ന്യൂഡൽഹി: തെക്കു-പടിഞ്ഞാറൻ കടൽതീരത്ത്, കൊച്ചിക്ക് തെക്ക് ആലപ്പുഴയുടെ ഭാഗങ്ങളിലായി ചരക്കു കപ്പലുകൾക്കും മീൻപിടിത്ത യാനങ്ങൾക്കുമുള്ള യാത്രാചാലുകൾ വെവ്വേറെയാക്കി. പുതിയ യാത്രാപാതകൾ ഓഗസ്റ്റ് ഒന്നിന് നിലവിൽവരും. അറബിക്കടലിൽ ഈ ഭാഗം ചരക്കുകപ്പലുകളുടെയും മീൻപിടിത്ത ബോട്ടുകളുടെയും പ്രധാനകേന്ദ്രമാണ്. ഇടയ്ക്കിടെ അപകടങ്ങൾ പതിവാണ്. ഈ പശ്ചാത്തലത്തിൽ ജലഗതാഗതത്തിന്റെ സുരക്ഷയും കാര്യക്ഷമതയും ഉറപ്പാക്കാനാണ് നടപടി. ഷിപ്പിങ് മന്ത്രാലയം ഒന്നരവർഷമായി ഇതുമായി ബന്ധപ്പെട്ട് പലതലത്തിലും കൂടിയാലോചന നടത്തിവരികയായിരുന്നു. മത്സ്യമേഖലയിലുള്ളവർ, ഷിപ്പിങ് രംഗത്തുള്ളവർ, കോസ്റ്റ് ഗാർഡ് തുടങ്ങി പലതലത്തിലും കൂടിയാലോചനകൾ നടന്നു. ഒടുവിൽ സമവായത്തോടെ എല്ലാവർക്കും ഗുണകരമാവുന്ന തരത്തിലാണ് യാത്രാപാത നിശ്ചയിച്ചതെന്ന് ബന്ധപ്പെട്ട വൃത്തങ്ങൾ പറഞ്ഞു. മീൻപിടിത്ത ബോട്ടുകളും ചരക്കുകപ്പലുകളും ഉൾപ്പെടുന്ന അപകടങ്ങൾ ഇനി കുറയുമെന്നാണ് കരുതുന്നത്. ചരക്കു കപ്പലുകൾക്ക് ഇരുഭാഗത്തേക്കും പോകാൻ വെവ്വേറെ ചാലുകൾ നിശ്ചയിച്ചു നൽകിയിട്ടുണ്ട്. ഇങ്ങനെ പാത നിശ്ചയിക്കുകവഴി പൊതുവിൽ മീൻപിടിത്ത യാനങ്ങളും കപ്പലുകളും ജാഗ്രത പാലിക്കും. മീൻപിടിത്തത്തിന്റെ പ്രധാന കേന്ദ്രമായിട്ടാണ് ഈ മേഖല അറിയപ്പെടുന്നത്. അതുകൊണ്ടുതന്നെ ഒട്ടേറെ യാനങ്ങൾ പലഭാഗങ്ങളിൽനിന്നും അവിടെയാണ് എത്തുന്നത്. അതേസമയം ശ്രീലങ്ക ഭാഗത്തേക്കും മറ്റും കപ്പലുകൾ വഴിമാറി പോകുന്നതും ഇവിടെയാണ്. Content Highlights:separate lanes for ships and fishing boats on the south coast
from mathrubhumi.latestnews.rssfeed https://ift.tt/2CDckn7
via
IFTTT
No comments:
Post a Comment