കൊച്ചി: എന്‍.ഐ.എ. അന്വേഷണോദ്യോഗസ്ഥര്‍ക്കു മുന്നില്‍ സ്വര്‍ണക്കടത്ത് കേസിലെ രണ്ടാംപ്രതി സ്വപ്‌ന സുരേഷ് ''കരച്ചില്‍ നയതന്ത്രം'' തുടരുന്നു! ചോദ്യംചെയ്യലില്‍ ''കിളിപോലെ'' മറുപടി പറഞ്ഞ് മറ്റു പ്രതികള്‍. പിടിയിലായ അന്നു തുടങ്ങിയതാണു സ്വപ്‌നയുടെ കരച്ചില്‍.
ജയിലില്‍ കഴിഞ്ഞപ്പോഴും അതിനു മാറ്റമില്ലായിരുന്നു. ഗ്‌ളാമര്‍ തിളക്കത്തില്‍ ജനം കണ്ട മുഖമിപ്പോള്‍ കരഞ്ഞുകരഞ്ഞ് കരുവാളിച്ചു! കോടതിയില്‍ രണ്ടുവട്ടം ഹാജരാക്കിയപ്പോഴും കരച്ചിലോടു കരച്ചിലായിരുന്നെന്ന് അഭിഭാഷകര്‍ സാക്ഷ്യപ്പെടുത്തുന്നു.
മുമ്പ് സ്വപ്‌ന നേരിട്ടും അല്ലാതെയും ഇടപെട്ട കേസുകളെല്ലാം മുളയിലേ നുള്ളാന്‍ അവര്‍ക്കു കഴിഞ്ഞിരുന്നു. ഒരു വിളിക്കപ്പുറത്തേക്ക് ഒരു കേസും നീണ്ടിരുന്നില്ല. വ്യാജരേഖാ കേസും സഹോദരന്റെ വിവാഹത്തിലെ അടിപിടി കേസും വ്യാജപീഡനപരാതി കേസുമെല്ലാം സ്വപ്‌ന പുല്ലുപോലെ കൈകാര്യം ചെയ്തു. എന്തിനുമേതിനും താങ്ങും തണലുമായി ഉന്നതരുള്ളപ്പോള്‍, സ്വര്‍ണക്കടത്തും പിടിക്കപ്പെടില്ലെന്നായിരുന്നു ഉറച്ചവിശ്വാസം.
ആ പ്രതീക്ഷ വിദൂരമായെങ്കിലും വച്ചുപുലര്‍ത്തുന്നതിനാലാണു കേസില്‍ അഭിഭാഷകരെ നിയോഗിക്കാത്തതെന്നും സൂചനയുണ്ട്. 27-നു ജാമ്യാപേക്ഷ പരിഗണിക്കുമ്പോള്‍ ഹാജരാകുന്നതു നിയമസഹായം നല്‍കുന്ന ''കെല്‍സ''യിലെ അഭിഭാഷകയാണ്. കേസ് എന്‍.ഐ.എ. ഏറ്റെടുത്തതാണു പ്രതികളുടെ ''സ്വപ്‌ന''ങ്ങള്‍ തകര്‍ത്തത്. അതോടെ ജാമ്യം പോലും വെറും സ്വപ്‌നമായി.
തീവ്രവാദബന്ധം കണ്ടെത്തിയാല്‍ വിചാരത്തടവിലേക്കും കാര്യങ്ങള്‍ നീളാം. ഉടനൊന്നും പുറത്തിറങ്ങാന്‍ കഴിയില്ലെന്ന യാഥാര്‍ഥ്യം പ്രതികളെ മാനസികമായും തകര്‍ത്തുകളഞ്ഞു. പ്രതികളെയെല്ലാം എന്‍.ഐ.എ. പലവട്ടം ചോദ്യംചെയ്തു. എല്ലാവരും നന്നായി സഹകരിക്കുന്നു.
ഒറ്റയ്‌ക്കൊറ്റയ്ക്കുള്ള ചോദ്യംചെയ്യലാണ് ഇതുവരെ നടന്നത്. മുന്‍ ഐ.ടി. സെക്രട്ടറി എം. ശിവശങ്കറുമായുള്ള ബന്ധമടക്കം പ്രതികള്‍ സമ്മതിച്ചു. അതിന്റെ അടിസ്ഥാനത്തിലാണ് ഇന്നലെ എന്‍.ഐ.എ. സംഘം ശിവശങ്കറെ ചോദ്യംചെയ്തത്.
from mangalam.com https://ift.tt/2ZUTWPx
via IFTTT
No comments:
Post a Comment