ഗുണത്തേക്കാള്‍ ദോഷം; വാല്‍വുള്ള എന്‍95 മാസ്‌ക് ഒഴിവാക്കണമെന്ന് കേന്ദ്രം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, July 20, 2020

ഗുണത്തേക്കാള്‍ ദോഷം; വാല്‍വുള്ള എന്‍95 മാസ്‌ക് ഒഴിവാക്കണമെന്ന് കേന്ദ്രം

ന്യൂഡല്‍ഹി : കൊവിഡിനെ പ്രതിരോധിക്കാനായി തെരഞ്ഞെടുക്കുന്ന മാസ്‌കുകളില്‍ നിന്ന് വാല്‍വുള്ള എന്‍95 മാസ്‌കുകള്‍ ഒഴിവാക്കണമെന്ന് കേന്ദ്രം. അവ ഗുണത്തേക്കാള്‍ ദോഷം ചെയ്യുമെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.

ഇത്തരം മാസ്‌കുകള്‍ ഒഴിവാക്കാന്‍ നിര്‍ദേശിച്ചു ഹെല്‍ത്ത് സര്‍വീസസ് ഡയറക്ടര്‍ ജനറല്‍ സംസ്ഥാനങ്ങള്‍ക്കു കത്തു നല്‍കി. വാല്‍വുള്ള മാസ്‌ക് ഉപയോഗിക്കുന്നവര്‍ ശ്വസിക്കുമ്പോള്‍ വായു ശുദ്ധീകരിച്ച് ഉള്ളിലെത്തുമെങ്കിലും പുറന്തള്ളുന്ന വായു അപകടകരമാകാം. ഉപയോഗിക്കുന്നയാള്‍ കോവിഡ് ബാധിതനെങ്കില്‍ പുറന്തള്ളുന്ന വായുവിലൂടെ വൈറസ് വ്യാപിക്കാം.

പുറന്തള്ളുന്ന വായു ശുദ്ധീകരിക്കാന്‍ വാല്‍വിനു കഴിയില്ല. സുരക്ഷിത സാഹചര്യത്തില്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്കാണ് ഇത്തരം മാസ്‌ക് ഉപയോഗിക്കാന്‍ അനുവാദമുള്ളത്. മറ്റുള്ളവര്‍ സാധാരണ മാസ്‌ക്കാണ് ഉപയോഗിക്കേണ്ടത്.



from mangalam.com https://ift.tt/2CwAJL9
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages