കാര്‍ ഷൂട്ടിങിനു നല്‍കി ഫൈസല്‍ 'പോലീസുകാരനായി' ; ദുബായ് പോലീസ് കോണ്‍സ്റ്റബിളായി സിനിമയില്‍ അഭിനയിക്കാനുള്ള മോഹം സഫലമാക്കി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, July 22, 2020

കാര്‍ ഷൂട്ടിങിനു നല്‍കി ഫൈസല്‍ 'പോലീസുകാരനായി' ; ദുബായ് പോലീസ് കോണ്‍സ്റ്റബിളായി സിനിമയില്‍ അഭിനയിക്കാനുള്ള മോഹം സഫലമാക്കി

കൊച്ചി: സ്വര്‍ണക്കടത്തു കേസിലെ മുഖ്യപ്രതികളിലൊരാളായ ഫൈസല്‍ ഫരീദ് ഒരു സിനിമയില്‍ പോലീസുകാരനായി വേഷമിട്ടു. ദുബായില്‍ ചിത്രീകരിച്ച മലയാള സിനിമയിലാണ് അഭിനയിച്ചത്. സിനിമയില്‍ അഭിനയിക്കാന്‍ ചെറുപ്പത്തിലേ ഇയാള്‍ക്ക് മോഹമുണ്ടായിരുന്നു. സിനിമയ്ക്കായി ഒരു ആഡംബര കാര്‍ ആവശ്യമായിരുന്നു. ഇതിനായി ബന്ധപ്പെട്ടത് ഫൈസല്‍ ഫരീദിനായിരുന്നു. 2014 ലായിരുന്നു സിനിമാഭിനയം.

ദുബായ് പോലീസ് കോണ്‍സ്റ്റബിളിന്റെ വേഷമായിരുന്നു ഇയാള്‍ക്ക്. സിനിമയില്‍ അഭിനയിക്കുന്നതിനു പകരം ഷൂട്ടിങിനായി തന്റെ ആഡംബര കാര്‍ വിട്ടുകൊടുത്താണ് ബന്ധം സ്ഥാപിച്ചത്. മലയാള സിനിമാ മേഖലയുമായി അടുപ്പം സൂക്ഷിക്കാനും ഫൈസല്‍ ഫരീദ് എപ്പോഴും ശ്രമിച്ചിരുന്നു. ദുബായില്‍ സ്‌റ്റേജ് ഷോയ്ക്ക് എത്തുന്ന സിനിമാമേഖലയിലുള്ളവരുമായി അടുപ്പമുണ്ടാക്കുകയും ചെയ്തിരുന്നതായി സൂചനയുണ്ട്.

ഫൈസലിനെ നാട്ടിലെത്തിക്കാനുള്ള ശ്രമത്തിലാണ് എന്‍.ഐ.എ. ഫൈസലിന്റെ സിനിമാ ബന്ധം സിനിമയിലേക്ക് നിക്ഷേപം നടത്തുന്ന തലത്തിലേക്ക് എത്തിയോ എന്നാണ് സംശയിക്കുന്നത്. ഏതന്വേഷണത്തിനോടു സഹകരിക്കുമെന്നും നിര്‍മാതാക്കളുടെ സംഘടനയും വ്യക്തമാക്കി. അതേ സമയം നിര്‍മാതാക്കളെ ഇതിലേക്ക് വലിച്ചിഴയ്ക്കരുതെന്നും യോഗത്തില്‍ അഭിപ്രായമുയര്‍ന്നു.

സ്വര്‍ണക്കടത്ത് കേസുമായി ബന്ധിപ്പിച്ച് മലയാള സിനിമയില്‍ അനധികൃത സ്രോതസുകളില്‍ നിന്ന് പണമെത്തുന്നുവെന്ന പ്രചാരണത്തിനെതിരെ ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ രംഗത്ത് വന്നു. സിനിമയിലാകെ കള്ളപ്പണവും മെറ്റല്‍ കറന്‍സിയും ഒഴുകുകയാണെന്ന പ്രചാരണം ഇപ്പോള്‍ തന്നെ വന്‍പ്രതിസന്ധിയിലായ വ്യവസായത്തെ ഇല്ലായ്മ ചെയ്യാനേ ഉപകരിക്കൂവെന്ന് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ സെക്രട്ടറിയും നിര്‍മ്മാതാവുമായ ആന്റോ ജോസഫ് വാര്‍ത്താകുറിപ്പില്‍ പറഞ്ഞു.

കൃത്യമായി ഇന്‍കം ടാക്‌സും ജി.എസ്.ടിയും നിശ്ചിത സമയക്രമത്തില്‍ ഹാജരാക്കി അങ്ങേയറ്റം സുതാര്യമായി ചലച്ചിത്രനിര്‍മാണം നടത്തുന്നവരാണ് മഹാഭൂരിപക്ഷം നിര്‍മാതാക്കളും. ഏതെങ്കിലും ഒരു നിര്‍മാതാവ് അനധികൃത ധനസ്രോതസുകളെ ആശ്രയിക്കുന്നതായി സൂചന ലഭിച്ചാല്‍ കൃത്യമായതും സുതാര്യമായതുമായ അന്വേഷണം നടത്തി നിയമനടപടി സ്വീകരിക്കണം.

അത്തരം അന്വേഷണങ്ങളില്‍ ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ എല്ലാ സഹകരണവും നല്‍കും. കോവിഡ് 19 പശ്ചാത്തലത്തില്‍ നിര്‍മാണ ചെലവ് കുറക്കാനായി പ്രതിഫലത്തില്‍ കുറവ് വരുത്തണമെന്ന പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റെ ആവശ്യത്തോട് ഫെഫ്കയും അമ്മയും അനുകൂലമായി പ്രതികരിച്ചതായും വിവിധ ഘട്ടങ്ങളിലെത്തി നില്‍ക്കുന്ന 66 സിനിമകളുടെ റിലീസ് തീരുമാനിച്ച ശേഷമായിരിക്കും പുതിയ സിനിമകള്‍ പരിഗണിക്കുന്നതെന്നും അസോസിയേഷന്‍ വാര്‍ത്തകുറിപ്പില്‍ വ്യക്തമാക്കി.



from mangalam.com https://ift.tt/3fNBcHf
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages