400 രൂപയ്ക്ക് കോവിഡ് നിർണയം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, July 25, 2020

400 രൂപയ്ക്ക് കോവിഡ് നിർണയം

ന്യൂഡൽഹി: 400 രൂപ ചെലവിൽ കോവിഡ്-19 ഒരു മണിക്കൂർകൊണ്ട് കണ്ടെത്താനാകുന്ന ഉപകരണം വികസിപ്പിച്ചതായി ഖരഗ്പുർ ഐ.ഐ.ടി. ഉമിനീർ അടിസ്ഥാനമാക്കിയുള്ള പരിശോധനയിലൂടെയാണ് ഈ ഉപകരണം രോഗം കണ്ടെത്തുന്നത്. കോവിഡ്-19 വൈറസിന്‌ സമാനമായ ജനിതകഘടനയുള്ള ആർ.എൻ.എ. വൈറസുകളും പരിശോധനയിലൂടെ കണ്ടെത്താനാകും. അതിനാൽ, ഭാവിയിൽ ജീവിതത്തെ അപകടകരമായി ബാധിക്കാവുന്ന കൂടുതൽ വൈറസുകളെ കണ്ടെത്താൻ ഉപകരണത്തിനാകുമെന്ന് ഐ.ഐ.ടി. പ്രൊഫസർ അരിന്ദം മൊണ്ഡാൽ പറഞ്ഞു. ചുരുങ്ങിയ പരിശീലനം ലഭിച്ചവർക്കും മതിയായ വിഭവങ്ങളില്ലാത്തയിടങ്ങളിലും ഉപകരണം ഉപയോഗിക്കാനാകും. 2000 രൂപയോളം ചെലവിലാണ് ഐ.ഐ.ടി. ഗവേഷകർ ഉപകരണം വികസിപ്പിച്ചെടുത്തത്.


from mathrubhumi.latestnews.rssfeed https://ift.tt/2ZZy1qn
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages