ഭാര്യക്ക് കോവിഡ് ലക്ഷണം, സ്രവം പരിശോധനയ്ക്ക് അയച്ചത് ജോലിക്കാരിയുടെ പേരില്‍; ഡോക്ടര്‍ അറസ്റ്റില്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, July 11, 2020

ഭാര്യക്ക് കോവിഡ് ലക്ഷണം, സ്രവം പരിശോധനയ്ക്ക് അയച്ചത് ജോലിക്കാരിയുടെ പേരില്‍; ഡോക്ടര്‍ അറസ്റ്റില്‍

ഭോപ്പാൽ: കോവിഡ് ലക്ഷണങ്ങൾ പ്രകടിപ്പിച്ച ഭാര്യയുടെ സ്രവസാംപിൾ ജോലിക്കാരിയുടേതെന്ന് രേഖപ്പെടുത്തിപരിശോധനയ്ക്കയച്ച ഡോക്ടർക്കെതിരെ കേസെടുത്തു. മധ്യപ്രദേശ് സിംഗ്രോളിയിലെ സർക്കാർ ഡോക്ടർ അഭയ് രഞ്ജൻ സിങ്ങിനെതിരെയാണ് കേസെടുത്തിരിക്കുന്നത്. സിംഗ്രോളിയിലെ ആരോഗ്യകേന്ദ്രത്തിൽ പോസ്റ്റിങ് ലഭിച്ച ഡോക്ടർ അഭയ് ഉത്തർപ്രദേശിലെ ബല്ലിയയിൽ നടന്ന വിവാഹച്ചടങ്ങിൽ പങ്കെടുക്കാൻ ജൂൺ 23 ന് പോയി. അവധിലഭിക്കാത്തതിനെ തുടർന്ന് അധികൃതരെ അറിയിക്കാതെയായിരുന്നു കുടുംബസമേതമുള്ള യാത്ര. ജൂലായ് ഒന്നിന് മടങ്ങിയെത്തിയ ഇദ്ദേഹം ക്വാറന്റീനിൽ കഴിയാതെ ജോലിയിൽ തിരികെ പ്രവേശിച്ചു. ഭാര്യയ്ക്ക് കോവിഡ് ലക്ഷണങ്ങൾ പ്രകടമായതോടെ സ്രവസാംപിൾ ശേഖരിച്ച് ജോലിക്കാരിയുടേതെന്നപേരിൽ പരിശോധനയ്ക്കയച്ചു. സാംപിൾ പോസിറ്റീവായതിനെ തുടർന്ന് ജോലിക്കാരിയുടെ വീട്ടിൽ അധികൃതരെത്തിയതോടെയാണ് വിവരം പുറത്തറിഞ്ഞത്. പിന്നീട് നടത്തിയ പരിശോധനയിൽ ഡോ.അഭയയും മറ്റു രണ്ട് കുടുംബാംഗങ്ങളും കൂടി കോവിഡ് പോസിറ്റീവാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഡോക്ടർക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തതായും കോവിഡ് ഭേദമായി മടങ്ങിയെത്തിയാലുടനെ എപിഡെമിക് ആക്ട് ആൻഡ് ഡിസാസ്റ്റർ മാനേജ്മെന്റ് ആക്ട് ആനുസരിച്ച് നിയമനടപടി സ്വീകരിക്കുമെന്നുംബൈദാൻ പോലീസ് സ്റ്റേഷൻ ഇൻ-ചാർജ് അരുൺ പാണ്ഡെ അറിയിച്ചു. ഡോക്ടറുമായി സമ്പർക്കമുണ്ടായ ഒരു സബ്-ഡിവിഷണൽ മജിസ്ട്രേറ്റുൾപ്പെടെ 33 സർക്കാരുദ്യോഗസ്ഥർ ഇപ്പോൾ ക്വാറന്റീനിലാണ്. ഇവരുടെ സാംപിളുകൾ പരിശോധനയ്ക്കയച്ചിട്ടുണ്ട്. content highlights: Wife Covid Positive Madhya Pradesh Doctor Sends Maid s Sample Instead


from mathrubhumi.latestnews.rssfeed https://ift.tt/2CvRuWj
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages