ആശങ്കയില്‍ തലസ്ഥാനം; വ്യാപാരശാലയില്‍ 61 ജീവനക്കാര്‍ക്ക് കോവിഡ് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, July 15, 2020

ആശങ്കയില്‍ തലസ്ഥാനം; വ്യാപാരശാലയില്‍ 61 ജീവനക്കാര്‍ക്ക് കോവിഡ്

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് കേസുകള്‍ ഉയരുന്നതിനിടെ തിരുവനന്തപുരത്തെ രാമചന്ദ്രന്‍ വ്യാപാര ശാലയിലെ 61 ജീവനക്കാര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ജില്ലയില്‍ ഇന്ന് രോഗം ബാധിച്ചവരുടെ എണ്ണം 218 ആയി. തിരുവനന്തപുരം അട്ടക്കുളങ്ങര രാമചന്ദ്ര ഹൈപ്പര്‍മാര്‍ക്കറ്റിലെ ജീവനക്കാര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഈ ജീവനക്കാര്‍ ഒരുമിച്ചാണ് താമസം.

തലസ്ഥാനത്ത് ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 130 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ ഉണ്ടായിരിക്കുന്നത്. പതിനൊന്ന് പേര്‍ ഇന്ന് രോഗമുക്തി നേടി. രോഗബാധിതരില്‍ ഏഴ് പേരുടെ ഉറവിടം വ്യക്തമല്ല. കൂടാതെ, അഞ്ച് ആരോഗ്യപ്രവര്‍ത്തകര്‍ക്കും രോഗമുണ്ടായി.

പൂന്തുറ സെന്റ് തോമസ് സ്‌കൂളില്‍ താല്‍ക്കാലിക ആശുപത്രി സജ്ജമാക്കിയിട്ടുണ്ട്. ജില്ലയിലെ കാര്യവട്ടം ഗ്രീന്‍ ഫീല്‍ഡ് സ്‌റ്റേഡിയവും പരിസരവും, കോവിഡ് ചികിത്സക്കായി 750 കിടക്കകളുള്ള അത്യാധുനിക സൗകര്യങ്ങളുള്ള കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററാക്കും.



from mangalam.com https://ift.tt/3eBoqKq
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages