ഫൈസല്‍ ഫരീദും റബിന്‍സും സ്വര്‍ണ്ണം അയച്ചിരുന്നത് യു.എ.ഇ പൗരന്റെ സഹായത്തോടെ ; കോണ്‍സുലേറ്റിലേക്കുള്ള ബാഗേജില്‍ സ്വര്‍ണം അയച്ചിരുന്നത് സദ്ദാം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, July 26, 2020

ഫൈസല്‍ ഫരീദും റബിന്‍സും സ്വര്‍ണ്ണം അയച്ചിരുന്നത് യു.എ.ഇ പൗരന്റെ സഹായത്തോടെ ; കോണ്‍സുലേറ്റിലേക്കുള്ള ബാഗേജില്‍ സ്വര്‍ണം അയച്ചിരുന്നത് സദ്ദാം

മലപ്പുറം: നയതന്ത്ര ചാനലിലൂടെ നടത്തിയ സ്വര്‍ണക്കടത്തില്‍ യു.എ.ഇയില്‍ ഫൈസല്‍ ഫരീദിനെയും റബിന്‍സിനെയും സഹായിക്കാന്‍ യു.എ.ഇ. പൗരന്‍ സദ്ദാമും. തിരുവനന്തപുരം കോണ്‍സുലേറ്റിലേക്കുള്ള ബാഗേജില്‍ സ്വര്‍ണം അയച്ചിരുന്നത് സദ്ദാമിന്റെ സഹായത്തോടെയാണെന്ന് അറസ്റ്റിലായ പ്രതികള്‍ കസ്റ്റംസിനെ അറിയിച്ചു. ഇക്കാര്യം യു.എ.ഇ. അധികൃതരെ രേഖാമൂലം അറിയിച്ചതിനു ശേഷം ഇയാളെ അന്വേഷണത്തിന്റെ ഭാഗമാക്കുന്നതിന്റെ സാധ്യത ചര്‍ച്ച ചെയ്യും. കോണ്‍സുലേറ്റ് സ്വര്‍ണക്കടത്തിനായി ഏറ്റവും കൂടുതല്‍ പണം മുടക്കിയത് മലപ്പുറം സ്വദേശികളാണ്.

മലപ്പുറത്തെ മുന്‍കാല സ്വര്‍ണക്കടത്തുകാരന്‍ ഉള്‍പ്പെടെ രണ്ടുപേരെ ഇന്നോ നാളെയോ കസ്റ്റംസ് അറസ്റ്റ് ചെയ്യുമെന്നാണു വിവരം. സ്വര്‍ണക്കടത്തിനു മുമ്പു പിടിയിലായിട്ടുള്ള ഇയാള്‍ ഇപ്പോഴത്തെ സ്വര്‍ണക്കടത്തിന് ഒരു കോടി രൂപയിലധികം മുടക്കിയെന്നു വ്യക്തമായി. ഈ രണ്ടുപേര്‍ കൂടി പിടിയിലാകുന്നതോടെ 30 കിലോ സ്വര്‍ണം കൊണ്ടുവരാന്‍ പണം മുടക്കിയ എല്ലാവരെക്കുറിച്ചും വ്യക്തത വരുമെന്ന് അന്വേഷണോദ്യോഗസ്ഥര്‍ പറയുന്നു. മലപ്പുറം വേങ്ങര പറമ്പില്‍പടി എടക്കണ്ടന്‍ സെയ്തലവി എന്ന ബാവ നേരത്തേ അറസ്റ്റിലായിരുന്നു.

ഇപ്പോള്‍ പിടികൂടിയ സ്വര്‍ണം വാങ്ങാന്‍ ചെലവിട്ട ഒമ്പതു കോടി രൂപ പലരില്‍നിന്നായി സംഘടിപ്പിച്ചതും നാട്ടില്‍ അതു വില്‍ക്കാന്‍ ഏര്‍പ്പാടാക്കിയതും കെ.ടി. റമീസാണെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. മൂവാറ്റുപുഴ സ്വര്‍ണക്കടത്ത് ലോബിയുടെ യു.എ.ഇയിലെ ഹവാല ഇടപാടുകള്‍ക്കു ചുക്കാന്‍ പിടിക്കുന്നതും ഇയാളാണ്. കേസന്വേഷിക്കുന്ന കസ്റ്റംസ് സംഘത്തിലേക്ക് ഡി.ആര്‍.ഐ, എയര്‍ കസ്റ്റംസ് ഉള്‍പ്പെടെയുളള വിഭാഗങ്ങളില്‍നിന്നും ഉദ്യോഗസ്ഥരെ ചേര്‍ത്തിട്ടുണ്ട്.

സ്വര്‍ണക്കടത്തിനു കസ്റ്റംസ് നിയമത്തിലെ 135-ാം വകുപ്പ് പ്രകാരം പരമാവധി ശിക്ഷ ഏഴു വര്‍ഷം തടവാണ്. യു.എ.പി.എ. പ്രകാരമാണെങ്കില്‍ 180 ദിവസത്തിനകം കുറ്റപത്രം സമര്‍പ്പിച്ചില്ലെങ്കില്‍ പ്രതികള്‍ക്കു ജാമ്യം ലഭിക്കും. കള്ളക്കടത്തു തടയല്‍ നിയമം (കൊഫെപോസ) ചുമത്തിയാല്‍ വിചാരണയ്ക്കു മുമ്പുതന്നെ ഒരു വര്‍ഷം പ്രതികളെ ജയിലിലടയ്ക്കാം. കൊഫെപോസ പ്രകാരം പ്രതികള്‍ 365 ദിവസം ജയിലില്‍ കിടക്കുകയാണെങ്കില്‍ എന്‍.ഐ.എയ്ക്കു വിശദമായ അനേ്വഷണത്തിന് അവസരം ലഭിക്കുമെന്ന സാധ്യത പരിശോധിക്കുന്നുണ്ട്.



from mangalam.com https://ift.tt/2BxbJ5Y
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages