അമീര്‍ഖാന്റെ ത്രീ ഇഡിയറ്റ്‌സിന്റെ ക്‌ളൈമാക്‌സ് ചിത്രീകരിച്ച അതിമനോഹരമായ പാംഗോങ്ട്‌സോ ; ഇന്നിപ്പോള്‍ രണ്ടു വന്‍ സൈനിക ശക്തികളുടെ നേര്‍ക്കുനേര്‍ പോരാട്ടത്തിന്റെ കേന്ദ്രബിന്ദു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, June 16, 2020

അമീര്‍ഖാന്റെ ത്രീ ഇഡിയറ്റ്‌സിന്റെ ക്‌ളൈമാക്‌സ് ചിത്രീകരിച്ച അതിമനോഹരമായ പാംഗോങ്ട്‌സോ ; ഇന്നിപ്പോള്‍ രണ്ടു വന്‍ സൈനിക ശക്തികളുടെ നേര്‍ക്കുനേര്‍ പോരാട്ടത്തിന്റെ കേന്ദ്രബിന്ദു

ന്യൂഡല്‍ഹി: ആമീര്‍ ഖാന്‍ നായകനായ ഹിന്ദിസിനിമ ത്രി ഇഡിയറ്റ്‌സിന്റെ ക്ളൈമാക്‌സ് ചിത്രീകരിച്ച അതിമനോഹരമായ പ്രദേശമാണ് പാംഗോങ് ട്‌സോ. ആ മനോഹര ഭൂമിയാണ് ഇന്നിപ്പോള്‍ രണ്ടു വന്‍ െസെനികശക്തികളുടെ നേര്‍ക്കുനേര്‍ പോരാട്ടത്തിന്റെ കേന്ദ്രബിന്ദു. അര്‍ധ വൃത്താകൃതിയിലുള്ള തടാകം എന്നാഡ് ലഡാക്കി ഭാഷയില്‍ പാംഗോങ് ട്‌സോ എന്നതിന്റെ അര്‍ഥം. ഇവിടെ യഥാര്‍ഥ നിയന്ത്രണ രേഖ(എല്‍.എ.സി.) തടാകത്തിലെ വെള്ളത്തിലൂടെയാണ് കടന്നു പോകുന്നത്. അതിനാല്‍ തന്നെ കൃത്യമായി രേഖപ്പെടുത്തിയിട്ടില്ല. ഇവിടെയാണ് തര്‍ക്കങ്ങള്‍ ഏറെയും.

പാംഗോങ് ട്‌സോ തടാകത്തിന്റെ 45 കിലോമീറ്റര്‍ ഭാഗമാണ് ഇന്ത്യയുടെ നിയന്ത്രണത്തിലുള്ളത്. ശേഷിക്കുന്നത് െചെനയുടെ നിയന്ത്രണത്തിലും. തടാകത്തിനു സമീപത്തായി കാരക്കോറം പര്‍വതനിരയുടെ കിഴക്കന്‍ ഭാഗമായ ചാങ് ചെന്‍മോയില്‍നിന്ന് പുറത്തേക്കു തള്ളി നില്‍ക്കുന്ന മലനിരകളാണ് നിലവിലെ ഏറ്റുമുട്ടല്‍ സ്ഥലം. െകെവിരലുകള്‍ പോലെ തോന്നിപ്പിക്കുന്ന ഇതിനെ പാംഗോങ്ങിന്റെ വിരലുകള്‍ എന്നാണ് െസെനിക ഭാഷയില്‍ വിശേഷിപ്പിക്കുന്നത്. അവയില്‍ എട്ട് എണ്ണം സംബന്ധിച്ചാണ് തര്‍ക്കം. എല്‍.എ.സി. കടന്നുപോകുന്ന സ്ഥലത്തെക്കുറിച്ച് ഇന്ത്യയ്ക്കും െചെനയ്ക്കും വ്യത്യസ്ത അവകാശവാദമാണ്. െചെനയുടെ അവസാന െസെനിക പോസ്റ്റിന്റെ സ്ഥലമായ ഫിംഗര്‍ എട്ടിലൂടെയാണ് എല്‍.എ.സി. കടന്നുപോകുന്നതെന്ന് ഇന്ത്യ വ്യക്തമാക്കിയിട്ടുണ്ട്. ഇവിടെ വരെ ഇന്ത്യന്‍ െസെനികര്‍ പട്രോളിങ് നടത്താറുമുണ്ട്.

എന്നാല്‍ ഫിംഗര്‍ രണ്ടിലൂടെയാണ് എല്‍.എ.സി. കടന്നു പോകുന്നതെന്നാണ് െചെനയുടെ വാദം. ഫിംഗര്‍ നാലു വരെ പട്രോളിങ് നടത്താറുള്ള െചെനീസ് െസെനികര്‍ അടുത്തിടെയായി ഫിംഗര്‍ ടുവിലേക്ക് കടന്നു കയറുന്നതാണ് സംഘര്‍ഷങ്ങള്‍ക്കു കാരണമായത്. കിഴക്കന്‍ ലഡാക്ക് അതിര്‍ത്തിയില്‍ ഇന്ത്യയുടെയും െചെനയുടെയും െസെനികര്‍ തമ്മില്‍ ഏറ്റുമുട്ടിയത് അതീവതന്ത്ര പ്രധാനമായ ഗല്‍വാന്‍ താഴ്വരയിലാണ്. ചര്‍ച്ച നടത്തി അവരവരുടെ പോസ്റ്റുകളിലേക്ക് മടങ്ങുന്നതിനിടെ െസെനികര്‍ തമ്മിലുണ്ടായ പ്രകോപനം അക്രമത്തില്‍ കലാശിക്കുകയായിരുന്നു.

[IMG]

തോക്കിന്റെ പാത്തിയും ഇരുമ്പുദണ്ഡുകളും കല്ലും വടികളുമായി ഇരുഭാഗവും ഏറ്റുമുട്ടി. ഗല്‍വാന്‍ താഴ്വരയില്‍ ഇരുഭാഗവും നേരിട്ട് ഏറ്റുമുട്ടുന്നത് 1962 ലെ യുദ്ധത്തിനു ശേഷം ആദ്യമായാണ്. എത്തിച്ചേരാന്‍ അതീവദുഷ്‌കരമായ ഈ പ്രദേശത്തിന്റെ നിയന്ത്രണം ഏതുവിധേനയും നിലനിര്‍ത്തുകയാണ് ഇരുഭാഗത്തിന്റെയും പ്രധാന ലക്ഷ്യം. 1962 ല്‍ കിഴക്ക്, വടക്ക് അതിര്‍ത്തികളിലാണ് െചെന ഇന്ത്യയ്ക്കെതിരേ ആക്രമണം ആരംഭിച്ചത്. െചെനീസ് പ്രവിശ്യയായ സിന്‍ജിയാങ്ങില്‍നിന്ന് ടിബറ്റിലേക്ക് റോഡ് നിര്‍മിക്കുന്നതിന്റെ പേരിലുണ്ടായ തര്‍ക്കം ആക്രമണത്തില്‍ കലാശിക്കുകയായിരുന്നു.

ഈ റോഡിന്റെ 179 കിലോമീറ്റര്‍ ദൂരം ഇന്ത്യന്‍ ഭൂപ്രദേശമായ അക്സായ് ചിന്നിലൂടെയാണ് കടന്നു പോകുന്നത്. സ്വാഭാവികമായും റോഡ് നിര്‍മാണത്തിന് ഇന്ത്യ എതിരായിരുന്നു. അന്നു മുതല്‍ പടിഞ്ഞാറുനിന്ന് കിഴക്കോട്ടുള്ള ഇന്ത്യന്‍ െസെന്യത്തിന്റെ ഏത് നീക്കവും തങ്ങളുടെ നിയന്ത്രണത്തിലായിക്കണമെന്നതായിരുന്നു െചെനയുടെ ഉദ്ദേശ്യം. യഥാര്‍ഥ നിയന്ത്രണ രേഖ (എല്‍.എ.സി.)ക്ക് സമീപം ഉയരമുള്ള പ്രദേശങ്ങളില്‍ ആധിപത്യം പുലര്‍ത്താന്‍ ചൈന എക്കാലവും ശ്രദ്ധിച്ചിരുന്നു. ഗല്‍വാന്‍ താഴ്വരയിലെ ഇന്ത്യയുടെ ഏത് നീക്കവും അക്സായി ചിന്നിലെ തങ്ങളുടെ അധികാരത്തെ ചോദ്യം ചെയ്യുമെന്ന ഭയത്തിലാണ് െചെന.

ഷയൂക്ക് നദീതീരം വഴി ദാബൂക്ക്-ഷയൂക്ക് വഴി ദൗലത് ബഗ് ഔള്‍ഡിയിലേക്ക് ഇന്ത്യ നിര്‍മിക്കുന്ന റോഡ് നിയന്ത്രണ രേഖയിലേക്കുള്ള ചരക്കു നീക്കം ഉറപ്പാക്കും. ഇതു തടസപ്പെടുത്തുകയാണ് സംഘര്‍ഷത്തിലൂടെ െചെന ലക്ഷ്യമിടുന്നത്. ഉപഗ്രഹചിത്രങ്ങള്‍ വ്യക്തമാക്കുന്നത് 2016 ല്‍ ഗല്‍വാന്‍ താഴ്വരയിലേക്ക് എത്തുന്ന ഒരു റോഡ് െചെന പൂര്‍ത്തീകരിച്ചുവെന്നാണ്.



from mangalam.com https://ift.tt/2Y6cs6w
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages