ആലപ്പുഴ: കോവിഡ്-19 സമൂഹവ്യാപന ഭീതിയിലേക്ക് നീങ്ങുമ്പോൾ സർക്കാർ ആശുപത്രി ജീവനക്കാരും ആശങ്കയിൽ. ഒട്ടേറെ രോഗികളുമായി ഇടപഴകുന്ന ഇവർക്ക് കോവിഡ് പിടിപെടാനുള്ള സാധ്യത കൂടുതലാണ്. എന്നാൽ, ഇവർക്ക് മാത്രമായി പരിശോധന നടത്താൻ ആരോഗ്യവകുപ്പ് തയ്യാറായിട്ടില്ല. ഡോക്ടർമാർ, നഴ്സുമാർ, ലാബ് ടെക്നീഷ്യൻമാർ, ഫാർമസിസ്റ്റുമാർ, നഴ്സിങ് അസിസ്റ്റൻറുമാർ തുടങ്ങിയവർ രോഗികളുമായി വളരെയടുത്ത് ഇടപഴകുന്നവരാണ്. ഇവരുടെ അടുത്തെത്തുന്ന ഏതെങ്കിലുമൊരാൾക്ക് വൈറസ് ബാധയുണ്ടെങ്കിൽ മറ്റു രോഗികളിലേക്കും പടരാനുള്ള സാധ്യത കൂടുതലാണ്. ഇതെല്ലാം അവഗണിച്ചാണ് ആരോഗ്യവകുപ്പ് നീങ്ങുന്നതെന്നാണ് ജീവനക്കാരുടെ പരാതി. ലാബ് ടെക്നീഷ്യൻമാരും ഏറെ ആശങ്കയിലാണ് ജോലിചെയ്യുന്നത്.സ്രവമെടുത്തവർക്ക് പോസിറ്റീവാകുംവരെ ജോലി കോവിഡ് സംശയമുള്ള ജീവനക്കാരുടെ സ്രവം പരിശോധനയ്ക്കെടുത്താലും ഫലം വരുന്നതുവരെ ആശുപത്രിയിൽ ജോലിചെയ്യണം. ഫലം പോസിറ്റീവാണെന്ന് തെളിയുമ്പോഴേക്കും ഒട്ടേറെപ്പേരിലേക്ക് രോഗം പകർന്നിട്ടുണ്ടാകും. ചേർത്തല താലൂക്ക് ആശുപത്രിയിൽ കഴിഞ്ഞദിവസം കോവിഡ് സ്ഥിരീകരിച്ചവർ ഫലം വരുമ്പോഴും ജോലിചെയ്യുകയായിരുന്നു. കോവിഡിന്റെ തുടക്കകാലത്ത് ഏതെങ്കിലും ജീവനക്കാരുടെ സ്രവമെടുക്കുന്ന ദിവസംമുതൽ ക്വാറന്റീൻ നിർബന്ധമായിരുന്നു. എന്നാൽ, ആശുപത്രികളിലെ ജീവനക്കാരുടെ ക്ഷാമംമൂലം അത് ഒഴിവാക്കി. ഇതാണ് ഇപ്പോൾ രോഗം പടരാനിടയാക്കുന്നത്. ഐസൊലേഷൻ വാർഡിലുള്ളവരും വീട്ടിലേക്ക് കോവിഡ് രോഗി കഴിയുന്ന ഐസൊലേഷൻ വാർഡിൽ ജോലിചെയ്യുന്നവരെ ആദ്യകാലത്ത് പ്രത്യേക കോവിഡ് കെയർ സെൻററിൽ 14 ദിവസം സർക്കാർ ചെലവിൽ നിരീക്ഷണത്തിലാക്കുമായിരുന്നു. ഫലം നെഗറ്റീവായാലേ വീട്ടിലേക്ക് വിട്ടിരുന്നുള്ളൂ. പക്ഷേ, ഇപ്പോൾ ഈ സംവിധാനമില്ല. 10 ദിവസം ജോലി കഴിഞ്ഞ് നേരെ വീട്ടിലേക്ക് പോകണം. തങ്ങൾക്ക് കോവിഡ് പിടിപെട്ടിട്ടുണ്ടോയെന്ന ആശങ്കയും പേറിയാണ് മടക്കം. കിറ്റ് കീറുകയോ മറ്റു സുരക്ഷാപ്രശ്നങ്ങൾ ഉണ്ടെന്ന് ജീവനക്കാർ പറയുകയോ ചെയ്താൽ മാത്രമേ ഇവർക്ക് കോവിഡ് പരിശോധനയുള്ളൂ. ഫലം വൈകുന്നത് തിരിച്ചടി കോവിഡ് സംശയമുള്ള ജീവനക്കാർ പരിശോധനയ്ക്ക് സാമ്പിൾ നൽകിയശേഷമാണ് ജോലികഴിഞ്ഞ് മടങ്ങുന്നത്. ഒരാഴ്ച ഓഫ് കഴിഞ്ഞ് ഇവർ വീണ്ടും ജോലിക്കെത്തണം. പക്ഷേ, അപ്പോഴും പരിശോധനാഫലം വന്നിട്ടുണ്ടാകില്ല. ആളില്ലാത്തതിനാൽ ഇവർ ജോലിക്ക് കയറാൻ നിർബന്ധിതരാകും.സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തികോവിഡ് ഡ്യൂട്ടി ചെയ്യുന്ന എല്ലാ ആരോഗ്യപ്രവർത്തകർക്കും പരിശോധന നടത്തണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. പരിഗണിക്കാമെന്ന് സർക്കാർ അറിയിച്ചിട്ടുണ്ട് -ടി.സുബ്രഹ്മണ്യൻ, സംസ്ഥാന ജന. സെക്രട്ടറി, കേരള ഗവ. നഴ്സസ് അസോ.
from mathrubhumi.latestnews.rssfeed https://ift.tt/307zwBG
via
IFTTT
No comments:
Post a Comment