പിണറായി വിജയനെന്ന കുമിള എട്ടുനിലയില്‍ പൊട്ടുന്നു-കടന്നാക്രമിച്ച് മുല്ലപ്പള്ളി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, July 11, 2020

പിണറായി വിജയനെന്ന കുമിള എട്ടുനിലയില്‍ പൊട്ടുന്നു-കടന്നാക്രമിച്ച് മുല്ലപ്പള്ളി

കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയനെ കടന്നാക്രമിച്ച് കെ.പി.സി.സി. അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. പാർട്ടി മുഖപത്രമായ വീക്ഷണത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസ് അധോലോക താവളം എന്ന തലക്കെട്ടിൽ എഴുതിയ ലേഖനത്തിലാണ് മുല്ലപ്പള്ളി മുഖ്യമന്ത്രിയെ രൂക്ഷമായി വിമർശിക്കുന്നത്. പി.ആർ. വർക്കിലൂടെ കേരളത്തെ പുകഴ്ത്തിയ ദേശീയ-അന്തർദേശീയ മാധ്യമങ്ങളെല്ലാം ഇപ്പോൾ തിരുവനന്തപുരത്തു നടന്ന കുപ്രസിദ്ധമായ കള്ളക്കടത്തു കേസിന്റെ പിന്നാലെയാണ്. മുഖ്യമന്ത്രി പിണറായി വിജയനെന്ന കുമിള എട്ടുനിലയിൽ പൊട്ടുന്നതിനാണ് കേരളം ഈ ദിവസങ്ങളിൽ സാക്ഷ്യം വഹിക്കുന്നത്. കേസിന്റെ ഗതിവിഗതികൾ പ്രവചനാതീതം- ആണെന്നും മുല്ലപ്പള്ളി വിമർശിക്കുന്നു. മദ്യം, മദിരാക്ഷി, സ്വർണം, നോട്ടുകെട്ടുകൾ എല്ലാംകൂടി ചേർന്ന ഒരു നാലാംകിട സിനിമയാണ് ഇപ്പോൾ സെക്രട്ടേറിയറ്റിൽ പ്രദർശിപ്പിക്കുന്നത്. അതിലെ പ്രതിനായികയെ കയ്യാമം വെച്ച് ജയിലിടയ്ക്കണമെന്ന് ഉത്തരവു കൊടുക്കാൻ മുഖ്യമന്ത്രിക്ക് ധൈര്യമില്ലെന്നും മുല്ലപ്പള്ളി പരിഹസിക്കുന്നു. content highlights: mullappally ramachandran criticises chief minister pinarayi vijayan over gold smuggling case


from mathrubhumi.latestnews.rssfeed https://ift.tt/3fl4E7p
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages