സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ ഇന്നുമുതല്‍ പൂര്‍ണതോതില്‍ ; മുഴുവന്‍ ജീവനക്കാരും ഹാജരാകണം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, June 7, 2020

സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ ഇന്നുമുതല്‍ പൂര്‍ണതോതില്‍ ; മുഴുവന്‍ ജീവനക്കാരും ഹാജരാകണം

തിരുവനന്തപുരം: സംസ്ഥാനത്തു ഭരണസംവിധാനം ലോക്ക്ഡൗണില്‍നിന്നു പൂര്‍ണതോതില്‍ പുറത്തേക്ക്. ഹോട്ട്‌സ്‌പോട്ടിലോ കണ്ടെയ്ന്‍മെന്റ് സോണിലോ അല്ലാത്ത എല്ലാ സര്‍ക്കാര്‍ ഓഫീസുകളും പൊതുമേഖലാ സ്ഥാപനങ്ങളും അര്‍ധസര്‍ക്കാര്‍ സ്ഥാപനങ്ങളും സഹകരണ സ്ഥാപനങ്ങളും ഇന്നുമുതല്‍ പൂര്‍ണമായും പ്രവര്‍ത്തിക്കും. എല്ലാ ജീവനക്കാരും ഹാജരാകണമെന്നും കെട്ടിക്കിടക്കുന്ന ഫയലുകള്‍ പ്രത്യേക പരിഗണന നല്‍കി തീര്‍പ്പാക്കണമെന്നും പൊതുഭരണ വകുപ്പ് ഉത്തരവിറക്കി.

വര്‍ക്ക് ഫ്രം ഹോം നയം പരമാവധി പ്രോത്സാഹിപ്പിക്കുമെന്നതിനാല്‍ ഇ-ഫയല്‍ ലഭ്യതയുള്ളവര്‍ക്കു വീട്ടിലിരുന്നു ജോലി ചെയ്യാം. ഒരു വയസില്‍ താഴെ പ്രായമുള്ള കുഞ്ഞുങ്ങളുള്ള അമ്മമാര്‍ക്കും ഏഴു മാസമായ ഗര്‍ഭിണികള്‍ക്കും ''വര്‍ക്ക് ഫ്രം ഹോം'' വഴി ജോലി ചെയ്യാന്‍ ക്രമീകരണമൊരുക്കും. ശനിയാഴ്ചകളിലെ അവധി തുടരും. ഹോട്ട്‌സ്‌പോട്ടുകളില്‍നിന്നുള്ളവര്‍, ഭിന്നശേഷിക്കാര്‍, ഗുരുതര രോഗങ്ങളുള്ളവര്‍, ഓട്ടിസം/സെറിബ്രല്‍ പാള്‍സി, മാനസികവും ശാരീരികവുമായ വെല്ലുവിളി നേരിടുന്ന കുട്ടികളുടെ രക്ഷിതാക്കള്‍ എന്നീ വിഭാഗം ജീവനക്കാരെ ഡ്യൂട്ടിയില്‍നിന്ന് പരമാവധി ഒഴിവാക്കും.

ചികിത്സാസഹായത്തിന്റേതടക്കം അത്യാവശ്യ ഫയലുകള്‍ പോലും ലോക്ക്ഡൗണില്‍ കുരുങ്ങിക്കിടക്കുകയാണ്. കോവിഡ് ആശങ്ക ഒഴിഞ്ഞിട്ടില്ലെങ്കിലും ജനങ്ങളുടെ പ്രയാസങ്ങള്‍ പരിഹരിക്കാനാവശ്യമായ ക്രമീകരണത്തിനു മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദേശിക്കുകയായിരുന്നു. തൊട്ടടുത്ത ജില്ലയിലേക്കു പൊതുഗതാഗതമുള്ളതിനാല്‍ ജീവനക്കാരുടെ യാത്രയ്ക്കു വലിയ പ്രശ്‌നമുണ്ടാകില്ലെന്നു സര്‍ക്കാര്‍ കരുതുന്നു. കണ്ടെയ്ന്‍മെന്റ് സോണിലുള്ള സ്ഥാപനങ്ങള്‍ അതത് ജില്ലയില്‍നിന്നുള്ള ഏറ്റവും കുറച്ചു ജീവനക്കാരെ ഉപയോഗിച്ച് െദെനംദിന പ്രവര്‍ത്തനങ്ങള്‍ നടത്തണം.

പല ഓഫീസുകളിലും 30 - 50 ശതമാനം ജീവനക്കാര്‍ മാത്രം ഹാജരായിരുന്ന നിലയ്ക്കാണു മാറ്റം വരുന്നത്. പൊതുഗതാഗതത്തിന്റെ അഭാവത്തില്‍ സ്വന്തം ഓഫീസിലെത്താന്‍ കഴിയാതിരുന്ന ഉദ്യോഗസ്ഥര്‍ ജില്ലാ കലക്ടറേറ്റുകളിലും തദ്ദേശ സ്ഥാപനങ്ങളിലും റിപ്പോര്‍ട്ട് ചെയ്തിരുന്നു. അവരെല്ലാം വിടുതല്‍ വാങ്ങി ഡ്യൂട്ടി സര്‍ട്ടിഫിക്കറ്റുകളുമായി സ്വന്തം ഓഫീസില്‍ റിപ്പോര്‍ട്ട് ചെയ്യണം.

ഇ-ഓഫീസ് വഴിയുള്ള ഫയല്‍നീക്കം, വര്‍ക്ക് ഫ്രം ഹോമിലുള്ള ജീവനക്കാരുടെ ഹാജര്‍, ഓഫീസില്‍ ജീവനക്കാരുടെ സാമൂഹിക അകലം എന്നിവ ഉറപ്പാക്കാനുള്ള ചുമതല വകുപ്പു തലവന്‍മാര്‍ക്കാണ്. കോവിഡ് സ്ഥിരീകരിക്കപ്പെട്ട ജീവനക്കാര്‍ക്ക് സര്‍ക്കാര്‍ മെഡിക്കല്‍ ഓഫീസറുടെ സര്‍ട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തില്‍ ചികിത്സാ കാലയളവില്‍ പ്രത്യേക കാഷ്വല്‍ ലീവ് അനുവദിക്കും. ജീവനക്കാരുടെ വീടുകളില്‍ താമസിക്കുന്നവര്‍ക്കു രോഗം സ്ഥിരീകരിക്കപ്പെട്ടാല്‍ ആവശ്യമായ രേഖകളുടെ അടിസ്ഥാനത്തില്‍ 14 ദിവസം പ്രത്യേക കാഷ്വല്‍ ലീവ് അനുവദിക്കും.

കണ്ടെയ്ന്‍മെന്റ് സോണിലുള്ളവര്‍ ജോലിക്ക് പോകരുത് ; ക്വാറെന്റെനിലുള്ളവരുടെ വിവരങ്ങള്‍ സൂക്ഷിക്കണം

കോവിഡ്-19 െവെറസ് കൂടുതല്‍ പേരിലേക്കു പടരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ ആരോഗ്യ വകുപ്പ് ജീവനക്കാര്‍ക്കും കര്‍ശന മാര്‍ഗനിര്‍ദേശം നല്‍കി ആരോഗ്യ വകുപ്പ്. സംസ്ഥാനത്ത് ഇതിനകം 24 ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ച സാഹചര്യത്തിലാണ് എട്ട് നിര്‍ദേശങ്ങള്‍ അടങ്ങുന്ന പുതിയ ഉത്തരവ് സംസ്ഥാന ആരോഗ്യവകുപ്പ് ഡയറക്ടര്‍ പുറത്തിറക്കിയത്.

ഏതെങ്കിലും സാഹചര്യത്തില്‍ കോവിഡ് രോഗികളുമായി ഇടപെട്ടവര്‍ നിര്‍ബന്ധമായും നിരീക്ഷണത്തില്‍ കഴിയണം. സ്ഥാപന മേധാവികള്‍ ഇത് ഉറപ്പ് വരുത്തണം. ജീവനക്കാര്‍ നിരീക്ഷണത്തില്‍ പോകുന്ന കാലയളവ് കൃത്യമായി രേഖപ്പെടുത്തി സ്ഥാപനത്തില്‍ രേഖപ്പെടുത്തണം സമ്പര്‍ക്ക വിലക്കില്‍ കഴിയുന്ന ജീവനക്കാര്‍ സര്‍ക്കാര്‍ നിര്‍ദേശം കൃത്യമായി പാലിക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. സംസ്ഥാനത്ത് കൂടുതല്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കോവിഡ് സ്ഥിരീകരിക്കുന്ന സാഹചര്യത്തിലാണ് ആരോഗ്യവകുപ്പ് ഡയറക്ടറുടെ നിര്‍ദ്ദേശം.

കണ്ടെയ്ന്‍മെന്റ് സോണിലുള്ള ആരോഗ്യ പ്രവര്‍ത്തകര്‍ ജോലിക്ക് പോകരുതെന്ന് ഉത്തരവില്‍ പറയുന്നു. ഈ പ്രദേശങ്ങളിലെ ജീവനക്കാര്‍ ആശുപത്രികളില്‍ എത്തല്‍ നിര്‍ബന്ധമാണെങ്കില്‍ ജീവനക്കാര്‍ക്ക് താമസ സൗകര്യം ഏര്‍പ്പെടുത്തണം. ക്വാറെന്റെനില്‍ ഉള്ളവരുടെ പേര് വിവരങ്ങള്‍ അതത് സ്ഥാപനത്തില്‍ സൂക്ഷിക്കണം. ആശുപത്രികളില്‍ നിന്നു രോഗവ്യാപനം ഉണ്ടാകുന്നത് തടയാനാണ് പുതിയ പ്രോട്ടോക്കോള്‍. ഇത് പാലിക്കാത്തവര്‍ക്കെതിരേ വകുപ്പ് തല നടപടി എടുക്കാനും ഡി.എം.ഒ മാര്‍ക്ക് അയച്ച ഉത്തരവില്‍ അനുമതി നല്‍കുന്നു.

ഹോട്ട് സ്‌പോട്ട്, കണ്ടെയ്ന്‍മെന്റ് സോണ്‍ എന്നിവിടങ്ങളിലുള്ള ആരോഗ്യപ്രവര്‍ത്തകര്‍ ജോലിയില്‍ ഹാജരാകരുത്. അവശ്യ സര്‍വീസിന് എത്തേണ്ടവരാണെങ്കില്‍ ജീവനക്കാര്‍ക്ക് താമസ സൗകര്യം ഏര്‍പ്പെടുത്തുന്ന കാര്യം ആലോചിക്കണമെന്നും ഡി.എം.ഒ. മാര്‍ക്ക് അയച്ച ഉത്തരവില്‍ പറയുന്നു. രോഗികളുമായി സമ്പര്‍ക്കത്തിലുണ്ടായവര്‍ നിര്‍ബന്ധമായും ക്വാറെന്റെനില്‍ പോകണം. എവിടെ നിന്ന് രോഗം പിടിപെട്ടെന്നു നിര്‍ണയിക്കാനാവാത്ത രോഗിയുമായി സമ്പര്‍ക്കമുണ്ടായ ജീവനക്കാര്‍ സംശയത്തിന് ഇടനല്‍കാതെ നിരീക്ഷണത്തില്‍ പോകണമെന്നാണ് ഉത്തരവ്.

ക്വാറന്റെെന്‍ പൂര്‍ത്തിയാക്കിയെന്ന് ഉറപ്പുവരുത്തിയശേഷം മാത്രമേ തിരിച്ച് ജോലിയില്‍ പ്രവേശിക്കാന്‍ പാടുള്ളൂ. സര്‍ക്കാര്‍ നിര്‍ദേശം ലംഘിക്കുന്നവര്‍ക്കെതിരേ നിര്‍ദിഷ്ട നിയമനടപടികള്‍ കൂടാതെ വകുപ്പുതല നടപടികളും സ്വീകരിക്കുമെന്നും മുന്നറിയിപ്പുണ്ട്.



from mangalam.com https://ift.tt/3f16QA8
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages