തിരുവനന്തപുരം സ്വർണക്കടത്ത് : നിക്ഷേപകരില്‍ ഒരാള്‍ മലപ്പുറത്ത് കസ്റ്റഡിയില്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, July 11, 2020

തിരുവനന്തപുരം സ്വർണക്കടത്ത് : നിക്ഷേപകരില്‍ ഒരാള്‍ മലപ്പുറത്ത് കസ്റ്റഡിയില്‍

കോഴിക്കോട്: തിരുവനന്തപുരം സ്വർണക്കടത്ത് കേസിൽ സാമ്പത്തിക നിക്ഷേപം നടത്തിയ മലപ്പുറം സ്വദേശിയെ കസ്റ്റംസ് പ്രത്യേക അന്വേഷണ സംഘം പിടികൂടി. ഞായറാഴ്ച്ച പുലർച്ചെ വീട്ടിൽ എത്തി കസ്റ്റഡിയിലെടുത്ത ഇയാളെ കൊച്ചിയിലേക്ക് ചോദ്യം ചെയ്യുന്നതിനായി കൊണ്ടുപോയി. തിരുവനന്തപുരം വിമാനത്താവളം വഴി നയതന്ത്ര ബാഗേജ് ഉപയോഗിച്ച് സ്വർണ്ണം കടത്തിയത് അന്വേഷിക്കാൻ വെള്ളിയാഴ്ച്ച രൂപം നൽകിയ പ്രത്യേക അന്വേഷണ സംഘമാണ് ഇയാളെ കസ്റ്റസിയിലെടുത്തത്. പ്രസ്തുത സംഭവത്തിൽ ഇയാളുടെ നിക്ഷേപം എത്രയാണ്, മറ്റാരെല്ലാമാണ് നിക്ഷേപകർ , ഏകോപനം, കൊണ്ടുവരുന്നവർ ആരെല്ലാം, സ്വപ്ന സുരേഷും സന്ദീപ് നായർ എന്നിവരുടെ പങ്ക് എന്നിവ ചോദ്യം ചെയ്യലിലൂടെ വ്യക്തമാകേണ്ടതുണ്ട്. ദേശീയ അന്വേഷണ ഏജൻസി ഇതേ അന്വേഷണം നടത്തുന്നുണ്ടെങ്കിലും നികുതി വെട്ടിച്ച് സ്വർണ്ണം കടത്തിയത് ഇപ്പോഴും കസ്റ്റംസിന്റെ അന്വേഷണത്തിൽ തന്നെയാണ്. ദേശീയ സുരക്ഷയെ ബാധിക്കുന്ന രീതിയിൽ കടത്തിയ സ്വർണ്ണത്തിന്റെ ലാഭവിഹിതം ഉപയോഗിക്കുന്നുണ്ട് എന്നതിനെ കുറിച്ചണ് എൻ.ഐ.എയുടെ പ്രധാന അന്വേഷണം. ഈ കേസിൽ പ്രതികളായ സ്വപ്ന സുരേഷും സന്ദീപ് നായരും എൻ.ഐ.എ ശനിയാഴ്ച്ച രാത്രി ബംഗളൂരുവിൽ വെച്ച് കസ്റ്റഡിയിൽ എടുത്തിരുന്നു. content Highlight: Gold trafficking investors under custody


from mathrubhumi.latestnews.rssfeed https://ift.tt/2Dtg6Q1
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages