മുംബെെ: അമിതാഭ് ബച്ചനും അഭിഷേക് ബച്ചനും കോവിഡ് 19 സ്ഥിരീകരിച്ച സാഹചര്യത്തിൽ ബച്ചൻ കുടുംബത്തിലെ എല്ലാവരും കോവിഡ് പരിശോധനയ്ക്ക് വിധേയരായി. ജയാ ബച്ചൻ, ഐശ്വര്യ റായ് എന്നിവരുടെ ആന്റിജൻ ടെസ്റ്റിന്റെ ഫലം നെഗറ്റീവായിരുന്നു. സ്രവ പരിശോധനാ ഫലം ഞായറാഴ്ച പുറത്ത് വരുമെന്ന് മഹാരാഷ്ട്ര ആരോഗ്യമന്ത്രി രാജേഷ് ഥോപ് പറഞ്ഞു. തനിക്ക് കോവിഡ് സ്ഥിരീകരിച്ച കാര്യം അമിതാഭ് ബച്ചൻ തന്നെയാണ് ട്വീറ്ററിലൂടെ പങ്കുവെച്ചത്. താനുമായി കഴിഞ്ഞ പത്തു ദിവസത്തിനുള്ളിൽ സമ്പർക്കം പുലർത്തിയ എല്ലാവരുംപരിശോധന നടത്തണമെന്ന്ബച്ചൻ ആവശ്യപ്പെട്ടു. തൊട്ടുപിന്നാലെ അസുഖം സ്ഥിരീകരിച്ചുവെന്ന് വ്യക്തമാക്കി അഭിഷേകും രംഗത്ത് വന്നു. ബച്ചന്റെ വസതിയായ ജസ്ല അണുവിമുക്തമാക്കി. ജോലിക്കാരെയും പരിശോധനയ്ക്ക് വിധേയരാക്കി. മുംബൈ നാനാവതി ആശുപത്രിയിലാണ് അദ്ദേഹം ചികിത്സയിലുളളത്. ബച്ചന് പ്രാർഥനയും ആശംസകളുമായി കേന്ദ്രമന്ത്രിമാരും ചലച്ചിത്ര താരങ്ങളും രാഷ്ട്രീയ നേതാക്കളും ക്രിക്കറ്റ് താരങ്ങളും ആരാധകരും ഉൾപ്പടെ സമൂഹത്തിന്റെ വിവിധ മേഖകളിൽ നിന്നുള്ളവർ രംഗത്തെത്തി. Content Highlights:Jaya Bachchan, Aishwarya Rai Bachchans coronavirus COVID-19 antigen test comes negative, swab test reportawaited, AfterAmitabh bachchan, Abhishek bachchan tests postitive
from mathrubhumi.latestnews.rssfeed https://ift.tt/3fmOEBN
via
IFTTT
No comments:
Post a Comment