മൈസൂരു: നൂറ് അടിയോളം ആഴമുള്ള കിണറ്റിൽ തിരയാനിറങ്ങിയ വനപാലകൻ കാണാതിരുന്ന പുള്ളിപ്പുലിയെ നാട്ടുകാർ കണ്ടെത്തി. പിന്നീട് വനം ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ പുലിയെ കിണറ്റിൽനിന്ന് രക്ഷപ്പെടുത്തി. മൈസൂരു എച്ച്.ഡി. കോട്ടെയിലാണ് കിണറ്റിൽവീണ പുള്ളിപ്പുലിയെ രക്ഷപ്പെടുത്തിയത്. ഉപയോഗരഹിതമായിക്കിടന്ന കിണറ്റിൽ പുള്ളിപ്പുലി വീണുപോയെന്ന് നാട്ടുകാർ സംശയമുയർത്തിയിരുന്നു. പക്ഷേ, ആഴമേറിയ കിണറിന്റെ അടിഭാഗത്തേക്ക് പുറത്തുനിന്നുകാഴ്ചയെത്താൻ പ്രയാസമായിരുന്നു. തുടർന്ന് നാഗർഹോളെ വനം പരിധിയിലെ അന്തരസന്തെ റേഞ്ച് ഓഫീസർ സിദ്ധരാജു കിണറ്റിലിറങ്ങി പരിശോധിക്കാൻ തയ്യാറായി. കാട്ടുമൃഗങ്ങളെ പിടിക്കാനുപയോഗിക്കുന്ന ഇരുമ്പുകൂട്ടിൽ ഇരുന്നാണ് സിദ്ധരാജു കിണറ്റിലിറങ്ങിയത്. ഇദ്ദേഹം കയറിയശേഷം പൂട്ടിയ കൂട് സഹപ്രവർത്തകർ വടത്തിൽ കെട്ടി കിണറ്റിലേക്ക് ഇറക്കുകയായിരുന്നു. പക്ഷേ, പുലിയെ കാണാനായില്ല. പിന്നീട് തിരിച്ചുകയറി. പക്ഷേ, വനം ഉദ്യോഗസ്ഥർ മടങ്ങിയശേഷം കിണറ്റിൽ പുലിയുടെ സാന്നിധ്യം നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടു. പിന്നീട് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി വീണ്ടും തിരച്ചിൽ നടത്തി. കിണറ്റിനകത്തെ മാളത്തിൽ പതുങ്ങിയിരുന്നതിനാലാണ് പുലിയെ പെട്ടെന്ന് കാണാൻ കഴിയാതെവന്നത്. ഒടുവിൽ മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ പുലിയെ കരയ്ക്കുകയറ്റുകയായിരുന്നു. രണ്ടര വയസ്സുപ്രായം തോന്നിക്കുന്ന പുലിയെ കാട്ടിൽ കൊണ്ടുപോയി തുറന്നുവിട്ടു. Content Highlights;Foresters rescued the leopard
from mathrubhumi.latestnews.rssfeed https://ift.tt/3fQ0l3T
via
IFTTT
No comments:
Post a Comment