കോഴിക്കോട്: സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണം അനുദിനം വര്‍ധിക്കുന്ന സാഹചര്യത്തില്‍ സാമൂഹികവ്യാപനം തടയാന്‍ രണ്ടാഴ്ചത്തേക്ക് ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കുന്നതാണ് ഏറ്റവും നല്ല പോംവഴിയെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ ഉപദേഷ്ടാവ് ഡോ: എം.കെ. ഷൗക്കത്തലി.
രോഗികള്‍ കൂടുതലുള്ള പ്രദേശങ്ങള്‍ ചെറിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍ ആക്കുന്നതിനേക്കാള്‍ ഫലപ്രദം സംസ്ഥാനത്താകെയുള്ള ലോക്ക്ഡൗണ്‍ ആണ്. പൊതുജനങ്ങള്‍ വീട്ടില്‍നിന്ന് പുറത്തിറങ്ങാതിരിക്കാനുള്ള സൗകര്യം ഒരുക്കിയായിരിക്കണം ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കേണ്ടതെന്നും പ്രമുഖ എപ്പിഡമോളജിസ്റ്റ്കൂടിയായ ഷൗക്കത്തലി ''മംഗള''ത്തോടു പറഞ്ഞു. ജനങ്ങള്‍ക്ക് ഭക്ഷണവും വെള്ളവും മറ്റ് അവശ്യ വസ്തുക്കളും ഉറപ്പുവരുത്തി വേണം ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കാന്‍. സമ്പര്‍ക്ക രോഗികളുടെ എണ്ണം വര്‍ധിച്ചതിന്റെ ഉത്തരവാദിത്വം ജനങ്ങള്‍ക്കാണ്.
ശരിയായ വിധത്തില്‍ മാസ്‌ക് ധരിക്കാത്തതിനാലും സാമൂഹിക അകലം പാലിക്കാത്തതിനാലുമാണ് സമ്പര്‍ക്ക രോഗികള്‍ കൂടിയത്. ജനങ്ങളുടെ മനോഭാവത്തില്‍ മാറ്റം വരണം. രോഗം പകരാന്‍ കാരണം ജനങ്ങളുടെ അച്ചടക്കമില്ലാത്ത പെരുമാറ്റം കാരണമാണ്. നിയന്ത്രണങ്ങള്‍ പാലിക്കാതെ ജനം തെരുവിലിറങ്ങുന്നു. സാമൂഹിക അകലം പാലിക്കാതെ മാര്‍ക്കറ്റുകളിലും കടകളിലും എത്തുന്നു. ഇപ്പോഴത്തെ സാഹചര്യത്തില്‍ അത്യാവശ്യത്തിനു മാത്രമേ ആളുകള്‍ പുറത്തിറങ്ങാന്‍ പാടുള്ളൂവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
അതീവ ഗുരുതരമായ അവസ്ഥയാണ് സംസ്ഥാനത്ത് നിലനില്‍ക്കുന്നത്. തിരുവനന്തപുരത്ത് ആരംഭിച്ച സാമൂഹിക വ്യാപനം മറ്റിടങ്ങളില്‍ എത്താന്‍ അധികം സമയം വേണ്ട. ഇപ്പോള്‍ നടക്കുന്ന പ്രതിരോധ പ്രവര്‍ത്തനം ഫലപ്രദമല്ല. രോഗം കൂടുന്നതിനു മുമ്പുതന്നെ പ്രതിരോധ നടപടികള്‍ സ്വീകരിക്കണം. കൂടിയിട്ട് നടപടി സ്വീകരിച്ചതുകൊണ്ടു കാര്യമില്ല. രോഗികളുടെ എണ്ണം സംസ്ഥാനത്ത് വര്‍ധിക്കാന്‍ തുടങ്ങിയപ്പോള്‍ത്തന്നെ കഴിഞ്ഞ മാസം അവസാനം സംസ്ഥാന ആരോഗ്യവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് ഇതുസംബന്ധിച്ച് താന്‍ സന്ദേശമയച്ചിരുന്നതായും അദ്ദേഹം പറഞ്ഞു. രണ്ടാഴ്ച ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കുന്നതടക്കമുള്ള കാര്യങ്ങളും സൂചിപ്പിച്ചിരുന്നു.
ജനങ്ങള്‍ അച്ചടക്കം പാലിക്കുകയും അതോടൊപ്പം സര്‍ക്കാര്‍ എല്ലാവര്‍ക്കും ടെസ്റ്റ് നടത്തുകയും ചെയ്താല്‍ രണ്ടാഴ്ച കൊണ്ട് രോഗം നിയന്ത്രണ വിധേയമാക്കാന്‍ സാധിക്കും. ടെസ്റ്റ് നടത്തുന്നതില്‍ വിട്ടുവീഴ്ച പാടില്ല. ആന്റിജന്‍ ടെസ്റ്റിലൂടെ കണ്ടെത്തുന്ന രോഗികളെ പ്രത്യേക കേന്ദ്രത്തിലേക്കു മാറ്റണം.
സംസ്ഥാനത്തേക്കുള്ള എല്ലാ വഴികളും അടയ്ക്കണം. ഇപ്പോള്‍ പറുത്തുനിന്ന് വരുന്നവരെ ഫലപ്രദമായി നിരീക്ഷിക്കുന്നില്ല. രാജ്യത്തിനു പുറത്തുനിന്നും മറ്റു സംസ്ഥാനങ്ങളില്‍നിന്നും വന്നവരിലാണ് രോഗം കൂടുതല്‍ കണ്ടത്. അവരുമായി ഇടപഴകാന്‍ പറ്റാത്ത വിധത്തില്‍ ക്വാറെന്റെന്‍ ചെയ്യേണ്ടതായിരുന്നു. പുറമേനിന്നുള്ളവര്‍ അവരുമായി സമ്പര്‍ക്കം പുലര്‍ത്തുന്നതും ഒഴിവാക്കേണ്ടിയിരുന്നു. ഇത് ഫലപ്രദമായി നടക്കാത്തതാണ് രോഗ വ്യാപനത്തിനു കാരണമായതെന്നും ഡോ. ഷൗക്കത്തലി ചൂണ്ടിക്കാട്ടി.
from mangalam.com https://ift.tt/2OQVtzN
via IFTTT
No comments:
Post a Comment