കോട്ടയം: കോവിഡ് കാലത്തെ തൊഴിൽനഷ്ടവും സാമ്പത്തിക ആഘാതവും ലഘൂകരിക്കുന്നതിനായി സംസ്ഥാനത്ത് നൽകിയത് 1.32 കോടി തൊഴിൽദിനങ്ങൾ. ഇതിൽ 1.26 കോടി തൊഴിൽദിനങ്ങൾ ഗ്രാമീണമേഖലയിലാണ്. 5.33 ലക്ഷം നഗരമേഖലയിലും. ലോക്‌ഡൗൺ നിയന്ത്രണങ്ങൾ ഉണ്ടായിരുന്നിട്ടും ഇത്രയും അവസരം നൽകിയതാണ് നേട്ടം. മുൻ വർഷത്തെ കുടിശ്ശിക അടക്കം രണ്ടു പദ്ധതികളിലുമായി 132.06 കോടി രൂപ അവിദഗ്ധ വേതനം വിതരണം ചെയ്തു. ഭരണച്ചെലവായി 497.7 കോടി രൂപയും വിനിയോഗിച്ചിട്ടുണ്ട്.ഇക്കാലയളവിൽ തൊഴിലുറപ്പ് പദ്ധതിയെ ഉത്പാദന മേഖലയുമായി ബന്ധിപ്പിച്ച് കുടുതൽ ഫലപ്രദമാക്കുന്നതിനുള്ള ശ്രമവും നടന്നു. സുഭിക്ഷകേരളം പദ്ധതിയുടെ ഭാഗമായി 4,362 കാർഷിക, മത്സ്യവളർത്തൽ കുളങ്ങളുടെ നവീകരണ പ്രവർത്തനങ്ങളാണ് ഏറ്റെടുത്തിട്ടുള്ളത്. 2,876 പശുത്തൊഴുത്ത്, 1,767 ആട്ടിൻകൂട്, 1,768 കോഴിക്കൂട് എന്നിവയുടെ നിർമാണവും നടന്നു. തീറ്റപ്പുൽ കൃഷിക്കായുള്ള 1,302 പ്രവർത്തനങ്ങളും നടന്നു.യുവാക്കളുടെ വരവ് കൂടികോവിഡ്മൂലം സംസ്ഥാനത്ത് പലഭാഗത്തും കുടുംബങ്ങളിൽ പ്രായമായവരുടെ തൊഴിൽ അവസരം നഷ്ടമായെങ്കിലും അതേവീട്ടിൽനിന്നുതന്നെ തൊഴിൽ കാർഡ് എടുക്കുന്നവരുടെ എണ്ണം കൂടിയിട്ടുണ്ട്. സ്വകാര്യ മേഖലയിലെ ജോലിനഷ്ടപ്പെട്ടതും വിദ്യാഭ്യാസമേഖല അടഞ്ഞതും യുവാക്കളുടെ കടന്നു വരവിനും കാരണമായിട്ടുണ്ട്.-പി.എസ്.ഷിനോ, തൊഴിലുറപ്പ് പദ്ധതി ജോയിന്റ് കോ-ഓർഡിനേറ്റർ, കോട്ടയം.
from mathrubhumi.latestnews.rssfeed https://ift.tt/2CT85E0
via
IFTTT
No comments:
Post a Comment