കൊച്ചി: ഇന്ത്യൻ മഹാസമുദ്രത്തിൽ ഇന്ത്യൻ നാവികസേനയും അമേരിക്കൻ നാവികസേനയും ചേർന്ന് അഭ്യാസപ്രകടനങ്ങൾ നടത്തി. ഇന്ത്യയുടേയും അമേരിക്കയുടേയും നാലുവീതം നാവിക കപ്പലുകളാണ് തിങ്കളാഴ്ച നടന്ന അഭ്യാസത്തിൽ പങ്കെടുത്തത്. അമേരിക്കൻ നാവികസേനയുടെ വിമാനവാഹിനി നിമിറ്റ്‌സും ഇതിൽ ഉൾപ്പെടുന്നു.ഇന്ത്യ-ചൈന സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ അമേരിക്കയുമായി ചേർന്നുള്ള നാവികസേനാ അഭ്യാസത്തെ രാജ്യം ഗൗരവത്തോടെയാണ് കാണുന്നത്. ‘പാസെക്സ്’ എന്ന പേരിലുള്ള ഇത്തരം അഭ്യാസപ്രകടനങ്ങൾ സാധാരണയായി നടക്കാറുണ്ടെന്നാണ് നാവികസേന പറഞ്ഞത്.ഇന്ത്യയുമായി സൗഹൃദമുള്ള രാജ്യങ്ങളുടെ നാവകസേനകൾ കണ്ടുമുട്ടുമ്പോൾ, പരസ്പരമുള്ള സഹകരണത്തിനും സൗഹൃദത്തിനും അടിവരയിടുന്നതാണ് ഇത്തരം അഭ്യാസപ്രകടനങ്ങൾ. ഇത്തവണ ഇന്ത്യൻ മഹാസമുദ്രത്തിൽ വിവിധ ദൗത്യങ്ങൾക്കായി നിയോഗിക്കപ്പെട്ട ഇന്ത്യൻ നാവികസേനയുടെ നാല് കപ്പലുകൾ അമേരിക്കൻ സേനയുമായി ചേർന്ന് അഭ്യാസപ്രകടനം നടത്തുകയായിരുന്നെന്നും നാവികസേന പറഞ്ഞു.
from mathrubhumi.latestnews.rssfeed https://ift.tt/3jrMiDV
via
IFTTT
No comments:
Post a Comment