സുപ്രീംകോടതി 100 രൂപ പിഴ ചുമത്തി; 50 പൈസ നാണയങ്ങളുമായി അഭിഭാഷകർ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, July 17, 2020

സുപ്രീംകോടതി 100 രൂപ പിഴ ചുമത്തി; 50 പൈസ നാണയങ്ങളുമായി അഭിഭാഷകർ

ന്യൂഡൽഹി: കേസ് ലിസ്റ്റ് ചെയ്യുന്നതിൽ സുപ്രീംകോടതി രജിസ്ട്രിയിലെ ഉദ്യോഗസ്ഥർ പക്ഷപാതം കാണിക്കുന്നുവെന്ന് പരാതിപ്പെട്ട അഡ്വ. റീപക് കൻസലിന് കോടതി 100 രൂപ പിഴ വിധിച്ചതിൽ പ്രതീകാത്മക പ്രതിഷേധവുമായി അഭിഭാഷകർ. പിഴയടയ്ക്കാനായി അഭിഭാഷകർ വാട്‌സാപ്പ് ഗ്രൂപ്പ് വഴി 50 പൈസ വീതം ശേഖരിക്കാൻ ശ്രമം തുടങ്ങി. ഒട്ടേറെ അഭിഭാഷകർ 50 പൈസ നൽകാൻ തയ്യാറായി.ഹർജികൾ ലിസ്റ്റ് ചെയ്യുന്നതിൽ രജിസ്ട്രി ചിലർക്ക് മുൻഗണന നൽകുന്നുവെന്നായിരുന്നു കൻസലിന്റെ ആരോപണം. ജസ്റ്റിസ് അരുൺ മിശ്രയുടെ ബെഞ്ചാണ് 100 രൂപ പിഴചുമത്തി ഹർജി തള്ളിയത്. പരാതിക്കാർക്കും അഭിഭാഷകർക്കും വേണ്ടി രജിസ്ട്രിയിലെ ഉദ്യോഗസ്ഥർ പകലും രാത്രിയും ജോലിചെയ്യുകയാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു സുപ്രീംകോടതിയുടെ നടപടി.


from mathrubhumi.latestnews.rssfeed https://ift.tt/30lAD0S
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages