ലഖ്നൗ:അക്കൗണ്ടന്റിന് കോവിഡ്-19 സ്ഥിരീകരിച്ചതിനെ തുടർന്ന് ലഖ്നൗ ചീഫ് മെഡിക്കൽ ഓഫീസറുടെ ഓഫീസ് അടച്ചു. കെട്ടിടം അണുവിമുക്തമാക്കുന്നത് വരെ രണ്ടു ദിവസം സിഎംഒ വീട്ടിൽ നിന്ന് ജോലി ചെയ്യും. ഓഫീസിന്റെ രണ്ടാംനിലയിൽ ദേശീയ ആരോഗ്യ മിഷനുമായി ബന്ധപ്പെട്ട ജോലികൾക്കായാണ് അക്കൗണ്ടിനെ നിയോഗിച്ചിരുന്നത്. വ്യാഴാഴ്ച തൊണ്ട വേദന അനുഭവപ്പെട്ടതിനെ തുടർന്ന് ഇയാൾ റെഡ് ക്രോസ് സൊസൈറ്റി സെന്ററിൽ സ്വയം പരിശോധന നടത്തുകയായിരുന്നു. ശനിയാഴ്ചയാണ് കോവിഡ് 19 ആണെന്ന് സ്ഥിരീകരിച്ച് പരിശോധനാഫലം വന്നത്. ഇതേതുടർന്ന് അക്കൗണ്ടന്റുമായി സമ്പർക്കം പുലർത്തിയ 15 ഉദ്യോഗസ്ഥരുടെ സാമ്പിളുകൾ പരിശോധനയ്ക്കായി എടുത്തിട്ടുണ്ടെന്ന് സിഎംഒ ഡോ.നരേന്ദ്ര അഗർവാൾ അറിയിച്ചു. അതേസമയം വി ഐ പി സുരക്ഷയിൽ നിയോഗിക്കപ്പെട്ട പോലീസ് ഉദ്യോഗസ്ഥനടക്കം 11 പോലീസ് ഉദ്യോഗസ്ഥർക്ക് ഇവിടെ കോവിഡ് 19 സ്ഥിരീകരിച്ചിട്ടുണ്ട്. കൊറോണ വാർഡിൽ നിയമിതനായ സീനിയർ ഫാക്കൽറ്റി അംഗം ഉൾപ്പെടെ കിങ്ജോർജ്മെഡിക്കൽ യൂണിവേഴ്സിറ്റിയിലെ (കെജിഎംയു) മൂന്ന് ഡോക്ടർമാർക്കും അസുഖം സ്ഥിരീകരിച്ചു. ഇവരുമായി സമ്പർക്കം പുലർത്തിയവരെ കണ്ടെത്താനുള്ള ശ്രമത്തിലാണ്. ഇതുവരെ 29 കെജിഎംയു സ്റ്റാഫിനാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. Content Highlights:Lucknow CMO office sealed as Accountant tests corona positive
from mathrubhumi.latestnews.rssfeed https://ift.tt/2Oj5c1r
via
IFTTT
No comments:
Post a Comment