ന്യൂഡല്‍ഹി: ഇന്ത്യയില്‍ വിദേശനിക്ഷേപം ക്ഷണിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ലോക്ക്ഡൗണ്‍ കാലത്ത് ഇന്ത്യയിലേക്ക് ഒഴുകിയത് 2000 കോടി ഡോളറിന്റെ നിക്ഷേപമാണ്. യുഎസ് ഇന്ത്യ ബിസിനസ്സ് കൗണ്‍സില്‍ സമ്മേളനത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ആരോഗ്യം, അടിസ്ഥാനസൗകര്യം, പ്രതിരോധം, ഊര്‍ജം, കാര്‍ഷികം, ഇന്‍ഷുറന്‍സ് എന്നീ മേഖലകളില്‍ നിക്ഷേപിക്കാനാണ് യു.എസ്. കമ്പനികളെ മോദി ക്ഷണിച്ചത്. 'ഇന്ത്യയില്‍ അവസരങ്ങള്‍ കൂടിവരികയാണ്. കഴിഞ്ഞ ആറു വര്‍ഷമായി അവസരങ്ങള്‍ വര്‍ദ്ധിപ്പിച്ചും പുതിയ പരിഷ്‌കാരങ്ങളിലൂടെയും ഇന്ത്യയെ മെച്ചപ്പെടുത്താണാണ് ശ്രമിക്കുന്നതെ'ന്ന് അദ്ദേഹം പറഞ്ഞു.
ലോക ബാങ്കിന്റെ ബിസിനസ്സ് റാങ്കിങ്ങില്‍ 14 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി 63-ാം സ്ഥാനത്ത് കഴിഞ്ഞ ഒക്ടോബറില്‍ ഇന്ത്യയെത്തിയിരുന്നു. വ്യാപാരം ചെയ്യാന്‍ സൗകര്യമുള്ള രാജ്യങ്ങളുടെ പട്ടികയിലാണ് ഇന്ത്യ സ്ഥാനം മെച്ചപ്പെടുത്തിയത്. 50-ാമതെത്തുക എന്നതാണ് ഇന്ത്യ നിലവില്‍ ലക്ഷ്യംവെക്കുന്നത്.
കൊറോണയുടെ പശ്ചാത്തലത്തില്‍ ഒട്ടേറെ അമേരിക്കന്‍ കമ്പനികളാണ് ചൈനയില്‍ നിന്ന് പിന്മാറി ഇന്ത്യയിലേക്ക് എത്താന്‍ സന്നദ്ധത പ്രകടിപ്പിച്ചത്.
from mangalam.com https://ift.tt/2ZONObs
via IFTTT
No comments:
Post a Comment