ഇനി ചൈനീസ് കളിപ്പാട്ടങ്ങള്‍ വേണ്ട; 100 ഏക്കറില്‍ കളിപ്പാട്ട നഗരമൊരുക്കി ഉത്തര്‍പ്രദേശ് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, July 22, 2020

ഇനി ചൈനീസ് കളിപ്പാട്ടങ്ങള്‍ വേണ്ട; 100 ഏക്കറില്‍ കളിപ്പാട്ട നഗരമൊരുക്കി ഉത്തര്‍പ്രദേശ്

ന്യൂഡല്‍ഹി: ഇന്ത്യ - ചൈന അതിര്‍ത്തി തര്‍ക്കത്തെ തുടര്‍ന്ന് എല്ലാ മേഖലയിലും ചൈനയുമായുള്ള ബന്ധം വിച്ഛേദിക്കുകയാണ് ഇന്ത്യ. ഇന്ത്യയില്‍ ഉപയോഗിക്കുന്ന ചൈനീസ് ഉല്‍പ്പന്നങ്ങള്‍ നിരോധിച്ചും ചൈനീസ് ആപ്പുകള്‍ നിരോധിച്ചമെല്ലാം ചൈനയുമായുള്ള ബന്ധം വിച്ഛേദിക്കുകയാണ് രാജ്യം.

ഇപ്പോഴിതാ, ഏറ്റവും ഒടുവിലായി രാജ്യത്തെ കളിപ്പാട്ട നിര്‍മ്മാതാക്കളും ചൈനീസ് കളിപ്പാട്ടങ്ങളെ ബഹിഷ്‌കരിക്കുകയാണ്. ഇതിനായി ഗ്രേറ്റര്‍ നോയിഡയില്‍ ടോയ് സിറ്റി സ്ഥാപിക്കും. കളിപ്പാട്ട നിര്‍മ്മാതാക്കള്‍ സംസ്ഥാനത്ത് വരുന്നുണ്ടെന്ന് യമുന അതോറിറ്റിയുടെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ അരുണ്‍വീര്‍ സിംഗ് സ്ഥിരീകരിക്കുന്നു.

ഈ മേഖലയില്‍ സ്വദേശിവല്‍ക്കരണം നടത്താന്‍ ഒരുങ്ങുകയാണ് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. ഇതിനായി 100 ഏക്കറില്‍ കളിപ്പാട്ട നഗരം നിര്‍മ്മിക്കും. യമുന എക്‌സ്പ്രസ് വേ ഇന്‍ഡസ്ട്രിയല്‍ ഡവലപ്‌മെന്റ് അതോറിറ്റിയാണ് പദ്ധതിയൊരുക്കുന്നത്. കോടിക്കണക്കിന് രൂപയുടെ കളിപ്പാട്ടങ്ങളാണ് ചൈനയില്‍ നിന്നും ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്തിരുന്നത്. പുതിയ പദ്ധതി വരുന്നതോടെ ചൈനയ്ക്ക് ഇത് വന്‍ സാമ്പത്തിക തിരിച്ചടിയാകും.

ഇന്ത്യയിലെ ആയിരക്കണക്കിനാളുകള്‍ക്ക് ഇതുവഴി ജോലിയും ലഭിക്കും. പദ്ധതിയുടെ ഭാഗമാകാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഏകജാലക സംവിധാനത്തിലൂടെ രണ്ട് ദിവസത്തിനകം അനുമതി നല്‍കും. നേരിട്ട് രാജ്യത്തെ അമ്പതിനായിരം പേര്‍ക്കും പരോക്ഷമായി നാല് ലക്ഷത്തോളം പേര്‍ക്കും ഇതോടെ സാമ്പത്തികമായി പ്രയോജനമുണ്ടാകുമെന്നാണ് വിലയിരുത്തുന്നത്.



from mangalam.com https://ift.tt/3jwBOn2
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages