക്കറ്റില്‍ നിയന്ത്രണം കടുപ്പിച്ചിരുന്നു. എന്നാല്‍, ഇതര സംസ്ഥാന ലോറികളില്‍ നിന്ന് ഡ്രൈവറും ക്‌ളീനറും പുറത്തിറങ്ങരുതെന്നും പുലര്‍ച്ചെ ആറുമണിക്കു മുമ്പ് ചരക്കിറക്കി പോകണമെന്നുമുള്ള നിര്‍ദേശങ്ങള്‍ കാറ്റില്‍ പറത്തി. പച്ചക്കറി, പച്ചമീന്‍ വില്‍പനയുംമാര്‍ക്കറ്റില്‍ സജീവമായിരുന്നു.

മൊത്തക്കച്ചവടത്തിനും ചില്ലറ വില്‍പനമീന്‍ വില്‍പനയ്ക്കായി 200 ലേറെ പേര്‍ ഇവിടെ ദിവസേന എത്തിയിരുന്നു. ഓട്ടോ തൊഴിലാളിക്ക് കോവിഡ് കണ്ടതിനു രണ്ടു ദിവസം പിന്നിട്ടപ്പോള്‍ ഏതാനും ചുമട്ടുതൊഴിലാളികള്‍ക്കും കോവിഡ് സ്ഥിരീകരിച്ചു. തുടര്‍ന്ന് മാര്‍ക്കറ്റ് അടയ്ക്കുകയും നഗരത്തിലേക്കുള്ള പ്രവേശനം നിരോധിക്കുകയും ചെയ്തു. 22 വാര്‍ഡുകളാണ് ആലുവ നഗരസഭയിലുള്ളത്. സമീപ പഞ്ചായത്തായ കീഴ്മാടില്‍ ഒരു വിവാഹപ്പാര്‍ട്ടിയും കോവിഡ് വ്യാപനത്തിനു ശക്തി പകര്‍ന്നു. 200 ഓളം പേരാണ് കോവിഡ് ചട്ടം ലംഘിച്ച് പങ്കെടുത്തത്.

വിവാഹശേഷം രണ്ടാംദിനം പനിയും ചുമയുമായി ഗൃഹനാഥന്‍ ആശുപത്രിയില്‍ ചികിത്സതേടി. കോവിഡ് സ്ഥിരീകരിച്ചതോടെ പങ്കെടുത്തവര്‍ ക്വാറന്റൈനിലായി. തോട്ടക്കാട്ടുകരയില്‍ ഒരു സ്ത്രീയുടെ സംസ്‌കാരച്ചടങ്ങില്‍ 200 ല്‍പരം പേര്‍ പങ്കെടുത്തു. മരണാനന്തരം നടന്ന കോവിഡ് പരിശോധനയിലാണ് പോസിറ്റീവ് എന്നു തെളിഞ്ഞത്. സംസ്‌കാരം നടന്ന വീട്ടിലെ രണ്ടു പേര്‍ക്കും പങ്കെടുത്തവരില്‍ ചിലര്‍ക്കും കോവിഡ് പോസിറ്റീവായി. ചട്ടം ലംഘിച്ച് സംസ്‌കാരച്ചടങ്ങില്‍ പങ്കെടുത്ത 45 പേര്‍ക്കെതിരേ പോലീസ് കേസ്എടുക്കുകയും ചെയ്തു.

ആലുവ ചുണങ്ങംവേലിയിലെ കോണ്‍വെന്റിലെ സിസ്റ്റര്‍ ക്‌ളെയറിന്റെ മരണാനന്തര കോവിഡ് പരിശോധന പോസിറ്റീവായി. രണ്ടുദിവസംമുമ്പ് കോണ്‍വെന്റിലെ 18 കന്യാസ്ത്രീകള്‍ക്ക് കോവിഡ് പോസിറ്റീവായത് ആശങ്കയിലാഴ്ത്തി.



from mangalam.com https://ift.tt/2OKVntu
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages