‘രാജിയോ, അതൊരു മോഹമല്ലേ, അങ്ങനെ മോഹങ്ങൾ എന്തൊക്കെ കാണും’ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, July 24, 2020

‘രാജിയോ, അതൊരു മോഹമല്ലേ, അങ്ങനെ മോഹങ്ങൾ എന്തൊക്കെ കാണും’

തിരുവനന്തപുരം: മുഖ്യമന്ത്രി രാജിവെക്കണമെന്ന പ്രതിപക്ഷനേതാവിന്റെ ആവർത്തിച്ചുള്ള ആവശ്യത്തോട് പിണറായി വിജയന്റെ മറുപടി ഇങ്ങനെ: ''രാജിയോ, അതൊരു മോഹമല്ലേ, അങ്ങനെ മോഹങ്ങൾ എന്തൊക്കെ കാണും. അതിന് ഞാനെന്തു ചെയ്യാനാണ്.'' മുഖ്യമന്ത്രിയുടെ മുൻപ്രിൻസിപ്പൽ സെക്രട്ടറിയെ എൻ.ഐ.എ. ചോദ്യംചെയ്തതിനെക്കുറിച്ച്, ''അതൊക്കെ എൻ.ഐ.എ. തീരുമാനിക്കുന്നതല്ലേ, അന്വേഷണം ശരിയായ രീതിയിലാണ് നടക്കുന്നതെന്നാണ് ഇതുവരെയുള്ളതിൽനിന്ന് മനസ്സിലാകുന്നത്. അത് നടക്കട്ടെ'' എന്നും അദ്ദേഹം മറുപടി നൽകി. സെക്രട്ടേറിയറ്റിലെ സി.സി.ടി.വി. കേടായതായി പറയുന്നത് തെളിവ് നശിപ്പിക്കാനാണെന്ന് പ്രതിപക്ഷ നേതാവ് ആവർത്തിച്ചതിനെക്കുറിച്ചും മുഖ്യമന്ത്രി പ്രതികരിച്ചു. ''പ്രതിപക്ഷം ആരോപണത്തിൽ ഉറച്ചുനിൽക്കുകയല്ല, ഞാൻപിടിച്ച മുയലിന് കൊമ്പ് നാലാണെന്നു പറയുന്നുവെന്നേയുള്ളൂ. മറ്റൊന്നുമില്ല. ഈ പറഞ്ഞ കാര്യങ്ങൾ അബദ്ധമാണെന്നു മനസ്സിലായപ്പോൾ അത് സമ്മതിക്കാൻ തയ്യാറില്ലെന്നേയുള്ളൂ. ഇതിൽ എന്താ സംഭവിച്ചത്. ഇടിവെട്ടി സി.സി.ടി.വി.യുടെ സ്വിച്ച് കേടായി. അത് നമുക്കാർക്കെങ്കിലും നിയന്ത്രിക്കാവുന്നതല്ല. അത് മാറ്റാൻ നടപടിയെടുത്തു. അത് സാധാരണനിലയ്ക്കുള്ള ഒരു നടപടി മാത്രമാണ്. എന്തോ ഒരു കടലാസ് കിട്ടിയപ്പോൾ ഇതാ കിട്ടിപ്പോയി എന്നുപറഞ്ഞ് അതും പൊക്കിപ്പിടിച്ചുവന്നതല്ലേ കുഴപ്പം. കിട്ടിയ കാര്യങ്ങൾ വിലയിരുത്താൻ തയ്യാറാവണ്ടേ. വിലയിരുത്തിയിട്ടല്ലേ കാര്യങ്ങൾ പറയേണ്ടത്. എന്നിട്ട് വീണിടത്തുനിന്ന് പിന്നെയും വിദ്യകാണിക്കാൻ നോക്കുകയാണ്. അതിനെന്ത് ചെയ്യാനാകും'' -അദ്ദേഹം പറഞ്ഞു. Content Highlight: Kerala Chief Minister mocks Opposition


from mathrubhumi.latestnews.rssfeed https://ift.tt/32PNoDK
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages