പൊയിനാച്ചി: ചെമ്മനാട് പഞ്ചായത്തില്‍ ടാറ്റാ കോവിഡ് ആസ്പത്രി നിര്‍മാണത്തിനെത്തിയ മാനേജര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇന്നെലയാണ് ഇയാള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചത്. ടാറ്റയുടെ കൊച്ചി യൂണിറ്റില്‍നിന്ന് ഏപ്രില്‍ ഏഴിന് വന്ന തെലങ്കാന സ്വദേശിയാണ് ഇയാള്‍.
ശരീരവേദനയെ തുടര്‍ന്ന് ഇദ്ദേഹം ടെസ്റ്റിന് വിധേയനാവുകയായിരുന്നു. തുടര്‍ന്നാണ് കോവിഡ് സ്ഥിരീകരിച്ചത്. തുടര്‍ന്ന് ഇയാളുമായി സമ്പര്‍ക്കത്തില്‍ വന്നവരെ നിരീക്ഷണത്തിലാക്കി. നിര്‍മാണ യൂണിറ്റിലേക്ക് രണ്ടാഴ്ചയ്ക്കുള്ളില്‍ രാജ്യത്തിന്റെ പല ഭാഗങ്ങളില്‍നിന്ന് സാമഗ്രികളുമായി ട്രെയിലറുകള്‍ വന്നിരുന്നു.
തുടര്‍ന്ന്, മുഴുവന്‍ ജീവനക്കാരെയും കോവിഡ് പരിശോധനയ്ക്ക് വിധേയമാക്കാന്‍ ആവശ്യപ്പെട്ടതായി ടാറ്റ ഭരണവിഭാഗം കൊച്ചി മേഖലാ മേധാവി പറഞ്ഞു.
from mangalam.com https://ift.tt/2WVjbPF
via IFTTT
No comments:
Post a Comment