സ്വപ്നയുടെ ലോക്കറുകളിൽ പിടിവീണു; ഒരു കോടിയും ഒരു കിലോ സ്വർണവും - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, July 24, 2020

സ്വപ്നയുടെ ലോക്കറുകളിൽ പിടിവീണു; ഒരു കോടിയും ഒരു കിലോ സ്വർണവും

കൊച്ചി: സ്വർണക്കടത്ത് കേസിൽ അറസ്റ്റിലായ സ്വപ്നാ സുരേഷിന്റെ ലോക്കറുകളിൽനിന്ന് ഒരു കോടി രൂപയും ഒരു കിലോഗ്രാം സ്വർണവും കണ്ടെത്തിെയന്ന് എൻ.ഐ.എ. കോടതിയിൽ. വിവാഹസമ്മാനമായി പിതാവിൽനിന്ന് ലഭിച്ചതാണ് സ്വർണമെന്നാണ് സ്വപ്നയുടെ അഭിഭാഷകൻ കോടതിയെ അറിയിച്ചത്. കസ്റ്റഡിയിലെ ചോദ്യംചെയ്യൽ കഴിഞ്ഞ് തിരികെ ഹാജരാക്കിയ സ്വപ്നയെയും സന്ദീപിനെയും ഓഗസ്റ്റ് 21 വരെ കോടതി റിമാൻഡ് ചെയ്തു. തിരുവനന്തപുരത്തെ ഫെഡറൽ ബാങ്ക് ശാഖയിലെ ലോക്കറിൽ 36.5 ലക്ഷത്തിന്റെ കറൻസിയായാണ് സൂക്ഷിച്ചിരുന്നത്. 64 ലക്ഷവും 982 ഗ്രാം സ്വർണാഭരണങ്ങളും സൂക്ഷിച്ചിരുന്നത് എസ്.ബി.ഐ.യുടെ തിരുവനന്തപുരം ശാഖയിലായിരുന്നു. ഇത്രയും പണവും സ്വർണവും കണ്ടെത്തിയത് അസ്വാഭാവികമായ ഇടപാടുകളിലേക്കാണ് വിരൽചൂണ്ടുന്നതെന്നും എൻ.ഐ.എ. റിമാൻഡ് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി. പണത്തിന്റെ സ്രോതസ്സ് കണ്ടെത്താൻ പരിശോധന നടത്തേണ്ടതുണ്ടെന്നും എൻ.ഐ.എ. കോടതിയെ അറിയിച്ചു. സ്വപ്നയുടെ പിതാവ് യു.എ.ഇ. കൊട്ടാരത്തിലെ ജീവനക്കാരനായിരുന്നു. 19-ാം വയസ്സിൽ സ്വപ്ന വിവാഹിതയാകുമ്പോൾ കൊട്ടാരത്തിലെ ശൈഖ് സമ്മാനമായാണ് സ്വർണം നൽകിയത്. അന്നത്തെ സ്വർണത്തിന്റെ ഫോട്ടോകൾ കൈവശമുണ്ടെന്നും പ്രതിഭാഗം കോടതിയിൽ പറഞ്ഞു. സ്വർണം കടത്തിയ സംഭവത്തിൽ പ്രതികളായ സ്വപ്നയും സന്ദീപും കുറ്റം സമ്മതിച്ചെന്നു പറഞ്ഞ എൻ.ഐ.എ. മറ്റു പ്രതികളുമായി ഇവർക്കു ബന്ധമുണ്ടെന്നു സമ്മതിച്ചതായും പറയുന്നുണ്ട്. സ്വർണക്കടത്തിലെ മുഖ്യകണ്ണി മലപ്പുറം സ്വദേശി കെ.ടി. റമീസാണ്. പ്രതികളുമായുള്ള തെളിവെടുപ്പിൽ കണ്ടെത്തിയ ഡിജിറ്റൽ വീഡിയോ റെക്കോഡറിൽ നിർണായക ദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ടെന്നു കരുതുന്നതായും അന്വേഷണസംഘം ബോധിപ്പിച്ചു. സ്വർണം കടത്താൻ നടത്തിയ ഗൂഢാലോചന രാജ്യസുരക്ഷയ്ക്ക് ഭീഷണിയുയർത്തുന്നതായിരുന്നു. തീവ്രവാദ പ്രവർത്തകർക്കു പണമെത്തിക്കാൻ സഹായകരമായ രീതിയിലായിരുന്നു ഇവരുടെ പ്രവർത്തനമെന്നും റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. Content Highlight: 1 crore, 1 kg gold seized from Swapna Sureshs bank lockers


from mathrubhumi.latestnews.rssfeed https://ift.tt/2D7NQ5C
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages