സാഹചര്യങ്ങള്‍ അനുകൂലമായാല്‍ രാജ്യത്തെ വിദ്യാലയങ്ങള്‍ ഓഗസ്റ്റ് 15 ന് ശേഷം തുറന്നേക്കുമെന്ന് കേന്ദ്രമന്ത്രി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, June 7, 2020

സാഹചര്യങ്ങള്‍ അനുകൂലമായാല്‍ രാജ്യത്തെ വിദ്യാലയങ്ങള്‍ ഓഗസ്റ്റ് 15 ന് ശേഷം തുറന്നേക്കുമെന്ന് കേന്ദ്രമന്ത്രി

ന്യൂഡല്‍ഹി: രാജ്യത്തെ സ്‌കൂളുകളും കോളേജുകളും ഓഗസ്റ്റ് 15-നുശേഷം തുറന്നേക്കുമെന്ന് കേന്ദ്ര മാനവശേഷി മന്ത്രി രമേഷ് പൊഖ്രിയാല്‍. ബി.ബി.സി.ക്ക് നല്‍കിയ അഭിമുഖത്തിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.

മാര്‍ച്ച് 23ന് രാജ്യത്ത് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച അന്നുമുതല്‍ സ്‌കൂളുകളും കോളേജുകളും അടച്ചിട്ടിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് മന്ത്രിയുടെ പരാമര്‍ശം. സാഹചര്യങ്ങള്‍ അനുകൂലമാവുകയും കേന്ദ്ര ആഭ്യന്തര മന്ത്രാലയം അനുവദിക്കുകയുമാണെങ്കില്‍ ഓഗസ്റ്റില്‍ തന്നെ സ്‌കൂളുകള്‍ തുറക്കാന്‍ സാധിക്കുമെന്നാണ് മന്ത്രി വ്യക്തമാക്കിയത്.

ഓഗസ്റ്റ് 15ന് മുമ്പുതന്നെ സിബിഎസ്ഇ പരീക്ഷകളുടെ പുറത്തുവരാനുള്ള ഫലങ്ങള്‍ പ്രസിദ്ധീകരിക്കുമെന്നും മന്ത്രി മന്ത്രി സൂചിപ്പിച്ചു. ജൂലൈ ഒന്നുമുതല്‍ 15 വരെ സിബിഎസ്ഇ പരീക്ഷകളും ഐസിഎസ്ഇ പരീക്ഷകള്‍ ജൂലൈ ഒന്നുമുതല്‍ 12 വരെ നടക്കുമെന്നും അദ്ദേഹം അറിയിച്ചിട്ടുണ്ട്.



from mangalam.com https://ift.tt/2XEMZB8
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages