നൗഫലിനെയും കൂട്ടുകാരെയും തേടിയെത്തിയത് 30 കോടി രൂപ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, July 3, 2020

നൗഫലിനെയും കൂട്ടുകാരെയും തേടിയെത്തിയത് 30 കോടി രൂപ

അബുദാബി : അബുദാബി ഡ്യൂട്ടിഫ്രീ ബിഗ്ടിക്കറ്റ് ബമ്പർ സമ്മാനമായ 15 ദശലക്ഷം ദിർഹം (ഏകദേശം 30.5 കോടി രൂപ) കണ്ണൂർ കൂത്തുപറമ്പ് മൂരിയാട് സ്വദേശി നൗഫൽ മായൻ കളത്തിലിനും കൂട്ടുകാർക്കും. ദുബായിൽ ഭാര്യക്കും രണ്ടുമക്കൾക്കുമൊപ്പം കഴിയുന്ന ഇദ്ദേഹം ജൂൺ 25-ന് എടുത്ത 101341 നമ്പർ ടിക്കറ്റിലൂടെയാണ് ഭാഗ്യം തേടിവന്നത്. സുഹൃത്തുക്കളായ 20 പേർ ചേർന്നാണ് ടിക്കറ്റെടുത്തത്. ഒരുവർഷം ആറു ടിക്കറ്റ് ഇവരെടുക്കാറുണ്ട്. 2005 മുതൽ യു.എ.ഇ.യിൽ പെട്രോളിയം ഡ്രില്ലിങ് കമ്പനിയിൽ ജോലിചെയ്തുവരികയാണ് നൗഫൽ. ബിഗ് ടിക്കറ്റിന്റെ നറുക്കെടുപ്പ് ഓൺലൈനായി നൗഫലും കാണുന്നുണ്ടായിരുന്നു. അതുകൊണ്ട് തന്നെ ഫോൺ ലഭിച്ചപ്പോൾ സംശയമേതും ഇല്ലായിരുന്നെന്ന് നൗഫൽ പറഞ്ഞു. ഭാര്യയാണ് ടിക്കറ്റ് നമ്പർ തിരഞ്ഞെടുത്തത്. ആ സമയം ടിക്കറ്റ് നമ്പറിനെക്കുറിച്ച് ഭാര്യയുമായി വഴക്കിട്ടിരുന്നു. എന്നാൽ ഇപ്പോൾ ഒരുപാട് സന്തോഷം തോന്നുന്നു- നൗഫൽ പറഞ്ഞു. കുട്ടികളുടെ വിദ്യാഭ്യാസത്തിനും ഭാവി സുരക്ഷിതമാക്കുന്നതിനുംവേണ്ടി തുകയുപയോഗിക്കാനാണ് നൗഫലിന്റെ തീരുമാനം. ഭാഗ്യവാന്മാരായ ഇരുപതുപേരിൽ ജോലി അനിശ്ചിതത്വത്തിലായവരും സന്ദർശക വിസയിലെത്തിയവരും ഉൾപ്പെടുമെന്ന് ഇവരിലൊരാളായ കണ്ണൂർ സ്വദേശി ജലീൽ പറഞ്ഞു. മലയാളികൾക്ക് പുറമെ ഒരു യു.പി. സ്വദേശിയും ചെന്നൈ സ്വദേശിയുമുണ്ട് സംഘത്തിൽ. എല്ലാവരെയും ഒരുമിച്ച് കാണാൻ ഇതുവരെയായിട്ടില്ല. എങ്കിലും ഇതിലൂടെ ഇരുപത് വീടുകളിലാണ് സന്തോഷം നിറയുന്നത്. ദുബായ് ഖിസൈസിലെ ഇവരുടെ സ്ഥാപനത്തിൽ വിവരമറിഞ്ഞ് സംഘത്തിലെ കുറച്ചുപേരെത്തിയിരുന്നു. കോവിഡിൽ ബുദ്ധിമുട്ടുന്നവർക്ക് സഹായം നൽകുന്നതടക്കമുള്ള ക്ഷേമപ്രവർത്തനവും എല്ലാവരും ചേർന്ന് തീരുമാനിക്കുമെന്ന് ജലീൽ പറഞ്ഞു. ബമ്പറിന് പുറമെ ഇത്തവണ ബിഗ്ടിക്കറ്റ് 15 നറുക്കുകളാണ് എടുത്തത്. ഇതിൽ രണ്ടും നാലും പതിനഞ്ചും സ്ഥാനത്തിന് യഥാക്രമം പാകിസ്താൻ, ഫിലിപ്പീൻസ്, ബംഗ്ലാദേശ് സ്വദേശികൾ അർഹരായി. ബാക്കി 12 നറുക്കും ഇന്ത്യക്കാർക്കാണ് ലഭിച്ചത്. ബിഗ്ടിക്കറ്റ് ആഡംബര കാർനറുക്കും ഇന്ത്യക്കാരന് ലഭിച്ചു.  


from mathrubhumi.latestnews.rssfeed https://ift.tt/3eYgP9V
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages