കോട്ടയം: കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവയ്ക്കില്ലെന്നു കേരളാ കോണ്‍ഗ്രസ്(എം) ജോസ് വിഭാഗം. ജോസഫ്, ജോസ് ഗ്രൂപ്പുകള്‍ തമ്മിലുള്ള തര്‍ക്കം പരിഹരിക്കാനെത്തിയ ആര്‍.എസ്.പി. നേതാവ് ഷിബു ജോണിനെ ജോസ് കെ. മാണി ഇക്കാര്യം ധരിപ്പിച്ചു. ഇതോടെ തര്‍ക്കം പരിഹരിക്കാനുള്ള ചര്‍ച്ച വഴിമുട്ടി. ഇന്നലെ െവെകിട്ട് അഞ്ചിന് ആരംഭിച്ച ചര്‍ച്ച മൂന്ന് മണിക്കൂറിലേറെ നീണ്ടു.
ചര്‍ച്ചയില്‍ മൂന്നു നിര്‍ദേശങ്ങളാണു ജോസ് വിഭാഗം മുന്നോട്ടുവച്ചത്. 1, പാര്‍ട്ടിയുടെ ചെയര്‍മാന്‍ സ്ഥാനവും ചിഹ്നവും സംബന്ധിച്ചു തെരഞ്ഞെടുപ്പ് കമ്മിഷന്റെ അന്തിമ വിധി വരുന്നത് വരെ കാത്തിരിക്കുക. 2, കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പ്രസിഡന്റ് സ്ഥാനം തിരക്കിട്ടു മാറിയാലും പൊതുജനത്തിന് നേട്ടവുമില്ല. അത് ഉള്‍ക്കൊള്ളണം. 3, അടുത്ത തെരഞ്ഞെടുപ്പ് കഴിയുമ്പോള്‍ ജില്ലാ പ്രസിഡന്റ് സ്ഥാനത്തേക്ക് കേരളാ കോണ്‍ഗ്രസിനു കിട്ടുന്ന ആദ്യ തവണ ജോസഫ് ഗ്രൂപ്പിനു നല്‍കാമെന്നു കരാറുണ്ടാക്കാം. എന്നാല്‍, ഈ നിര്‍ദേശങ്ങള്‍ നിലവിലുള്ള സാഹചര്യത്തില്‍ യു.ഡി.എഫ്. നേതൃത്വം അംഗീകരിക്കാനിടയില്ല. കോണ്‍ഗ്രസ് ഇപ്പോള്‍ കാണിക്കുന്ന ആവേശം പാലാ ഉപതെരഞ്ഞെടുപ്പില്‍ കാണിച്ചിരുന്നെങ്കില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥി വിജയിക്കുമായിരുന്നെന്നും ജോസ് വിഭാഗം ഷിബു ബേബി ജോണിനോട് പറഞ്ഞു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം െകെമാറുന്നതു സംബന്ധിച്ചുള്ള കരാര്‍ പാലിക്കണമെന്ന ഉറച്ച നിലപാടിലാണു കോണ്‍ഗ്രസ്. കഴിഞ്ഞ ദിവസം ചേര്‍ന്ന കെ.പി.സി.സി. രാഷ്ട്രീയ കാര്യ സമിതി യോഗവും കോട്ടയം ഡി.സി.സി. യോഗവും ജോസ് കെ. മാണി വിഭാഗം കരാര്‍ പാലിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഡി.സി.സി. യോഗത്തില്‍ ജോസ് വിഭാഗത്തിനെതിരേ കടുത്ത വിമര്‍ശനമാണ് ഉണ്ടായത്.
മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലും ചേര്‍ന്നെടുത്ത കരാര്‍ പാലിക്കാന്‍ ജോസ് വിഭാഗം തയാറാകണമെന്നാണു കോട്ടയം ഡി.സി.സി. നേതൃത്വ യോഗം ആവശ്യപ്പെട്ടത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ കോട്ടയത്ത് ആറിടങ്ങളില്‍ മത്സരിച്ചത് കേരളാ കോണ്‍ഗ്രസാണ്. ഈ മണ്ഡലങ്ങള്‍ െകെപിടിയിലൊതുക്കാനുള്ള നീക്കമാണു കോട്ടയം ഡി.സി.സി നടത്തുന്നതെന്നാണു ജോസ് വിഭാഗത്തിന്റെ വിലയിരുത്തല്‍. ഇതോടെ ജോസ് വിഭാഗത്തിന്റെ മുന്നണി ബന്ധവും സജീവ ചര്‍ച്ചയായി മാറിക്കഴിഞ്ഞു.
ജോസ് കെ. മാണിയും കൂട്ടരും മുന്നണി വിടുന്ന സാഹചര്യം ഉണ്ടായാലും കരാര്‍ പാലിക്കണമെന്ന പൊതുവികാരമാണു കോണ്‍ഗ്രസിലുള്ളത്. മുന്നണി തീരുമാനം നടപ്പാക്കുക എന്നത് എല്ലാ ഘടകകക്ഷികളുടെയും ബാധ്യതയാണന്നും കോണ്‍ഗ്രസ് നേതൃത്വം ചൂണ്ടിക്കാട്ടുന്നു. കരാര്‍ പാലിക്കണമെന്ന നിലപാടില്‍ കോണ്‍ഗ്രസ് ഉറച്ചുനിന്നാല്‍ വിട്ടുവീഴ്ച ചെയ്യാതെ ജോസ് വിഭാഗത്തിന് യു.ഡി.എഫില്‍ തുടരാനാകില്ല. പ്രസിഡന്റ സ്ഥാനത്തില്‍ വിട്ടുവീഴ്ച ഇല്ലെന്ന് വ്യക്തമാക്കിയതോടെ ജോസ് വിഭാഗത്തിന്റെ രാഷ്ട്രീയ നീക്കമാണ് ഇനി കേരളം ഉറ്റുനോക്കുന്നത്.
from mangalam.com https://ift.tt/3h4BM4t
via IFTTT
No comments:
Post a Comment