കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിച്ചതിനെത്തുടർന്ന് പൊറ്റക്കുഴി -എട്ടുകാട്ടിൽ ടെമ്പിൾ റോഡ് പോലീസ് ഗതാഗതം നിരോധിച്ചപ്പോൾ | ഫോട്ടോ: വി.കെ. അജി തിരുവനന്തപുരം: കോവിഡ്വ്യാപനം രൂക്ഷമാണെങ്കിലും സംസ്ഥാനത്ത് സമ്പൂർണ ലോക്ഡൗൺ ഉണ്ടാകില്ല. എന്നാൽ, രോഗവ്യാപനമേഖലകളിൽ കടുത്ത നിയന്ത്രണങ്ങൾ തുടരും. കോവിഡ് പ്രതിരോധപ്രവർത്തനങ്ങൾ ഉൾപ്പെടെയുള്ളവ ചർച്ചചെയ്യാൻ മുഖ്യമന്ത്രി വിളിച്ച സർവകക്ഷിയോഗത്തിൽ ഇക്കാര്യത്തിൽ പൊതുധാരണയായി. യോഗത്തിൽ പങ്കെടുത്ത എല്ലാവരും സമ്പൂർണ ലോക്ഡൗണിനെ എതിർത്തു. ഇതിൽ ഭരണ-പ്രതിപക്ഷ ഭേദമില്ലായിരുന്നു. ഇക്കാര്യത്തിൽ വിദഗ്ധർക്കിടയിൽത്തന്നെ രണ്ടഭിപ്രായമുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വിശദീകരിച്ചെങ്കിലും കക്ഷിനേതാക്കളുടെ അഭിപ്രായത്തിന് മുൻതൂക്കംനൽകിയാണ് ലോക്ഡൗൺ വേണ്ടെന്ന നിലപാടെടുത്തത്. സമ്പൂർണ ലോക്ഡൗണിനെ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ആദ്യമേ എതിർത്തു. തുടർന്നുസംസാരിച്ച കക്ഷിനേതാക്കൾക്കും ഇതേ അഭിപ്രായമായിരുന്നു. സംസ്ഥാനമാകെ സമ്പൂർണ ലോക്ഡൗൺ ഏർപ്പെടുത്തേണ്ടതില്ലെന്നും അത് വിഷമകരമായ സാഹചര്യമുണ്ടാക്കുമെന്നും കക്ഷിനേതാക്കൾ അഭിപ്രായപ്പെട്ടതായി മുഖ്യമന്ത്രി പറഞ്ഞു. രോഗവ്യാപനം കൂടുതലായ ക്ളസ്റ്ററുകളിൽ അടച്ചിടൽ കുറെക്കൂടി ശക്തിപ്പെടുത്തണമെന്ന നിർദേശമാണുണ്ടായത്. ട്രിപ്പിൾ ലോക്ഡൗൺ പ്രഖ്യാപനത്തിൽ ഒതുക്കില്ല. എന്നാൽ, ഒരുകാലത്തും പൂർണ അടച്ചിടൽ വേണ്ടിവരില്ലെന്ന് ഇതിന് അർഥമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. Content Highlight: No lockdown in Kerala; All party meeting
from mathrubhumi.latestnews.rssfeed https://ift.tt/3eYUVCC
via
IFTTT
No comments:
Post a Comment