ശിവശങ്കറിന്റെ ഫ്ളാറ്റിലടക്കം റെയ്ഡ്: ആറ്‌ ബാഗുകൾ കണ്ടെത്തി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, July 11, 2020

ശിവശങ്കറിന്റെ ഫ്ളാറ്റിലടക്കം റെയ്ഡ്: ആറ്‌ ബാഗുകൾ കണ്ടെത്തി

തിരുവനന്തപുരം: സ്വർണക്കടത്തുകേസിലെ പ്രതികളുടെ വീടുകളിലും മുൻ ഐ.ടി. സെക്രട്ടറി എം. ശിവശങ്കറിന്റെ ഫ്ലാറ്റിലും വെള്ളിയാഴ്ച കസ്റ്റംസ് അധികൃതർ നടത്തിയ റെയ്ഡിൽ സ്വർണം കടത്താനുപയോഗിച്ചതെന്ന് കരുതുന്ന ആറുബാഗുകൾ കണ്ടെത്തി.മൂന്നെണ്ണത്തിൽ ഡിപ്ലോമാറ്റിക് സ്റ്റിക്കർ അടർത്തിമാറ്റിയെന്നുതോന്നിക്കുന്ന ഭാഗമുണ്ട്. രണ്ടെണ്ണത്തിൽ ഇത് പൂർണമായും പൊളിച്ചുമാറ്റിയിട്ടുണ്ട്. പുതിയ ബാഗുകളായതിനാൽ പശ ഒട്ടിയനിലയിൽത്തന്നെയാണ്. ഇത് ഫൊറൻസിക് പരിശോധനയ്ക്ക് അയക്കുമെന്ന് കസ്റ്റംസിലെ ഉന്നതകേന്ദ്രങ്ങൾ പറഞ്ഞു.സെക്രട്ടേറിയറ്റ് കന്റോൺമെന്റ് ഗേറ്റിന് സമീപമുള്ള ഹെദർ ടവറിലെ ശിവശങ്കറിന്റെ സ്വകാര്യഫ്ളാറ്റായ എഫ്-6 എഫിൽനിന്ന് ഇതേതരത്തിലുള്ള ഒരു ബാഗ് ലഭിച്ചു. എന്നാലിത് സ്വർണക്കടത്തുകാർ ഉപയോഗിച്ചതാണോ എന്ന് വ്യക്തമായിട്ടില്ല. സന്ദീപ് നായരുടെയും സരിത്തിന്റെയും വീടുകളിൽനിന്നാണ് മറ്റുബാഗുകൾ കിട്ടിയത്. സി.സി.ടി.വി. ക്യാമറയിൽക്കണ്ട ബാഗുകൾ ഇതുതന്നെയാണോ എന്ന് ശാസ്ത്രീയമായി ഉറപ്പിക്കേണ്ടതുണ്ട്. ഇതിനിടെ, സ്വപ്ന തിരുവനന്തപുരത്ത് പണിയാൻ പദ്ധതിയിട്ട വീടിന്റെ വിശദാംശങ്ങൾ കസ്റ്റംസ് കണ്ടെത്തി. 4500 ചതുരശ്രയടി വരുന്ന വീടിന് അഞ്ചുകോടിരൂപയാണ് ചെലവിടാൻ ഉദ്ദേശിച്ചത്. ഇതിന്റെ വരുമാനസ്രോതസ്സും അന്വേഷിക്കുമെന്നും കസ്റ്റംസ് അധികൃതർ വ്യക്തമാക്കി. ശിവശങ്കറിന്റെ ഫ്ളാറ്റിൽ വെള്ളിയാഴ്ചയും ശനിയാഴ്ചയും കസ്റ്റംസ് ഉദ്യോഗസ്ഥരെത്തി. വെള്ളിയാഴ്ച സന്ദർശകരജിസ്റ്ററും ക്യാമറാദൃശ്യങ്ങളും ശേഖരിച്ചു. ശനിയാഴ്ച ഫ്ളാറ്റിലെ കെയർടേക്കറെ മൊഴിയെടുക്കുന്നതിനായി കൊണ്ടുപോയി. ജി.എസ്.ടി. കമ്മിഷണറുടെ കാര്യാലയത്തിൽവെച്ചാണ് മൊഴി രേഖപ്പെടുത്തിയത്. ശിവശങ്കർ ഫ്ളാറ്റിലെത്തിയത് ജൂലായ് ആറിന്ജൂലായ് ആറിന് വൈകീട്ടാണ് ശിവശങ്കർ അവസാനമായി ഫ്ളാറ്റിൽ എത്തിയതെന്ന് സുരക്ഷാജീവനക്കാരൻ പ്രഭാകരൻ പറഞ്ഞു. രാത്രി ഏറെ വൈകിയാണ് മിക്കപ്പോഴും അദ്ദേഹം ഫ്ളാറ്റിൽ എത്തിയിരുന്നത്. രാത്രി ഒരുമണിക്ക് വരുകയും രാവിലെ പോകുകയുംചെയ്യും. സ്വപ്നയുൾപ്പെടെ സ്വർണക്കടത്തിലെ പ്രതികൾ അദ്ദേഹത്തിനൊപ്പം വന്നതായി കണ്ടിട്ടില്ലെന്നും ഇയാൾ പറഞ്ഞു. ഫ്ളാറ്റെടുത്തത് ശിവശങ്കർ നേരിട്ട്ശിവശങ്കർ ഫ്ളാറ്റ് വാടകയ്ക്കെടുത്തത് സ്വകാര്യ ആവശ്യത്തിനുവേണ്ടി. മാർച്ചിൽ ഇവിടെ താമസംതുടങ്ങി. അദ്ദേഹംതന്നെയാണ് വാടക കൊടുത്തിരുന്നത്. 17,500 രൂപയായിരുന്നു വാടക. ഔദ്യോഗിക ആവശ്യങ്ങൾക്ക് രാത്രി വൈകിയും സെക്രട്ടേറിയറ്റിൽ തുടരേണ്ടിവരുമ്പോൾ താമസിക്കുന്നതിനാണ് ഫ്ളാറ്റെന്നാണ് കെട്ടിട ഉടമകളോട് പറഞ്ഞത്. രാത്രി ഓഫീസിൽനിന്ന് ഇറങ്ങാൻ വൈകുമ്പോൾ ഇവിടേക്കാണ് പോയിരുന്നത്.കസ്റ്റംസ് ഉദ്യോഗസ്ഥർക്ക് ഭീഷണി; കമാൻഡോകൾ വരുന്നുസ്വർണക്കടത്ത് അന്വേഷിക്കുന്ന കസ്റ്റംസ് ഉദ്യോഗസ്ഥർക്ക് സുരക്ഷാഭീഷണിയെത്തുടർന്ന് കേന്ദ്രം കമാൻഡോസംഘത്തെ അയയ്ക്കും. ഞായറാഴ്ച ഡൽഹിൽനിന്ന് 30 സി.ആർ.പി.എഫ്. കമാൻഡോസംഘം കൊച്ചിയിലെത്തും. കേന്ദ്രത്തിന്റെ പ്രത്യേക നിർദേശപ്രകാരമാണ് ഉദ്യോഗസ്ഥരുടെ സുരക്ഷയ്ക്കായി കമാഡോകൾ എത്തുന്നത്. ഫ്ളാറ്റിനുനേരെ യുവമോർച്ചയുടെ അക്രമംപരിശോധനയ്ക്കുപിന്നാലെ യുവമോർച്ച പ്രവർത്തകർ ഫ്ളാറ്റിലേക്ക് പ്രകടനംനടത്തി. കെട്ടിടസമുച്ചയത്തിന്റെ മുൻവശത്തെ ചില്ലുകൾ അടിച്ചുപൊട്ടിച്ചു. കരി ഓയിൽ ഒഴിച്ചു. ലോക്ഡൗൺ ലംഘിച്ച് പ്രകടനംനടത്തിയ പ്രവർത്തകരെ പോലീസ് അറസ്റ്റുചെയ്തു.


from mathrubhumi.latestnews.rssfeed https://ift.tt/3gUkHtb
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages