സ്വപ്നയെപ്പറ്റിയുള്ള രഹസ്യാന്വേഷണ റിപ്പോർട്ട് മുക്കി; അന്വേഷണം തുടങ്ങി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, July 14, 2020

സ്വപ്നയെപ്പറ്റിയുള്ള രഹസ്യാന്വേഷണ റിപ്പോർട്ട് മുക്കി; അന്വേഷണം തുടങ്ങി

തിരുവനന്തപുരം: സ്വപ്നാ സുരേഷിന്റെ ക്രമിനൽ പശ്ചാത്തലം റിപ്പോർട്ടുചെയ്ത സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട് മുക്കിയെന്നു സംശയം. മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയടക്കം ഉന്നതരുമായി അടുത്തബന്ധം പുലർത്തിയിരുന്ന സ്വപ്ന തുടർച്ചയായി സെക്രട്ടേറിയറ്റിൽ എത്തിയിരുന്നു. ഐ.ടി. വകുപ്പിനു കീഴിലുള്ള സ്പേസ് പാർക്കിൽ കൺസൾട്ടൻസി നിയമനവും നേടി. ക്രമിനൽ കേസിൽപ്പെട്ടയാൾ നിർണായക സ്ഥാനത്ത് എത്തിയത് കണ്ടെത്തിയെന്നാണ് പോലീസ് രഹസ്യാന്വേഷണ വിഭാഗം വ്യക്തമാക്കുന്നത്. റിപ്പോർട്ടും നൽകി. എന്നിട്ടും സ്വർണക്കടത്ത് കേസിൽ പെടുന്നതിനുമുമ്പേ സ്വപ്നയെ ഒഴിവാക്കാൻ കഴിഞ്ഞില്ല. സ്വപ്നയ്ക്ക് സ്വാധീനുമുള്ളവരാരെങ്കിലും റിപ്പോർട്ട് മുക്കിയിട്ടുണ്ടാവുമെന്നാണ് സംശയം. ഇതേക്കുറിച്ച് ആഭ്യന്തര അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ചില ഉന്നത പോലീസ് ഉദ്യോഗസ്ഥരുമായും സ്വപ്ന അടുത്തബന്ധം പുലർത്തിയിരുന്നു. ചില മന്ത്രിമാരുടെ പഴ്സണൽ സ്റ്റാഫുകളുമായും സൗഹൃദമുള്ളതായി കണ്ടെത്തിയിട്ടുണ്ട്. Content Highlights: Intelligence report about Swapna Suresh, investigation starts


from mathrubhumi.latestnews.rssfeed https://ift.tt/3ew3CnN
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages