ന്യൂഡൽഹി: കരസേനയ്ക്കുവേണ്ടി അമേരിക്കയിൽനിന്ന് 72,000 തോക്കുകൾ ഇന്ത്യ വാങ്ങുന്നു. അതിർത്തിയിൽ പാകിസ്താനുപുറമേ ചൈനയുടെ ഭീഷണികൂടി വർധിച്ച സാഹചര്യം കണക്കിലെടുത്താണിത്. വർഷങ്ങളായി പ്രതിരോധമന്ത്രാലയത്തോട് കരസേന ആവശ്യപ്പെടുന്ന സിഗ്സവർ തോക്കുകളാണ് വാങ്ങുന്നത്. ഇതിനുള്ള ഓഡർ നൽകിക്കഴിഞ്ഞു. നേരത്തേ നൽകിയ 72,000 തോക്കിനുപുറമേ വീണ്ടും 72,000 തോക്കിനുകൂടി ഇന്ത്യ ആവശ്യപ്പെടുന്നുണ്ട്. അമേരിക്കയുടെയും വിവിധ യൂറോപ്യൻ രാജ്യങ്ങളുടെയും സൈന്യം ഉപയോഗിക്കുന്ന തോക്കാണ് സിഗ്സവർ. നിലവിൽ ഉപയോഗിക്കുന്ന ഇൻസാസ് തോക്കിന് പകരമാണ് സിഗ്സവർ ഉപയോഗിക്കുക. അടുത്തിടെ പ്രതിരോധമന്ത്രാലയം 16,000 ലൈറ്റ് മെഷീൻ ഗണ്ണുകൾ ഇസ്രയേലിൽ നിന്ന് വാങ്ങിച്ചിരുന്നു.
from mathrubhumi.latestnews.rssfeed https://ift.tt/2BULvL6
via
IFTTT
No comments:
Post a Comment