ന്യൂഡൽഹി: ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിൽ രാജകുടുംബത്തിന്റെ അവകാശം അംഗീകരിക്കാൻ തിരുവിതാംകൂറിന്റെ ചരിത്രവും സുപ്രീംകോടതി ആഴത്തിൽ പരിശോധിച്ചു. ഇതിനായി കോടതി ഏറെ ആശ്രയിച്ചത് സ്വാതന്ത്ര്യാനന്തര ഇന്ത്യയുടെ സ്റ്റേറ്റ് സെക്രട്ടറിയായിരുന്ന വി.പി. മേനോൻ എഴുതിയ 'സ്റ്റോറി ഓഫ് ഇന്റഗ്രേഷൻ ഓഫ് ദി ഇന്ത്യൻ സ്റ്റേറ്റ്സ്' എന്ന പുസ്തകമാണ്. പുസ്തകത്തിലെ 'തിരുവിതാംകൂർ- കൊച്ചി' എന്ന അധ്യായമാണ് സുപ്രീംകോടതി വിധിയിൽ ഉദ്ധരിച്ചിരിക്കുന്നത്. രാജകുടുംബത്തിനു ക്ഷേത്രവുമായുള്ള ബന്ധം വ്യക്തമാക്കുന്ന പുസ്തകത്തിലെ ഭാഗങ്ങൾ വിശദമായിത്തന്നെ വിധിയിലുണ്ട്. നാട്ടുരാജ്യങ്ങളുമായുള്ള ഉടമ്പടിയിൽ (കവനന്റ്) ഇന്ത്യൻ സർക്കാരിനുവേണ്ടി ഒപ്പുവെച്ചത് വി.പി. മേനോനാണെന്ന കാര്യവും ജസ്റ്റിസുമാരായ യു.യു. ലളിത്, ഇന്ദു മൽഹോത്ര എന്നിവരുടെ വിധിന്യായത്തിൽ ചൂണ്ടിക്കാട്ടി. മാർത്താണ്ഡവർമ രാജാവും അദ്ദേഹത്തിന്റെ പിൻതുടർച്ചക്കാരും പദ്മനാഭസ്വാമിയുടെ ദാസന്മാരായി പ്രഖ്യാപിച്ചതും രാജകുടുംബം പിന്തുടർന്നിരുന്ന മരുമക്കത്തായ സമ്പ്രദായവുമെല്ലാം പുസ്തകത്തെ ഉദ്ധരിച്ചുകൊണ്ട് വിധിയിൽ ചൂണ്ടിക്കാട്ടി. പദ്മനാഭസ്വാമി ക്ഷേത്രത്തിന് തിരുവിതാംകൂർ ഭരണകൂടം പ്രതിവർഷം 51 ലക്ഷം രൂപ വീതം നൽകുമെന്ന കരാർ, ക്ഷേത്രഭരണം തിരുവിതാംകൂർ മഹാരാജാവിന്റെ മേൽനോട്ടത്തിൽ അദ്ദേഹം നിയമിക്കുന്ന എക്സിക്യുട്ടീവ് ഓഫീസർ നിർവഹിക്കുന്നതും മറ്റും മേനോന്റെ പുസ്തകത്തിലുണ്ട്. ഇതുപോലെ തൃപ്പൂണിത്തുറ പൂർണത്രയീശ ക്ഷേത്രത്തിലെ ആചാരാനുഷ്ഠാനങ്ങളിൽ കൊച്ചി രാജകുടുംബത്തിന്റെ സ്ഥാനവും പുസ്തകത്തിലുണ്ട്. തിരുവിതാംകൂർ രാജകുടുംബത്തിനുവേണ്ടി കവനന്റിൽ ഒപ്പുവെച്ച ചിത്തിര തിരുന്നാൾ ബാലരാമവർമ മരിച്ചെന്നത്, അദ്ദേഹത്തിന്റെ പിൻതുടർച്ചക്കാർക്ക് ക്ഷേത്രത്തിലുള്ള അവകാശം ഇല്ലാതാക്കുന്നില്ലെന്ന നിലപാടാണ് സുപ്രീംകോടതി സ്വീകരിച്ചത്. വി.പി. മേനോൻ സർദാർ വല്ലഭ്ഭായ് പട്ടേലിന്റെ കീഴിലുള്ള 'മിനിസ്ട്രി ഓഫ് സ്റ്റേറ്റ്സിൽ' സെക്രട്ടറിയായിരുന്നു വി.പി. മേനോൻ. നാട്ടുരാജ്യങ്ങളെ ഇന്ത്യൻ യൂണിയനിൽ ചേർക്കുന്നതിൽ മുഖ്യപങ്കാണ് അദ്ദേഹം വഹിച്ചത്. സ്വാതന്ത്ര്യലബ്ധിക്കുമുമ്പ് ഗവർണർ ജനറലിന്റെ ഭരണഘടനാ ഉപദേഷ്ടാവുമായിരുന്നു. ഒറ്റപ്പാലം സ്വദേശിയാണ്. Content Highlights: Sree Padmanabhaswamy Temple case: Supreme Court referred VP Menons books
from mathrubhumi.latestnews.rssfeed https://ift.tt/2WlffHJ
via
IFTTT
No comments:
Post a Comment