എന്‍.ഐ.എ ചോദ്യം ചെയ്യല്‍ ഇന്ന്... ; എം.ശിവശങ്കര്‍ തിരുവനന്തപുരത്തെ വീട്ടില്‍ നിന്നും കൊച്ചിയിലേയ്ക്ക് പുറപ്പെട്ടു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, July 26, 2020

എന്‍.ഐ.എ ചോദ്യം ചെയ്യല്‍ ഇന്ന്... ; എം.ശിവശങ്കര്‍ തിരുവനന്തപുരത്തെ വീട്ടില്‍ നിന്നും കൊച്ചിയിലേയ്ക്ക് പുറപ്പെട്ടു

തിരുവനന്തപുരം: നയതന്ത്ര സ്വര്‍ണക്കടത്തുകേസ് പ്രതികളുമായുള്ള ബന്ധത്തിന്റെ പേരില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിനെ എന്‍.ഐ.എ. ഇന്ന് വീണ്ടും ചോദ്യംചെയ്യും. ചോദ്യം ചെയ്യലിനായി ശിവശങ്കര്‍ തിരുവനന്തപുരത്തെ വീട്ടില്‍ നിന്ന് കൊച്ചിയിലേക്ക് പുറപ്പെട്ടു. പുലര്‍ച്ച നാലരയോടെയാണ് ശിവശങ്കര്‍ വീട്ടില്‍ നിന്നിറങ്ങിയത്. കഴക്കൂട്ടം വരെ അദ്ദേഹത്തിന് പോലീസ് അകമ്പടിയുണ്ടായിരുന്നു.

ശിവശങ്കറിനെ ചോദ്യം ചെയ്യുന്നതിനായി എ.എന്‍.ഐയുടെ പ്രത്യേക സംഘം കൊച്ചിയിലെത്തിയിട്ടുണ്ട്. തിങ്കളാഴ്ച എന്‍.ഐ.എ.യുടെ കൊച്ചി ഓഫീസില്‍ വൈകുന്നേരം അഞ്ചിന് ഹാജരാകണമെന്നാണ് ശിവശങ്കറിനോട് നിര്‍ദേശിച്ചിട്ടുള്ളത്. എന്‍.ഐ.എ. കൊച്ചി യൂണിറ്റിനൊപ്പം ഡല്‍ഹി, ഹൈദരാബാദ് എന്നിവിടങ്ങളില്‍നിന്നെത്തിയ ഉദ്യോഗസ്ഥരും അടങ്ങിയ പ്രത്യേക സംഘമാകും ശിവശങ്കറിനെ ചോദ്യംചെയ്യുക. 56 ചോദ്യങ്ങള്‍ അന്വേഷണസംഘം തയ്യാറാക്കിയിട്ടുണ്ടെന്നാണ് അറിയുന്നത്

എന്‍.ഐ.എ.യുടെ കൊച്ചി ഓഫീസില്‍ പ്രത്യേകം തയ്യാറാക്കിയ മുറിയിലാകും ചോദ്യംചെയ്യല്‍. ഇത് വീഡിയോയില്‍ പകര്‍ത്തും. ചില ഫോണ്‍കോളുടെയും ദൃശ്യങ്ങളുടെയും വിവരങ്ങള്‍ സഹിതമാകും ചോദ്യംചെയ്യല്‍.

കേസിലെ പ്രതികളായ സ്വപ്നയെയും സരിത്തിനെയും അറിയാമെന്നും സൗഹൃദംമാത്രമാണ് ഇവരോടുണ്ടായിരുന്നതെന്നുമാണ് ശിവശങ്കര്‍ നേരത്തേ തിരുവനന്തപുരത്തു നടന്ന ചോദ്യംചെയ്യലില്‍ എന്‍.ഐ.എ.യോട് പറഞ്ഞിരുന്നത്. ശിവശങ്കര്‍ എന്‍.ഐ.എ.യ്ക്കും കസ്റ്റംസിനും നല്‍കിയ മൊഴികളില്‍ വൈരുധ്യമുള്ളതായി സൂചനയുണ്ട്. ഇക്കാര്യത്തിലും വിശദീകരണം തേടും.



from mangalam.com https://ift.tt/2EgsSlm
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages