സ്‌കൂള്‍ പ്രവേശനവും ടിസിയും ഇനി ഓണ്‍ലൈനില്‍; ചെയ്യേണ്ടത് ഇങ്ങനെ... - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, June 7, 2020

സ്‌കൂള്‍ പ്രവേശനവും ടിസിയും ഇനി ഓണ്‍ലൈനില്‍; ചെയ്യേണ്ടത് ഇങ്ങനെ...

തിരുവനന്തപുരം: സംസ്ഥാനത്ത് സ്‌കൂള്‍ പ്രവേശനം ഇനി ഓണ്‍ലൈനിലൂടെ നടത്താം. സര്‍ക്കാര്‍, എയ്ഡഡ്, അംഗീകൃത അണ്‍എയ്ഡഡ് വിദ്യാലയങ്ങളില്‍ ഒന്നു മുതല്‍ പത്തുവരെ പ്രവേശനത്തിനും ടി.സി.ക്കും രക്ഷിതാക്കള്‍ക്ക് ഓണ്‍ലൈനായി (sampoorna.kite.kerala.gov.in) അപേക്ഷിക്കാം.

സി.ബി.എസ്.ഇ./ഐ.സി.എസ്.ഇ. തുടങ്ങി മറ്റു സ്ട്രീമുകളില്‍നിന്ന് പൊതുവിദ്യാലയങ്ങളിലേക്കു വരുന്ന കുട്ടികള്‍ക്കും പുതുതായി സ്‌കൂള്‍ പ്രവേശനം തേടുന്ന കുട്ടികള്‍ക്കും സമ്പൂര്‍ണ വഴി അപേക്ഷിക്കാം. പ്രഥമാധ്യാപകരുടെ സമ്പൂര്‍ണ ലോഗിനില്‍ ലഭിക്കുന്ന അപേക്ഷയ്ക്കനുസരിച്ച് താത്കാലിക പ്രവേശനം നല്‍കും. അപേക്ഷിക്കുമ്പോള്‍ ലഭിക്കുന്ന
റഫറന്‍സ് നമ്പര്‍ ഉപയോഗിച്ച് രക്ഷിതാവിന് അപേക്ഷയുടെ തല്‍സ്ഥിതി സമ്പൂര്‍ണ പോര്‍ട്ടലില്‍ പരിശോധിക്കാം. യഥാര്‍ഥരേഖകള്‍ സ്‌കൂളില്‍ പ്രവേശിക്കുന്ന ദിവസം അല്ലെങ്കില്‍ ആവശ്യപ്പെടുന്ന സമയത്ത് നല്‍കിയാല്‍ മതി.

അതേസമയം, നേരിട്ട് അപേക്ഷിച്ചവര്‍ ഓണ്‍ലൈനില്‍ അപേക്ഷിക്കേണ്ട. ഒന്നുമുതല്‍ ഒമ്പതുവരെ ക്ലാസുകളില്‍ പഠിക്കുന്ന കുട്ടികള്‍ക്കുള്ള ക്ലാസ് കയറ്റം 'സമ്പൂര്‍ണ' വഴി ഇപ്പോള്‍ നടക്കും പോലെ തുടരും. ക്ലാസ് കയറ്റം വഴിയോ അല്ലാതെയോ ഉള്ള സ്‌കൂള്‍ മാറ്റത്തിന് ടി.സി.യ്ക്ക് അപേക്ഷിക്കുമ്പോള്‍ സമ്പൂര്‍ണ വഴിതന്നെ നല്‍കണം.



from mangalam.com https://ift.tt/2Uhbm5G
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages