1966 ലോകകപ്പ് ജയിച്ച ഇംഗ്ലണ്ട് ഫുട്‌ബോള്‍ ടീം അംഗം ജാക്ക് ചാള്‍ട്ടന്‍ അന്തരിച്ചു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, July 11, 2020

1966 ലോകകപ്പ് ജയിച്ച ഇംഗ്ലണ്ട് ഫുട്‌ബോള്‍ ടീം അംഗം ജാക്ക് ചാള്‍ട്ടന്‍ അന്തരിച്ചു

ലണ്ടൻ: ലോകകപ്പ് ജയിച്ച ഇംഗ്ലണ്ട് ടീം അംഗവും ലീഡ്സ് ഫുട്ബോൾ ക്ലബ്ബിന്റെ ഇതിഹാസതാരവുമായ ജാക്ക് ചാൾട്ടൻ (85) അന്തരിച്ചു. നോർത്തമ്പർലാൻഡിലെ സ്വവസതിയിലായിരുന്നു അന്ത്യം. 1966-ൽ ലോകകപ്പ് ജയിച്ച ഇംഗ്ലണ്ട് ടീമിന്റെ സെൻട്രൽ ബാക്കായിരുന്നു. ജാക്കിനൊപ്പം സഹോദരനും ഇംഗ്ലീഷ് ഫുട്ബോളിലെ ഇതിഹാസവുമായ ബോബി ചാൾട്ടനും ടീമിൽ കളിച്ചിരുന്നു. ഇംഗ്ലണ്ടിനായി 35 മത്സരങ്ങളിൽ ആറ് ഗോൾ നേടി. ക്ലബ്ബ് കരിയറിലെ മുഴുവൻ കാലവും (1952-73) ഇംഗ്ലണ്ടിലെ ലീഡ്സ് യുണൈറ്റഡ് ക്ലബ്ബിനുവേണ്ടി കളിച്ചു. 23 വർഷം നീണ്ട ക്ലബ്ബ് കരിയറിൽ 773 മത്സരം കളിച്ചു. വിരമിച്ച ശേഷം അയർലൻഡ് ടീമിന്റെ പരിശീലകനായി. 1990 ലോകകപ്പിൽ ടീമിനെ ക്വാർട്ടർ ഫൈനലിലെത്തിച്ചു. മിഡിൽസ്ബറോ, ഷെഫീൽഡ് വെനസ്ഡേ, ന്യൂകാസിൽ ക്ലബ്ബുകളേയും പരിശീലിപ്പിച്ചു. ഐറിഷ് ടീമിന്റെ ഏറ്റവും പ്രിയപ്പെട്ട പരിശീലകനായിരുന്നു ചാൾട്ടൻ. കളിക്കാരന്റെ കുപ്പായം ഊരിവെച്ച് ചാൾട്ടൻ പരിശീലകനായപ്പോൾ അതിൽ ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയത് ഒരുപക്ഷേ അയർലൻഡ് ടീമാകും. 1990, 1994 ലോകകപ്പുകളിലും 1988 യൂറോ കപ്പിലും ടീം മികച്ച പ്രകടനം നടത്തിയത് ചാൾട്ടന്റെ പരിശീലന മികവിന് തെളിവാണ്. 1987-ൽ നടന്ന സൗഹൃദ മത്സരത്തിൽ ചാൾട്ടന്റെ കുട്ടികൾ കരുത്തരായ ബ്രസീലിനെ എതിരില്ലാത്ത ഒരു ഗോളിന് തോൽപ്പിച്ചതു കണ്ട് ഫുട്ബോൾ ലോകം ഞെട്ടി. 1996-ൽ അയർലൻഡ് അദ്ദേഹത്തിന് പൗരത്വം നൽകി ആദരിക്കുകയും ചെയ്തു. അയർലൻഡിലെ കോർക്ക് വിമാനത്താവളത്തിൽ ചൂണ്ടയിടുന്ന ചാൾട്ടന്റെ ഒരു പ്രതിമയുണ്ട്. തങ്ങളുടെ പ്രിയപ്പെട്ട പരിശീലകന്റെ പ്രിയപ്പെട്ട വിനോദം അവർ ശിലയിൽ കൊത്തിവെച്ചിരിക്കുന്നു. Content Highlights: 1966 World Cup winner for england Jack Charlton dies at 85


from mathrubhumi.latestnews.rssfeed https://ift.tt/3fyya9T
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages