യു.എസ്. ഏജന്റുമാർ ഹൂസ്റ്റണിലെ ചൈനീസ് കോൺസുലേറ്റിൽ പ്രവേശിച്ചു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, July 25, 2020

യു.എസ്. ഏജന്റുമാർ ഹൂസ്റ്റണിലെ ചൈനീസ് കോൺസുലേറ്റിൽ പ്രവേശിച്ചു

ഹൂസ്റ്റൺ: യു.എസ്.-ചൈന ബന്ധം വഷളാകുന്നതിന്റെ സൂചന നൽകിക്കൊണ്ട് ഹൂസ്റ്റണിലെ ചൈനീസ് കോൺസുലേറ്റ് വെള്ളിയാഴ്ച അടച്ചു. തുടർന്ന് യു.എസ്. ഫെഡറൽ ഏജന്റുമാരും നിയമപാലകരും ‌കോൺസുലേറ്റ് കെട്ടിടത്തിൽ പ്രവേശിച്ചു. 40 വർഷമായി ഹ്യൂസ്റ്റണിലെ മോൺട്രോസ് ബൊലിവാർഡിൽ പ്രവർത്തിച്ചുവരുന്ന കോൺസുലേറ്റിന് പുറത്തുനിന്ന് പീപ്പിൾസ് റിപ്പബ്ലിക് ഓഫ് ചൈനയുടെ പതാകയും മുദ്രയും ഉദ്യോഗസ്ഥർ എടുത്തുമാറ്റി. യു.എസ്. നടപടിയെ അനുകൂലിച്ച് മുപ്പതോളം പേർ കോൺസുലേറ്റിനു പുറത്ത് ആഘോഷപ്രകടനം നടത്തി. 1979-ലാണ് ടെക്സസിലെ ഹൂസ്റ്റണിൽ ചൈനീസ് കോൺസുലേറ്റ് ആരംഭിക്കുന്നത്. ചിക്കാഗോ, ലോസ് ആഞ്ജലിസ്, ന്യൂയോർക്ക്, സാൻ ഫ്രാൻസിസ്കോ എന്നീ നാല് നഗരങ്ങളുടെ ചുമതലയായിരുന്നു കോൺസുലേറ്റിനുണ്ടായിരുന്നത്.ചൈനീസ് കോൺസുലേറ്റ് അടച്ചുപൂട്ടിയതിനെ തുടർന്ന് വെള്ളിയാഴ്ച ചെങ്ഡുവിലെ യു.എസ്. കോൺസുലേറ്റ് അടച്ചുപൂട്ടാൻ ചൈനയും ഉത്തരവിട്ടിരുന്നു. യു.എസ്. തങ്ങളുടെ ആഭ്യന്തരകാര്യങ്ങളിൽ ഇടപെടുന്നെന്നും ദേശീയ സുരക്ഷാ താത്‌പര്യങ്ങൾക്ക് ദോഷകരമായരീതിയിൽ പ്രവർത്തിക്കുന്നെന്നും ആരോപിച്ചായിരുന്നു ചൈനയുടെ നടപടി.


from mathrubhumi.latestnews.rssfeed https://ift.tt/3g3b7nD
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages