ലോകത്ത് ഒരു കോടി 28 ലക്ഷം കവിഞ്ഞ് കോവിഡ് രോഗികള്‍; മരണം അഞ്ചരലക്ഷം പിന്നിട്ടു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, July 11, 2020

ലോകത്ത് ഒരു കോടി 28 ലക്ഷം കവിഞ്ഞ് കോവിഡ് രോഗികള്‍; മരണം അഞ്ചരലക്ഷം പിന്നിട്ടു

ന്യൂയോർക്ക്: കടുത്ത ആശങ്ക ഉയർത്തി ലോകത്തെ കോവിഡ് കേസുകൾ കുത്തനെ ഉയരുന്നു. ഒരു കോടി 28 ലക്ഷം കവിഞ്ഞ് കോവിഡ് കേസുകൾ വർദ്ധിക്കുകയാണ്. ലോകത്തെ മൊത്തം കണക്കുകൾ പരിശോധിക്കുമ്പോൾ ഇതുവരെ 1,28,47,150 പേർക്ക് കോവിഡ് ബാധിച്ചു. 5,67,734 പേർക്ക് ജീവൻ നഷ്ടപ്പെടുകയും ചെയ്തു. 7,48,3227 പേർ കോവിഡിൽ നിന്നും മുക്തരായതായും വേൾഡോമീറ്റർ.ഇൻഫോയുടെ കണക്കുകൾ വ്യക്തമാക്കുന്നു. നിലവിൽ ഏറ്റവും കൂടുതൽ കോവിഡ് ബാധിതരുള്ളത് അമേരിക്കയിലാണ്. 24 മണിക്കൂറിനിടെ അമേരിക്കയിൽ 66,528 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ മൊത്തം കോവിഡ് രോഗികളുടെ എണ്ണം 3,35,5646 ആയി ഉയർന്നു. 1,37,403 പേർക്കാണ് ഇതുവരെ കോവിഡ് മൂലം ജീവൻ നഷ്ടപ്പെട്ടത്. അമേരിക്കയ്ക്ക് പിന്നാലെ ബ്രസീൽ ആണ് ഏറ്റവും കൂടുതൽ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്ത രണ്ടാമത്തെ രാജ്യം. 1,84,0812 കോവിഡ് കേസുകളാണ് ബ്രസീലിൽ റിപ്പോർട്ട് ചെയ്യപ്പെട്ടത്്. കോവിഡ് ബാധിച്ച് 71,492 പേർ കോവിഡ് മൂലം ബ്രസീലിൽ മരണമടഞ്ഞു. 849553 കേസുകൾ സ്ഥിരീകരിച്ച ഇന്ത്യയാണ് കോവിഡ് കേസുകൾ കൂടുതൽ റിപ്പോർട്ട് ചെയ്ത മൂന്നാമത്തെ രാജ്യം. 22,674 പേർക്കാണ് കോവിഡ് മൂലം ഇന്ത്യയിൽ ജീവൻ നഷ്ടപ്പെട്ടത്. Content Highlight: world covid updates


from mathrubhumi.latestnews.rssfeed https://ift.tt/2ZZsj6F
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages