വീട്ടില്‍ സൂക്ഷിച്ചിരുന്ന 23 പവന്റെ സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നു ; വീട്ടുകാര്‍ ആശുപത്രിയില്‍ പോയ തക്കത്തിന് ഇമിറ്റേഷന്‍ ആഭരണങ്ങള്‍ പകരം വച്ച് ​മോഷണം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, July 23, 2020

വീട്ടില്‍ സൂക്ഷിച്ചിരുന്ന 23 പവന്റെ സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നു ; വീട്ടുകാര്‍ ആശുപത്രിയില്‍ പോയ തക്കത്തിന് ഇമിറ്റേഷന്‍ ആഭരണങ്ങള്‍ പകരം വച്ച് ​മോഷണം

നെടുങ്കണ്ടം: ഇമിറ്റേഷന്‍ ആഭരണങ്ങള്‍ പകരംവച്ച് വീട്ടില്‍നിന്ന് 23 പവന്റെ സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നു. ബാലഗ്രാം പാലമൂട്ടില്‍ പി.കെ. റെജിയുടെ മകളുടെ വിവാഹആവശ്യത്തിനായി ബാങ്കില്‍നിന്ന് എടുത്ത് സൂക്ഷിച്ചിരുന്ന ആഭരണങ്ങളാണ് മോഷണം പോയത്.

റെജിയുടെ ഭാര്യ ബിജി ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന് കോട്ടയത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സക്കു പോയിരുന്നു. ഈ സമയത്താണ് മോഷണം നടന്നതെന്നാണ് പ്രാഥമിക നിഗമനം.

ജൂെലെ രണ്ട്, എട്ട് ദിവസങ്ങളിലാണ് വീട് പൂട്ടിയ ശേഷമാണ് റെജി കുടുംബസമേതം ആശുപത്രിയില്‍ പോയത്. ഇന്നലെ അലമാരി തുറന്ന് പരിശോധിച്ചപ്പോഴാണ് സ്വര്‍ണാഭരണങ്ങള്‍ മോഷണം പോയെന്നു കണ്ടെത്തിയത്.

വീടിന്റെ മുന്‍വാതിലോ അടുക്കള വാതിലോ തുറന്ന് ആരും അകത്ത് കയറിയിട്ടുമില്ല. ആശുപത്രിയില്‍ പോയ സമയത്ത് ബെഡ്‌റൂമിലെ കിടക്കയുടെ അടിയിലാണ് അലമാരിയുടെ താക്കോല്‍ സൂക്ഷിച്ചത്. ഈ താക്കോല്‍ എടുത്ത് അലമാരി തുറന്ന് മൂന്ന് മാല, ഒരു ജോഡി കമ്മല്‍, ഒരു കാപ്പ്, അഞ്ച് വളകള്‍, പാത്രത്തില്‍ സൂക്ഷിച്ചിരുന്ന തകിട് എന്നിവയാണ് കടത്തിയത്.

സ്വര്‍ണം ഇടകലര്‍ത്തിയ ഒരു മാല അലമാരിയില്‍ നിന്നും എടുത്തിട്ടില്ല. മോഷണ വിവരം പുറത്ത് വരാതിരിക്കാന്‍ ഇമിറ്റേഷന്‍ ആഭരണങ്ങള്‍ പകരം ബാഗില്‍ തിരുകി വച്ചതില്‍ ദുരൂഹതയുണ്ട്. വീട്ടിലെ സാഹചര്യങ്ങള്‍ വ്യക്തമായി അറിയാവുന്ന ആരോ ആണ് മോഷണത്തിനു പിന്നില്‍ എന്നു കരുതുന്നു. 10 വര്‍ഷം മുന്‍പ് വീടിന്റെ ഒരു സ്‌പെയര്‍ താക്കോലും നഷ്ടപ്പെട്ടിരുന്നു.

തിരുവനന്തപുരത്തു ജോലി ചെയ്യുന്ന മകളുടെ വിവാഹം സമീപകാലത്ത് ഉറപ്പിച്ചിരുന്നു. പണയം വെച്ചിരുന്ന സ്വര്‍ണാഭരണങ്ങള്‍ വിവാഹ ആവശ്യത്തിനായി ജൂണ്‍ 18നു ബാങ്കില്‍ നിന്നും എടുത്ത് വീട്ടില്‍ സൂക്ഷിച്ചു. ബാഗിലാക്കി സൂക്ഷിച്ചിരുന്ന സ്വര്‍ണം വീട്ടുകാര്‍ പിന്നീട് പരിശോധിച്ചിരുന്നില്ല.

കഴിഞ്ഞ ജനുവരിയില്‍ ഹൃദയ ശസ്ത്രക്രിയ നടത്തിയ ബിജിയെ തുടര്‍ ചികിത്സക്കായാണ് ഈ മാസം കോട്ടയത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ശസ്ത്രക്രിയ നടന്ന സമയത്ത് ആശുപത്രി അധികൃതര്‍ കയ്യില്‍ കിടന്ന വളകള്‍ ഊരിനല്‍കിയിരുന്നു. ഇ വളകള്‍ ഇവരുടെ പക്കല്‍തന്നെയുണ്ട്. ജില്ല ഫിംഗര്‍ പ്രിന്റ് ബ്യൂറോ സ്ഥലത്ത് വിശദമായ പരിശോധന നടത്തി. അസ്വഭാവികമായ ഒരു വിരലടയാളം കണ്ടെത്തി.

കമ്പംമെട്ട് സി.ഐ ജി. സുനില്‍കുമാര്‍, നെടുങ്കണ്ടം എസ്.ഐ റസാഖ് എന്നിവരടങ്ങിയ സംഘം സ്ഥലത്ത് പരിശോധന നടത്തി. ആറ് മാസത്തിനിടെ റെജിയുടെ വീട്ടില്‍ രണ്ടാം തവണയാണ് മോഷണം നടക്കുന്നത്. ആറ് മാസം മുന്‍പ് 14 കിലോ ഉണക്ക ഏലക്കാ മോഷണം പോയിരുന്നു. ആശുപത്രി സംബന്ധമായ കാര്യങ്ങളുടെ തിരക്കായതിനാല്‍ പരാതി നല്‍കിയിരുന്നില്ല.



from mangalam.com https://ift.tt/32OpUyN
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages