കെട്ടിടത്തിന് തീ പിടിച്ചു; 40 അടി താഴേക്കു ചാടി സഹോദരങ്ങള്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, July 23, 2020

കെട്ടിടത്തിന് തീ പിടിച്ചു; 40 അടി താഴേക്കു ചാടി സഹോദരങ്ങള്‍

പാരിസ്: പാരീസില്‍ കെട്ടിടത്തിനു തീ പിടിച്ചതിനെ തുടര്‍ന്ന് മൂന്നാം നിലയില്‍നിന്നു 40 അടി താഴേക്ക് ചാടി സഹോദരങ്ങള്‍. ഇരുവരും സുരക്ഷഇതരാണ്. മൂന്നും പത്തും വയസ്സുള്ള കുട്ടികളാണ് രക്ഷാപ്രവര്‍ത്തകരുടെ നിര്‍ദ്ദേശപ്രകാരം കെട്ടിടത്തില്‍ നിന്ന് ചാടിയത്.

കഴിഞ്ഞ ദിവസം ഫ്രാന്‍സിലെ ഗ്രെനോബിള്‍ നഗരത്തിലാണ് സംഭവം ഉണ്ടായത്. കുട്ടികളുടെ രക്ഷിതാക്കള്‍ ഇവരെ വീടിനകത്തു നിര്‍ത്തി വാതില്‍ അടച്ചുവെന്നാണു വിവരം. കെട്ടിടത്തില്‍ തീ പടര്‍ന്നതോടെ ഇരുവരും ജനല്‍ വഴി പുറത്തേക്കു ചാടുകയായിരുന്നു. അതേ സമയം, തീപിടിത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല. അപ്പാര്‍ട്ട്‌മെന്റിനു സമീപത്തു താമസിക്കുന്ന ഒരാളാണ് വീഡിയോ പകര്‍ത്തിയത്.

താഴേക്കെത്തിയ കുട്ടിയെ രക്ഷാപ്രവര്‍ത്തകര്‍ പരുക്കുകളേല്‍ക്കാതെ പിടിച്ചെടുക്കുകയായിരുന്നു. രണ്ടുപേര്‍ക്കും പുക ശ്വസിച്ചതിന്റെ പ്രശ്‌നങ്ങളുണ്ട്. മറ്റ് പരിക്കുകളൊന്നുമില്ല. കെട്ടിടത്തിലെ മറ്റു താമസക്കാര്‍ക്കൊപ്പം ഇവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുട്ടികളെ പിടിക്കുന്നതിനിടെ രക്ഷാപ്രവര്‍ത്തകരില്‍ ചിലര്‍ക്കു പരുക്കേറ്റു.

വീഡിയോ കാണാം;



from mangalam.com https://ift.tt/2CzWc69
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages