ഈ മകനെ ഓര്‍ത്ത് ആ അമ്മയുടെ ആത്മാവ് സന്തോഷത്തോടെ അഭിമാനിക്കും....കോവിഡ് കാലത്ത് വേദനയും അതേ സമയം അഭിമാനവും സമ്മാനിച്ച് സമൂഹമാധ്യമങ്ങളില്‍ വൈറലായ ഒരു ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്ന കമന്റുകളില്‍ ഒന്നാണ് ഇത്.
ബെയ്ത്ത്അവ സ്വദേശിയായ ഈ പാലസ്തീനി യുവാവ് ഈ ജനാലയിലൂടെ അമ്മയ്ക്ക് കൂട്ടായിരിക്കുന്നത്. കോവിഡ് ബാധിച്ച് ഗുരുതരാവസ്ഥയിലായ അമ്മയെ കാണാന്‍ എന്നും ജനലിന്റെ വശത്ത് വന്നിരിക്കും ഈ മകന്‍. 73 കാരിയായ അമ്മ റസ്മി സുവൈതി ആശുപത്രിയിലായ ശേഷം എന്നും 30കാരനായ മകന്‍ കാണാനെത്തും. കോവിഡ് നിയന്ത്രണങ്ങളുണ്ടായത് കൊണ്ട് അമ്മ കിടക്കുന്ന മുറിയുടെ ജനാലയില്‍ ഇരുന്നാണ് അമ്മയെ കാണുന്നത്.
അമ്മയെ തൊടാനോ സംസാരിക്കാനോ കഴിഞ്ഞില്ലെങ്കിലും മണിക്കൂറുകളോളം നോട്ടം കൊണ്ട് ഈ മകന്‍ അമ്മയെ പരിചരിച്ചു. അമ്മയുടെ മരണം വരെ ആശുപത്രിയുടെ കെട്ടിടത്തില്‍ വലിഞ്ഞുകയറി ആ ജനാലയ്ക്കരില്‍ ഈ മകന്‍ സ്ഥാനം പിടിച്ചിരുന്നു.
ബ്ലഡ് കാന്‍സറിന് ചികിത്സയിലിരിക്കുമ്പോഴാണ് കോവിഡ് റസ്മി സുവൈതിയെ പിടികൂടുന്നത്. അമ്മയ്‌ക്കൊപ്പം ആശുപത്രിയുടെ അകത്ത് നില്‍ക്കാന്‍ അനുവാദം തേടിയിരുന്നെങ്കിലും ലഭിച്ചില്ല. ഇതോടെയാണ് കെട്ടിടത്തിന് പുറത്തൂടെ കയറി ജനാലയ്ക്ക് സമീപം മകന്‍ സ്ഥാനം പിടിച്ചത്.
from mangalam.com https://ift.tt/30p2Pje
via IFTTT
No comments:
Post a Comment