മുംബൈ: ബോളിവുഡിന്റെ ബിഗ് ബി അമിതാഭ് ബച്ചന് കോവിഡ് 19 സ്ഥിരീകരിച്ച വാർത്ത പുറത്തുവന്നതോടെ പ്രാർഥനയും ആശംസകളുമായി സോഷ്യൽ മീഡിയ.കേന്ദ്രമന്ത്രിമാരും ചലച്ചിത്ര താരങ്ങളും രാഷ്ട്രീയ നേതാക്കളും ക്രിക്കറ്റ് താരങ്ങളും ഉൾപ്പടെ സമൂഹത്തിന്റെ വിവിധ മേഖകളിൽ നിന്നുള്ള നിരവധി പേരാണ് അമിതാഭ് വേഗത്തിൽ സുഖം പ്രാപിക്കട്ടെ പ്രാർഥനയുമായി എത്തിയിരിക്കുന്നത്. അമിതാഭ് ബച്ചന് വൈറസ് ബാധ സ്ഥിരീകരിച്ച വാർത്തയിൽ അതിയായ ദുഃഖമുണ്ടെന്നാണ് പശ്ചിമബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി ട്വീറ്റ് ചെയ്തത്. മുൻ മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്, അഖിലേഷ് യാദവ്, പ്രിയങ്ക ചതുർവേദി, ക്രിക്കറ്റ് താരം സച്ചിൻ ടെൻഡുൽക്കർ, സുരേഷ് റെയ്ന തുടങ്ങി നിരവധി പേർ ബച്ചൻ എത്രയും വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്ന് ആശംസിച്ചു. നിങ്ങൾ വിഷമിക്കേണ്ട കാര്യമില്ല. നിങ്ങളുടെ കൈയിൽ ഒരു വാക്സിനുണ്ട്, അതിന്റെ പേര് ബിഗ് വി എന്നാണ്. അത് സ്വയം നിർമിതവും ജൈവികവുമാണ്. നിങ്ങളെപ്പോലുള്ള എല്ലാവരുടെയും ഉള്ളിൽ അത് സ്വാഭാവികമായി വളരുന്നുമഹീന്ദ്ര ഗ്രൂപ്പ് ചെയർമാൻ ആനന്ദ് മഹീന്ദ്ര ട്വീറ്റ് ചെയ്തു. We're all cheering for you. And you have nothing to worry about. There's a vaccine you possess—it's code named the Big V—and it's inbuilt & organic. Grows inside all those like you who are natural fighters. 💪🏼 https://t.co/oCJsiElymp — anand mahindra (@anandmahindra) July 11, 2020 Extremely saddened to hear the news of Shri #AmitabhBachchan Ji testing COVID Positive. Praying for his strength & speedy recovery. @SrBachchan please get well soon! — Mamata Banerjee (@MamataOfficial) July 11, 2020 We all wish and pray for your speedy recovery! Get well soon @SrBachchan ji ! https://t.co/RX8FrWWDx9 — Devendra Fadnavis (@Dev_Fadnavis) July 11, 2020 Take care Amit ji. Praying for your good health and quick recovery. 🙏🏼 https://t.co/KRwPQ9RQZT — Sachin Tendulkar (@sachin_rt) July 11, 2020 അക്ഷയ് കുമാർ, റിതേഷ് ദേശ്മുഖ്, വിവേക് ഒബ്റോയ്, പ്രിയങ്ക ചോപ്ര, പരിനിതീ ചോപ്ര, മനോജ് ബാജ്പേയ്, സോനു സൂദ്, സോനം കപൂർ തുടങ്ങി ബോളിവുഡിലെ താരങ്ങളും അമിതാഭിന് പ്രാർഥനകളും ആശംസകളുമായി രംഗത്തെത്തി. Praying for your speedy recovery Sir. Love and prayers 🙏🏻 — Akshay Kumar (@akshaykumar) July 12, 2020 Wishing you both a speedy recovery Amitji and AB... sending you prayers and positive energy...🙏@SrBachchan @juniorbachchan — PRIYANKA (@priyankachopra) July 11, 2020 തനിക്ക് കോവിഡ് സ്ഥിരീകരിച്ച കാര്യം അമിതാഭ് ബച്ചൻ തന്നെയാണ് ട്വീറ്ററിലൂടെ പങ്കുവെച്ചത്. താനുമായി കഴിഞ്ഞ പത്തുദിവസത്തിനുള്ളിൽ സമ്പർക്കം പുലർത്തിയ എല്ലാവരോടും കോവിഡ് 19 പരിശോധന നടത്താനും അദ്ദേഹം അഭ്യർഥിച്ചിരുന്നു. മുംബൈ നാനാവതി ആശുപത്രിയിലാണ് അദ്ദേഹം ചികിത്സയിലുളളത്. കുടുംബാംഗങ്ങളെയും ജോലിക്കാരെയും പരിശോധനയ്ക്ക് വിധേയരാക്കിയിട്ടുണ്ടെന്ന് അദ്ദേഹം ട്വീറ്റിൽ വ്യക്തമാക്കിയിരുന്നു. ബച്ചന് പിറകെ മകൻ അഭിഷേക് ബച്ചനും കോവിഡ് 19 സ്ഥിരീകരിച്ചിരുന്നു. Content Highlights:Twitter Prays For Amitabh Bachchan
from mathrubhumi.latestnews.rssfeed https://ift.tt/2WdWbvc
via
IFTTT
No comments:
Post a Comment