മലപ്പുറത്ത് കൊവിഡ് നിരീക്ഷണത്തിലായിരുന്ന മധ്യവയസ്‌കന്‍ മരിച്ചു; വിദേശത്തു നിന്നെത്തിയത് 12 ദിവസം മുന്‍പ് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, July 23, 2020

മലപ്പുറത്ത് കൊവിഡ് നിരീക്ഷണത്തിലായിരുന്ന മധ്യവയസ്‌കന്‍ മരിച്ചു; വിദേശത്തു നിന്നെത്തിയത് 12 ദിവസം മുന്‍പ്

മലപ്പുറം: മലപ്പുറം നന്നമുക്കില്‍ കൊവിഡ് നിരീക്ഷണത്തിലായിരുന്ന മധ്യവയസ്‌കന്‍ മരിച്ചു. നന്നമുക്ക് സ്വദേശി അബൂബക്കറാണ് മരിച്ചത്. 12 ദിവസം മുമ്പായിരുന്നു ഇദ്ദേഹം വിദേശത്ത് നിന്നും എത്തിയത്.

മലപ്പുറം ജില്ലയില്‍ 89 പേര്‍ക്കാണ് ഇന്നലെ കൊവിഡ് 19 സ്ഥിരീകരിച്ചത്. ഇതില്‍ 34 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇവരില്‍ 14 പേര്‍ക്ക് രോഗബാധയുണ്ടായതിന്റെ ഉറവിടം കണ്ടെത്തിയിട്ടില്ല.

സംസ്ഥാനത്തും കൊവിഡ് വ്യാപന നിരക്ക് ഉയരുകയാണ്. ദുബായില്‍ നിന്നും കൊവിഡ് നെഗറ്റീവായ ശേഷം തിരിച്ചെത്തിയ ചോക്കാട് സ്വദേശിയായ 29 വയസുകാരന്‍ കഴിഞ്ഞ ദിവസം കൊവിഡ് ബാധിതനായി മരിച്ചിരുന്നു. ചികിത്സക്ക് ശേഷം രോഗം ഭേദമായാണ് ഇദ്ദേഹം നാട്ടിലേക്ക് തിരിച്ചെത്തിയത്. പിന്നീട് വീട്ടില്‍ ക്വാറന്റീനില്‍ കഴിയുകയായിരുന്നതിനിടെ ആയിരുന്നു മരണം സംഭവിച്ചത്.



from mangalam.com https://ift.tt/30G9oye
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages