ബെംഗളൂരു: കർണാടകത്തിൽ ഓഗസ്റ്റിൽ കോവിഡ് രോഗികളുടെ എണ്ണം പത്തുമടങ്ങു വർധിച്ച് അഞ്ചുലക്ഷമാകുമെന്ന് വിദഗ്ധർ. മരണനിരക്കും ഉയരും. ഓഗസ്റ്റ് 23 ആകുമ്പോഴേക്ക് സംസ്ഥാനത്ത് 5.06 ലക്ഷം കോവിഡ് രോഗികൾ ആകുമെന്നും 8987 മരണം റിപ്പോർട്ട് ചെയ്യുമെന്നുമാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്. ഈ സമയത്ത് രാജ്യത്തെ കോവിഡ് രോഗികളുടെ 20 ശതമാനം കർണാടകത്തിൽനിന്നാകും. ഇന്ത്യ, യു.കെ., യു.എസ്., ബ്രസീൽ, കൊളംബിയ എന്നിവിടങ്ങളിലെ പൊതുജനാരോഗ്യ, ഐ.ടി. രംഗങ്ങളിലെ വിദഗ്ധസംഘമാണ് പ്രവചനം നടത്തിയിരിക്കുന്നത്. എന്നാൽ, സംസ്ഥാനം മുഴുവൻ മൂന്നാഴ്ച സമ്പൂർണ ലോക്ഡൗൺ ഏർപ്പെടുത്തിയാൽ രോഗികളുടെ എണ്ണം 5.06 ലക്ഷത്തിൽനിന്ന് 4.09 ലക്ഷമായി കുറയ്ക്കാനും മരണസംഖ്യ 8987-ൽനിന്ന് 7260 ആയി കുറയ്ക്കാനും സാധിക്കുമെന്നും വിദഗ്ധർ വ്യക്തമാക്കി. ഒക്ടോബറിലായിരിക്കും കോവിഡ് ഏറ്റവും രൂക്ഷം. ഡിസംബറോടെ രോഗികളുടെ എണ്ണം കുത്തനെ കുറയും. ഡിസംബർ 31-ഓടെ പുതിയ രോഗികളുടെ എണ്ണം മൂന്നായും ചികിത്സയിലുള്ള രോഗികളുടെ എണ്ണം 574 ആയും കുറയും. ഈ സമയമാകുമ്പോഴേക്ക് കർണാടകത്തിൽ കോവിഡ് ബാധിച്ചവരുടെ എണ്ണം 18,88,161 ആകുമെന്നും മരണസംഖ്യ 21,946 ആകുമെന്നും വിദഗ്ധർ പറഞ്ഞു. ലോക്ഡൗണിൽ ഇളവേർപ്പെടുത്തിയതോടെയാണ് സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണം കൂടിയത്. ബെംഗളൂരുവിൽ വീണ്ടുമേർപ്പെടുത്തിയ ലോക്ഡൗൺ നീട്ടില്ലെന്ന സൂചനയാണ് മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പ നൽകിയിരിക്കുന്നത്. ശനിയാഴ്ചവരെ കർണാടകത്തിൽ 59,652 പേർക്കാണ് കോവിഡ് ബാധിച്ചത്. 1240 പേർ മരിക്കുകയുംചെയ്തു. Content Highlights:Karnataka COVID 19
from mathrubhumi.latestnews.rssfeed https://ift.tt/3eGfFPv
via
IFTTT
No comments:
Post a Comment