തിരുവനന്തപുരം: മെഡിക്കൽകോളേജ് ആശുപത്രിയിലെ ഡോക്ടർമാരടക്കം 150-ഓളം പേർ കോവിഡ് നിരീക്ഷണത്തിലായതോടെ ആശുപത്രിയുടെ പ്രവർത്തനം പ്രതിസന്ധിയിലായി. എഴ് ഡോക്ടർമാരടക്കം 18 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഫോർട്ട് ആശുപത്രി, ചിറയിൻകീഴ് താലൂക്ക് ആശുപത്രി എന്നിവിടങ്ങിളിലും ഡോക്ടർമാരടക്കമുള്ളവർക്ക് രോഗം സ്ഥിരീകരിച്ചു. ചില സ്വകാര്യ ആശുപത്രികളിലെ ജീവനക്കാർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിന്റെ കണക്കുകൾ പുറത്തുവിട്ടിട്ടില്ല. അഞ്ചുദിവസത്തിനിടെയാണ് തിരുവനന്തപുരം മെഡിക്കൽ കോളേജിലെ 18 പേർക്ക് കോവിഡ് സ്ഥിരീകരിച്ചത്. ഏഴ് ഡോക്ടർമാരും അഞ്ച് സ്റ്റാഫ് നഴ്സുമാരും ഇതിൽപ്പെടും. ഇവരിൽ പലരും കോവിഡ് വിഭാഗത്തിനു പുറത്ത് ജോലിചെയ്തിരുന്നവരാണ്. സർജറി, ഓർത്തോ, സൂപ്പർ സ്പെഷ്യാലിറ്റി വിഭാഗങ്ങളിൽ ചികിത്സയിലായിരുന്നവർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇവിടെ ജോലിചെയ്ത പി.ജി. ഡോക്ടർമാരടക്കമുള്ളവർക്ക് രോഗം കണ്ടെത്തി. ഇവരുമായി സമ്പർക്കമുള്ള 40 ഡോക്ടർമാരും 75 നഴ്സുമാരും ഉൾപ്പെടെയുള്ളവരാണ് നിരീക്ഷണത്തിൽപോയത്. തലസ്ഥാനത്തെ തീരപ്രദേശങ്ങളിലടക്കം രോഗികളുടെ എണ്ണം കൂടിവരുന്നതിനിടെ ആശുപത്രികളുടെ പ്രവർത്തനം പ്രതിസന്ധിയിലാവുന്നത് ഗുരുതര സ്ഥിതിയുണ്ടാക്കും. ആശുപത്രികൾ രോഗവ്യാപനകേന്ദ്രങ്ങളാകുന്നുവെന്ന ആശങ്കയും ഉയർന്നിട്ടുണ്ട്. ശ്രദ്ധ പുലർത്തിയില്ലെങ്കിൽ പി.ജി. ഡോക്ടർമാരടക്കമുള്ളവർ താമസിക്കുന്ന സ്ഥലങ്ങളിലും ഹോസ്റ്റലുകളിലും സൂപ്പർ സ്പ്രെഡിനു സാധ്യതയുള്ളതായി അധികൃതർ പറഞ്ഞു. ഡോക്ടർമാരടക്കമുള്ളവർ നിരീക്ഷണത്തിൽ പോയത് ആശുപത്രി പ്രവർത്തനത്തെ ബാധിക്കില്ലെന്നും പകരം സംവിധാനം ഏർപ്പെടുത്തിയതായും മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. Content Highlight: 150 employees in medical collage under observation
from mathrubhumi.latestnews.rssfeed https://ift.tt/2CvzXOp
via
IFTTT
No comments:
Post a Comment