രാജ്യത്ത് ലോക്ക്ഡൗണ്‍ ഇളവുകള്‍ ഇന്ന് മുതല്‍ നിലവില്‍ വരും. ആരാധനാലയങ്ങളും മാളുകളും ഹോട്ടലുകളും തുറന്ന് പ്രവര്‍ത്തിക്കും. കേരളത്തില്‍ ഇന്ന് മാളുകളും ആരാധനാലയങ്ങളും ഹോട്ടലുകളും വൃത്തിയാക്കുകയാണ് ഇന്ന് ചെയ്യുക. നാളെ മുതല്‍ തുറന്ന് പ്രവര്‍ത്തിക്കും. ഈ സാഹചര്യത്തില്‍ യുഎന്‍ ദുരന്ത ലഘൂകരണ തലവന്‍ മുരളി തുമ്മാരുകുടി ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പ് വൈറല്‍ ആവുകയാണ്. ലോക്ക് ഡൌണ്‍ നിയന്ത്രണങ്ങള്‍ പിന്‍വലിച്ച് നമുക്ക് അധികകാലം രോഗത്തെ പിടിച്ചു നിര്‍ത്താന്‍ ആകില്ല. കേസുകളുടെ എണ്ണം അതിവേഗം കൂടും. ഏതെങ്കിലും ഒരു നഗരത്തിലെ ആരോഗ്യ സംവിധാനത്തിന്റെ പരിധിക്കപ്പുറം രോഗികളുടെ എണ്ണം കൂടിയാല്‍ മരണ നിരക്ക് പിന്നെ കൂടുന്നത് രോഗികളുടെ എണ്ണം കൂടുന്നതിലും വേഗതിയിലാകും.- മുരളി തുമ്മാരുകുടി ഫേസ്ബുവക്കില്‍ കുറിച്ചു.
മുരളി തുമ്മാരുകുടിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം;
അടുത്ത ലോക്ക് ഡൗണിന് തയ്യാറെടുക്കുമ്പോള്‍
മാര്‍ച്ച് ഇരുപത്തി നാലിനാണല്ലോ ഇന്ത്യയില്‍ ലോക്ക് ഡൌണ്‍ പ്രഖ്യാപിച്ചത്. നാളെ ജൂണ്‍ എട്ടാം തീയതി ലോക്ക് ഡൗണില്‍ ഏറെ ഇളവുകള്‍ വരികയാണല്ലോ. അന്താരാഷ്ട്ര വിമാനയാത്ര ഒഴിച്ച് മറ്റുള്ള മിക്കവാറും കാര്യങ്ങള്‍ ഒക്കെ ഇപ്പോള്‍ അനുവദിച്ചു തുടങ്ങി. നാളെ ആരാധനാലയങ്ങള്‍, മാളുകള്‍, റസ്റ്റോറന്റുകള്‍ ഒക്കെ തുറക്കുകയാണ്.
കൊറോണയുടെ വളര്‍ച്ച തടയാന്‍ ചൈന ഉള്‍പ്പടെ അനവധി രാജ്യങ്ങളില്‍ ഫലപ്രദമായി പ്രയോഗിച്ച തന്ത്രമാണ് ലോക്ക് ഡൌണ്‍ എന്നത്. ആദ്യകാലത്ത് പല രാജ്യങ്ങളും ഇതില്‍ എതിര്‍പ്പ് പ്രകടിപ്പിച്ചെങ്കിലും ലോക്ക് ഡൌണ്‍ ചെയ്തില്ലെങ്കില്‍ രോഗത്തിന്റെ വളര്‍ച്ച അതി വേഗതയില്‍ കൂടുമെന്നുള്ള അറിവിന്റെ അടിസ്ഥാനത്തില്‍ അവര്‍ ലോക്ക് ഡൗണിലേക്ക് പോയി. ഇപ്പോള്‍ ലോക്ക് ടൗണിന്റെ ഫലമായി ചൈനയില്‍ ഉള്‍പ്പടെ കേസുകളുടെ എണ്ണം ഏറെ കുറഞ്ഞു, നിയന്ത്രങ്ങള്‍ നീക്കി.
ഇന്ത്യയിലെ കാര്യം പക്ഷെ വ്യത്യസ്തമാണ്. കേസുകളുടെ എണ്ണം ഓരോ ദിവസവും കൂടിക്കൂടി വരികയാണ്. ലോക്ക് ഡൌണ്‍ രോഗത്തിന്റെ വളര്‍ച്ചയുടെ വേഗത കുറച്ചെങ്കിലും കേസുകളുടെ വളര്‍ച്ചയുടെ ട്രെന്‍ഡ് മുകളിലേക്ക് തന്നെയാണ്. ലോക്ക് ഡൌണ്‍ പിന്‍വലിച്ച ഇറ്റലിയിലും യു കെയിലും ഒക്കെ പത്തുലക്ഷത്തിന് മൂവ്വായിരത്തിനും ആറായിരത്തിനും ഇടക്കാണ് കേസുകള്‍ ഉണ്ടായിട്ടുള്ളത് (0.3 തൊട്ട് 0.6 ശതമാനം വരെ). ഇന്ത്യയില്‍ ഇപ്പോള്‍ ഇത് 0.02 ശതമാനത്തിലും താഴെയാണ്. പക്ഷെ ഏറെ വലിയ ജനസംഖ്യ കാരണം ശരാശരി 0.1 ശതമാനം ആളുകള്‍ക്കെങ്കിലും രോഗം വന്നാല്‍ തന്നെ പതിമൂന്നു ലക്ഷം ആളുകള്‍ക്ക് രോഗം ഉണ്ടാകാം. മറ്റു സ്ഥലങ്ങളിലെ നിരക്കില്‍ എത്തുകയാണെങ്കില്‍ ഇന്ത്യയില്‍ കേസുകളുടെ എണ്ണം പല ദശ ലക്ഷങ്ങള്‍ ആകും, വൈകാതെ ലോകത്തിലെ തന്നെ ഏറ്റവും കൂടുതല്‍ ആകാം.
ഈ ഒരു സാഹചര്യമാണ് നാം മുന്നില്‍ കാണേണ്ടത്. ലോക്ക് ഡൌണ്‍ നിയന്ത്രണങ്ങള്‍ പിന്‍വലിച്ച് നമുക്ക് അധികകാലം രോഗത്തെ പിടിച്ചു നിര്‍ത്താന്‍ ആകില്ല. കേസുകളുടെ എണ്ണം അതിവേഗം കൂടും. ഏതെങ്കിലും ഒരു നഗരത്തിലെ ആരോഗ്യ സംവിധാനത്തിന്റെ പരിധിക്കപ്പുറം രോഗികളുടെ എണ്ണം കൂടിയാല്‍ മരണ നിരക്ക് പിന്നെ കൂടുന്നത് രോഗികളുടെ എണ്ണം കൂടുന്നതിലും വേഗതിയിലാകും. ഇന്ത്യയിലെ വന്‍ നഗരങ്ങളില്‍ സ്ഥിതി ആ വഴിക്കാണെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. റെയില്‍ ഗതാഗതം പഴയത് പോലെ ആവുകയും ആഭ്യന്തര വിമാനസര്‍വീസുകള്‍ കൂടുകയും ചെയ്യുന്നതോടെ ഏറെ കോവിഡ് ബാധിതര്‍ ഉള്ള വന്‍ നഗരങ്ങളില്‍ നിന്നും അതില്ലാത്തതും കുറവുള്ളതും ആയ പ്രദേശങ്ങളിലേക്ക് രോഗം പടരും. ആശുപത്രി സൗകര്യങ്ങള്‍ കുറച്ചെങ്കിലും ഉള്ള നഗരങ്ങളില്‍ നിന്നും വലിയ തോതില്‍ ആളുകള്‍ ആശുപത്രികള്‍ പോലുമില്ലാത്ത സ്ഥലങ്ങളില്‍ എത്തുമ്പോള്‍ രോഗം പടരുന്നത് ഒരു പക്ഷെ അറിഞ്ഞെന്നു പോലും വരില്ല. മരണസംഖ്യകള്‍ ഏറെ കൂടുമ്പോഴേ നമ്മള്‍ സമൂഹവ്യാപനം ഒക്കെ തിരിച്ചറിയൂ. ഇതൊക്കെയാണ് ഇപ്പോള്‍ എന്റെ ഉറക്കം കെടുത്തുന്നത്.
കാര്യങ്ങള്‍ ശരിയാവുന്നതിന് മുന്‍പ് കൂടുതല്‍ കുഴപ്പത്തിലാകും എന്നുറപ്പാണ്. ജൂലൈയിലോ ഓഗസ്റ്റിലോ ഒക്കെ കാര്യങ്ങള്‍ നിയന്ത്രണത്തില്‍ ആകും എന്നുള്ള ഒരു പ്രതീക്ഷക്ക് ശാസ്ത്രീയമായ അടിസ്ഥാനമില്ല. അതുകൊണ്ടു തന്നെ പ്രാദേശികമായി കേസുകള്‍ ഏറെ കൂടുമെന്നും കൂടുതല്‍ കര്‍ശനമായ നിയന്ത്രണങ്ങള്‍ ഉണ്ടാകും എന്ന് കരുതി വേണം ഇനിയുള്ള ദിവസങ്ങളിലെ തീരുമാനങ്ങള്‍ എടുക്കാന്‍. ഒന്നാമത്തെ ലോക്ക് ഡൗണിലെ പാഠങ്ങള്‍ രണ്ടാമത്തെ ലോക്ക് ഡൗണില്‍ പ്രയോജനം ചെയ്യുമെന്ന് കരുതുക.
സുരക്ഷിതരായിരിക്കുക
മുരളി തുമ്മാരുകുടി
from mangalam.com https://ift.tt/2UkKa5U
via IFTTT
No comments:
Post a Comment